.
പിന്നെ കുറെ നേരം എന്തെല്ലാമോ സംസാരിച്ചിരുന്നു , കുറെ തമാശകൾ പറഞ്ഞു ,ചിരിച്ചു .. അവളുടെ ചിരി കാണാൻ ഒരു പ്രത്യേക ചന്തം ആയിരുന്നു ..
.
‘പഠോ ..’
പെട്ടെന്ന് ഒരു ശബ്ദം കേട്ട് ഞങ്ങൾ എല്ലാവരും ഞെട്ടി , നോക്കുമ്പോൾ ആകാശം പച്ച നിറമുള്ള തോരണങ്ങളാൽ അലങ്കരിച്ച പോലെ ആയിരിക്കുന്നു , പിന്നെ അത് മഞ്ഞ ആയി ,പിന്നെ നീല , ചുവപ്പ് , വെള്ള അങ്ങനെ പല വിധ നിറങ്ങൾ ..
ഞങ്ങൾ അതെല്ലാം കണ്ട് അവിടെ കിടന്നു ..
.
രാത്രി ഒരു 11:30 ആയപ്പോൾ വെടികെട്ട് തീർന്നു , അമ്മുവിനെയും അതുവിനെയും അവരുടെ വീട്ടിൽ ആക്കി പോകാൻ നേരം ..
അമ്മു –“താങ്ക്സ് “
യദു –“എന്തിന് ?”
അമ്മു –“ഒരു നല്ല രാത്രിക്ക് ..”
ഞാൻ അതിന് ഒരു നല്ല ചിരി മറുപടി ആയി കൊടുത്തു ..
അമ്മു –“അപ്പോ ശരി നാളെ കാണാം .”
ഞാൻ അവൾക്ക് ഒരു സലാം പറയുന്നത് പോലെ കൈ കൊണ്ട് കാണിച്ച് ജീപ്പിലേക്ക് കയറി .. അതുല്യയുടെ കയ്യിൽ മുത്തം കൊടുത്ത് മിഥു അവളെ യാത്ര ആക്കി .. അവര് രണ്ടുപേരും വീട്ടിൽ കയറിയ നേരം ഞങ്ങൾ അവിടെ നിന്ന് തിരിച്ചു ..
.
തറവാടിന്റെ മുൻപിൽ ഇറങ്ങി മിഥുനോട് നാളെ കാലത്ത് വരാൻ പറഞ്ഞിട്ട് ഞാൻ നടന്നു ..
.
റൂമിനകത്ത് , എന്നത്തേയും പോലെ ഉമയെ കെട്ടിപിടിച്ച് ഞാൻ ഉറക്കത്തിലേക്ക് വീണു ..
.
തുടരും ..
*******************************************
ഇപ്രാവശ്യം പേജ് കുറഞ്ഞു പോയെങ്കില് ക്ഷമിക്കണം , ഒരു മൂഡ് ഇല്ലായിരുന്നു എഴുതാൻ .. ഇതു തന്നെ എന്തോ തട്ടി കൂട്ടിയേതാ , ഇഷ്ടപ്പെട്ടിലെങ്കിൽ പറയണം .. പിന്നെ ഞാൻ ഒരു എഫെക്ട്ന് വേണ്ടി ഒരു bgm കുത്തി കേറ്റിട്ടുണ്ട് , ആ പരുപടി നന്നായിട്ടുണ്ടെങ്കിൽ പറയണം , ഇല്ലെങ്കിലും പറയാം .. എന്തായാലും നിങ്ങളുടെ വിലയേറിയ അഭിപ്രായം കമൻടിലൂടെ അറിയിക്കുക .. പറ്റുമെങ്കിൽ ആ ഹൃദയം ഒന്ന് ചുമപ്പിക്കുക , പറ്റുമെങ്കിൽ മാത്രം മതി കേട്ടോ ..