കുടുംബപുരാണം 6 [Killmonger]

Posted by

ഉമ നേരെ പോയി ഹാളിൽ ഉള്ള സോഫയില് ഇരുന്ന് ടിവി ഓണ് ആക്കി , അതിൽ സാഹോ മൂവി ആയിരുന്നു ഇന്റേർവേൽ ആകാറായി ..

ഞാൻ പുറത്തേക്ക് വിട്ടു , അമ്മച്ചൻ അവിടെ ചാരുകസേരയില് ഇരുന്ന് പേപ്പർ വായിക്കുന്നുണ്ട് ..

യദു –“ഗുഡ് മോർണിംഗ് മിസ്റ്റർ രാഘവൻ .. “

അമ്മച്ചൻ -“ആഹ് .. നീ എഴുന്നേറ്റൊ .. ചായ കൂടിച്ചോ ?”

യദു –“ഇല്ല , അമ്മ ഇപ്പോ കൊണ്ടൊരും “

അപ്പോഴേക്കും അമ്മ ചായയും ആയി വന്നു ..

അമ്മ –“ഇപ്പോ ഇത് പിടി , ഫുഡ് ഇപ്പോ റഡി ആവും .. അപ്പോൾ വിളിക്കാം “

ചായ കപ്പ് എൻടെൽ തന്ന് അമ്മ പോയി ..

ഞാൻ ഫോണ് എടുത്ത് ഇൻസ്റ്റയില് റീൽസ് കണ്ട് ചായയും കുടിച്ച് ചാരുപടിയില് ഇരുന്നു ..

.

“അഹ് .. രാഘവേട്ട നിങ്ങൾ അറിഞ്ഞോ ..”

ശബ്ദം കേട്ട് ഞാനും അമ്മച്ചനും പുറത്തേക്ക് നോക്കി .. ഒരു മദ്യവായസ്കൻ വെള്ള മുണ്ടും ഷർട്ടും ദരിച്ച് , നീണ്ടു മെലിഞ്ഞ ഒരാള് ഗെയ്റ്റും കടന്ന് ഞങ്ങളുടെ അടുത്തേക്ക് വരുന്നു ..

അമ്മച്ചൻ -“അഹ് , മണി .. എന്താടോ രാവിലെ ഈ വഴി ?..”

മണി –“അഹ് .. നിങ്ങൾ അറിഞ്ഞില്ലേ .. നിങ്ങളുടെ ഇളയതിൻടെ ഭർത്താവില്ലെ .. ആ പ്രഭാകരൻ .. അയാളെ ആരോ ഇന്നലെ ഉടുതുണി ഇല്ലാതെ മരത്തിൽ തല കീഴായി കെട്ടി തൂക്കി ഇട്ടുന്ന് .. അവിടെ പോലീസ് ഒക്കെ വന്നിണ്ട് , ആരാണെന്ന് മനസ്സിലായില്ല , മെത്ത് മുഴുവൻ ചാരായം ഒഴിച്ചത് കൊണ്ട് കൈ രേഖ ഒന്നും കിട്ടീല ,അതോണ്ട് ആരാ ചെയ്തേ എന്ന്  കണ്ടു പിടിക്കാൻ പാടാണെന്നാ പോലീസ് പറയുന്നെ , പിന്നെ ചുറ്റും മുളക് പൊടി വിതറിണ്ട് അതോണ്ട് പോലീസ് പട്ടി വന്നിട്ടും കാര്യയല്ല ..  നാട്ടുകാര് മൊത്തം അവിടെ ണ്ട് , ആരോ അറിഞ്ഞ് പണി കൊടുത്തത ന്ന പറയുന്നെ  ..”

Leave a Reply

Your email address will not be published. Required fields are marked *