ഞാൻ വേഗം ചാനൽ മാറ്റി ..
ഉമ –“അഹ് .. മറ്റല്ലേ .. ഞാൻ കണ്ടോണ്ട് ഇരിക്കല്ലേ .. അവന്റെ സിക്സ് പാക്ക് കാണിക്കണ സീൻ ആണ് ..”
യദു –‘അയ്യേ .. അതൊക്കെ എന്ത് സിക്സ് പാക്ക് .. ഇതാണ് സിക്സ് പാക്ക് .. അതൊക്കെ വെറും ഗ്രാഫിക്സ് ..”
ഞാൻ ഇട്ടിരിക്കുന്ന ടി-ഷർട്ട് പൊന്തിച്ചു .. അവൾ എന്റെ സിക്സ് പാക്കിൽ തഴുകി ..
ഉമ –‘ഇത് എന്നും കാണുന്നതല്ലേ .. മറ്റേത് വല്ലപ്പോഴും അല്ലേ ഉള്ളൂ .. “
യദു –“അയ്യട .. മോള് അത്രക്കൊക്കെ കണ്ട മതി .. “
ഞാൻ ചാനൽ മാറ്റി കൊണ്ടിരുന്നു ..
ഉമ –“മമ് .. അസൂയക്കും കുശുമ്പിനും മരുന്നില്ല .. “
യദു –“പൊടി പൊടി .. “
ഒരു മ്യൂസിക് ചാനൽ എത്തിയപ്പോൾ ഞാൻ നിർത്തി ..
അതിൽ ‘അയാൾ കഥ എഴുതുകയാണ് ‘ എന്ന ഫിലിമിലെ ‘ഏതോ .. നിദ്രതൻ പൊൻമയിൽപീലിയിൽ ‘
എന്ന പാട്ട് പ്ലേ ചെയ്യുന്നുണ്ടായിരുന്നു ..
.
പാട്ടിന് അനുസരിച്ച് ഞാൻ ആക്ഷൻ ഒക്കെ ഇട്ട് പാടാൻ തുടങ്ങി ..
‘ഏതോ .. നിദ്രതൻ പൊൻമയിൽപീലിലയിൽ ..
ഏഴു വർണങ്ങളും നീർത്തി
തളിരില തുമ്പിൽ നിന്നുതിരും
മഴയുടെ ഏകാന്ത സംഗീതമായി
മൃദു പദമോടെ .. മധു മന്ത്രമോടെ
അന്നെനരികിൽ .. വന്നുവെന്നോ ..
എന്തേ .. ഞാനറിഞ്ഞില .. ഞാനറിഞ്ഞില ..’
.
.
പാട്ട് പകുതി ആയപ്പോൾ ..
അമ്മ –“അഹ് , ജൂനിയർ യേശുദാസ് വന്നേ ഫുഡ് ആയി , മോളേ നീ പോയി അമ്മച്ചനെ വിളിച്ചെ .. “
ഞാൻ ഉമയുടെ മടിയിൽ നിന്ന് എഴുന്നേറ്റു , അവൾ അമ്മച്ചനെ വിളിക്കാൻ ഉമ്മറത്തേക്ക് പോയി ..
ഞാൻ കുറച്ചു നേരം സോഫയിൽ ഇരുന്ന് ചെറിയമ്മയെ നോക്കി , ആ മുഖം ശാന്തവും , സന്തോഷകരവും ആയിരുന്നു , അമ്മയോട് എന്തോ പറഞ്ഞ് നിറഞ്ഞ് ചിരിക്കുന്നുണ്ട് .. അത് കണ്ടപ്പോൾ എന്റെ ഉള്ളിൽ എന്തോ സമാധാനം നിറയുന്നത് പോലെ തോന്നി ..