കുടുംബപുരാണം 8
Kudumbapuraanam Part 8 | Author :Killmonger | Previous Part
ഞാൻ മെല്ലെ വണ്ടി സൈഡാക്കി .. അപ്പോൾ ഒരു പോലീസുകാരൻ ഞങ്ങളുടെ വണ്ടിയുടെ അടുത്തേക്ക് നടന്നു വരുന്നുണ്ടായിരുന്നു ..
ഞാൻ വേറുതെ തിരിഞ്ഞ് എല്ലാവരെയും നോക്കി .. റിയർ മിററിൽ കൂടെ അമ്മുവിനെ നോക്കിയ ഞാൻ കണ്ടു അവളുടെ മുഖം എന്തോ കണ്ട് പേടിച്ച് വിറങ്ങലിച്ചു നിൽക്കുന്നത് ..
തുടരുന്നു ..
ഞാൻ വേഗം അമ്മുവിന്റെ കയ്യിൽ പിടിച്ചു .. അവൾ ഞെട്ടി എന്നെ നോക്കി .. ഞാൻ മുഖം അവളുടെ നേരെ തിരിച്ച് ‘ഒന്നുല്ലാ’ എന്ന രീതിയിൽ കണ്ണടച്ച് കാണിച്ചു ..
“ഡ മിഥു .. അടങ്ങി ഇരുന്നോ പോലീസ് വരുന്നുണ്ട് .. വെറുതെ എല്ലാരെയും സ്റ്റേഷനിൽ കയറ്റരുത് ..”
പിന്നിലെക് നോക്കി ഞാൻ വിളിച്ച് പറഞ്ഞു ..
അവനും അതുല്യയും നല്ല കുട്ടികളായി ഇരുന്നു .. മിഥു എന്നെ നോക്കി തമ്പസ്-അപ്പ് കാണിച്ചു ..
ഞാൻ തിരിഞ്ഞ് ഇരുന്ന് ഉമയുടെ തോളിൽ തട്ടി .. അവൾ എന്നെ നോകി കണ്ണടച്ച് കാണിച്ചു ..
.
ടപ് ടപ് ടപ് ..
പോലീസുകാരൻ വന്ന് എന്റെ സൈഡിലെ ഗ്ലാസ്സിൽ തട്ടി താഴ്ത്താൻ പറഞ്ഞു ..
ഞാൻ വേഗം സ്വിച്ച് അമർത്തി ഗ്ലാസ്സ് താഴ്ത്തി ..
“എവിടെ പോയി വെരുവാ .. മക്കളെ ? എഹ് ..?”
“ടൌണിൽ പോയതാ ..”
അയാൾ വണ്ടിയുടെ ഉള്ള് ഒന്നാകെ ഒന്ന് ഉഴിഞ്ഞു നോക്കി ..
“അഹ് .. ആരിത് .. എന്താ മോളേ അമലേ എന്നെ അറിയോ ?”
പോലീസുകാരൻ ഒരു വളിച്ച ചിരിയോടെ പറഞ്ഞ് പിന്നിൽ അമ്മുവിന്റെ അടുത്തേക്ക് പോകാൻ തുനിഞ്ഞു ..
ഞാൻ പെട്ടെന്ന് ഡോർ തുറന്ന് ഇറങ്ങി അയാളുടെ മുൻപിൽ പൊയ് നിന്ന് ലൈസെൻസും ബാക്കി ഡോകുമെനസ്റ്റ് എല്ലാം അയാളുടെ നേരെ നീട്ടി ..