പെട്ടെന്ന് ഉള്ളിൽ നിന്ന് നല്ല ശബ്ദത്തിൽ സാഹോ മൂവിയുടെ ഇന്റേർവേൽ സോങ് പ്ലേ ചെയ്യാൻ തുടങ്ങി .
അയാള് പറയുന്നത് കേട്ട് അമ്മാച്ചൻ എന്നെ അത്ഭുതം കലർന്ന ഒരു നോട്ടം നോക്കി ..
ഞാൻ കപ്പിലെ ചായ മുഴുവൻ കുടിച്ച് കൊണ്ട് അമ്മച്ചനെ നോക്കി ..
അവിടെ നിന്ന് എഴുന്നേറ്റ് അകത്തേക്ക് നടന്നു ..
വാതിലിന് അടുത്ത് എത്തിയപ്പോൾ ഞാൻ അമ്മച്ചനെ തിരിഞ്ഞ് നോക്കി ഇടം ചുണ്ട് കൊണ്ട് ചെറുതായി ചിരിച്ചു ..
ഇട്ടിരിക്കുന്ന ലുങ്കി മടക്കി കുത്തി ഞാൻ നടന്നു , എന്റെ ചുണ്ടിൽ അപ്പോൾ ഒരു ചിരി ഉണ്ടായിരുന്നു ..
ഉമ എന്നെ നോക്കി ചിരിച്ച് കൊണ്ട് തല ആട്ടുന്നുണ്ട് .. അവളുടെ തലയ്ക്ക് ഒരു കോട്ട് കൊടുത്ത് ഞാൻ നേരെ അടുക്കളയിലേക്ക് വിട്ടു ..
യദു –“എനി ഹെല്പ് നീഡെഡ് ലെഡീസ് ?..”
അടുക്കളയുടെ വാതിൽക്കൽ നിന്ന് ഞാൻ അവിടെ പണിയെടുത്ത് കൊണ്ടിരിക്കുന്ന സ്ത്രീ ജനങ്ങളോട് ചോദിച്ചു ..
അമ്മ –“ഇവിടെ കയറി ഞങ്ങള്ക്ക് പണി ഉണ്ടാക്കാതെ അവിടെ എങ്ങാനും പോയി ഇരി .. ഭക്ഷണം റെഡി ആയാൽ വിളിക്കും , അപ്പോ വന്നാൽ മതി .. ഇപ്പോ സാറ് പോയേ .. “
അത് കേട്ട് സൈഡിൽ ചപ്പാത്തി പരതി കൊണ്ടിരിക്കുന്ന ചെറിയമ്മ കുണുങ്ങി ചിരിച്ചു ..
യദു –“ഓഹ് , ജാഡ .. ഹമ് .. വേണ്ടെങ്കില് വേണ്ട .. “
അമ്മയുടെ കമെൻറിനെ പുച്ഛിച്ച് തള്ളി ഞാൻ തിരിഞ്ഞ് നടന്നു ..
.
നേരെ സോഫയില് പോയി ഇരുന്ന് ഉമയുടെ മടിയിൽ തല വച്ച് കിടന്നു ..
യദു –“നിനക്ക് ഈ പടം അല്ലാതെ വേറെ ഒന്നും കിട്ടിലെ.. ഇതൊക്കെ ആരെങ്കിലും കാണുമോ .. “
അവളുടെ കയ്യില് നിന്ന് റെമൊട്ട് തട്ടിപറിച്ച് ഞാൻ പറഞ്ഞു ..
ഉമ –‘ഹ .. എന്ത് പണിയ ചേട്ടാ ..”
യദു –‘നമുക്ക് വേറെ നല്ലത് വല്ലതും ഉണ്ടോ എന്ന് നോക്കാം ?..”