” ചെറിയമ്മ എന്നെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു.. ഞാൻ അത് കണ്ട് ഒരു പുച്ഛ ചിരി ചിരിച്ചു തിരിഞ്ഞ് നടന്നു… ഞങ്ങളുടെ അടി കണ്ട് ഉമയും അമ്മയും വായയും പൊളിച്ചു നോക്കി നിക്കുന്നുണ്ട്… “ഇനി എന്റെ കൂടെ കിടക്കും എന്ന് ചെറിമ്മ പറഞ്ഞെന് വേറെ വല്ല അർത്ഥവും ഉണ്ടോ…?? ഏയ്…ഇനി ആ പെണ്ണുമ്പിള്ള പറഞ്ഞ പോലെ വല്ല ഒറക്കഗുളിക കലക്കി തരുഒ…??’ ഞാൻ അതും ആലോചിച്ച ഉമ്മറത്തേക്ക് നടന്നു… .
കുറച്ച് കഴിഞ്ഞപ്പോൾ ജീപ്പും ആയി മിഥു വന്നു… ഞാൻ മിഥുനെ മാറ്റി ഡ്രൈവിംഗ് സീറ്റിലേക്ക് ഇരുന്നു…ഉമ പിന്നിലും… “നീ കടയുടെ താക്കോൽ എടുത്തില്ലേ…?? “ വണ്ടി സ്റ്റാർട്ടാക്കാൻ നിന്ന എന്നോട് മിഥു ചോദിച്ചു… “ശ്ശെടാ…മറന്ന്…മോളെ…ഒന്ന് ഓടിപോയി അമ്മച്ചന്റെ കയ്യിന്ന് ആ താക്കോൽ വാങ്ങിയേ.. “ ഞാൻ തിരിഞ്ഞ് ഉമയോട് കെഞ്ചുന്ന ഭാവത്തിൽ പറഞ്ഞു… അവൾ എന്നെ ഒന്ന് കണ്ണുരുട്ടി നോക്കി, എന്നിട്ട് ഇറങ്ങി ഓടി പോയി താക്കോലും ആയി വന്നു.. .
അങ്ങനെ ഞങ്ങൾ കഥയും പറഞ്ഞു പോകുമ്പോൾ ആണ് കണ്ട് പരിചയം ഉള്ള രണ്ട് ബാക്ക് ആടി ആടി പോകുന്നത് കണ്ടത്… “ടാ…അത് അതു വാ.. നീ ഒന്ന് വണ്ടി അവരുടെ അടുത്ത് ചവിട്ടിയെ …” മിഥു പെട്ടെന്ന് പറഞ്ഞു… ‘ഒന്ന് അതുല്യ ആണേൽ മറ്റേത് അമ്മു ആയിരിക്കും..പൊളിച്ചു…’😍😍 ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ട് അവരുടെ മുൻപിൽ വണ്ടി ചവുട്ടി.. “എങ്ങോട്ടാ.. രണ്ടാളും കൂടെ…?? “ ഞാൻ വണ്ടിക്ക് പുറത്തേക്ക് തല ഇട്ട് അമ്മുവിനോട് ചോദിച്ചു… “അഹ്…നിങ്ങൾ ആണോ…. ഞാൻ ഒന്ന് പേടിച്ചു…. ഞങ്ങൾ ചുമ്മ നടക്കാൻ ഇറങ്യേതാ…
നിങ്ങൾ എങ്ങോട്ടാ..?? “ “ഞങ്ങൾ കട വൃത്തി ആക്കാൻ വേണ്ടിപോകുവാ…ഫ്രീ ആണേൽ നിങ്ങളും പോരെ…വൈകീട്ട് പോകുമ്പോൾ ഇവന്റെ ചായ കടേന്നു പൊറാട്ടയും ബീഫും വാങ്ങി തരാം…പിന്നെ ഉമയ്ക്ക് ഒരു കമ്പനി ആവും.. “ “എന്നാൽ ഒക്കെ…” അമ്മു അപ്പൊത്തന്നെ അതുല്യയുടെ കൈ പിടിച്ചു വണ്ടിയുടെ പിന്നിൽ കയറി… “അഹ്…വണ്ടി പൊട്ട്…” അമ്മു പിന്നിൽ വിളിച്ചു പറഞ്ഞു… “അല്ല ഇന്ന് അതുല്യക്ക് ക്ലാസ്സ് ഇല്ലേ…?? “ “ഇല്ല ഇന്ന് ന്തോ പരിപാടി ണ്ട്…അതോണ്ട് ലീവ് ആണ്…” അതുല്യ പറഞ്ഞു… “അഹ്…”
ഞാൻ വണ്ടി സ്റ്റാർട്ടാക്കി ഓടിക്കാൻ തുടങ്ങി.. വണ്ടിയിൽ കയറിഎപ്പിഴേക്കും പെൺ പട സംസാരം തുടങ്ങി… സ്ഥലം എത്തുന്നത് വരെ സ്വര്യം തന്നില്ലാ…പിന്നിൽ നിന്ന് കല പില കല പില ന്ന് ചിലച്ചോണ്ട് ഇരിക്കുന്നു… കടയുടെ മുൻപിൽ വണ്ടി നിർത്തി…അവർ എല്ലാവരും ഇറങ്ങി ഞാൻ വണ്ടി ഒന്ന് ഒതുക്കി വച്ചു… കടയുടെ ഷട്ടർ പൊന്തിച്ച് ഞങ്ങൾ ഉള്ളിലേക്ക് കയറി… “ഇത് കണ്ടിട്ട്…പൊറാട്ടയിലും ബീഫിലും ഒതുങ്ങും എന്ന് എനിക്ക് തോന്നുന്നില്ല…” ഉള്ളിലെ അവസ്ഥ കണ്ട് മിഥു എന്നോട് പറഞ്ഞു… “അപ്പൊ മക്കൾസ്…. പണി തൊടങ്ങിക്കോ…”
ഞാൻ തിരിഞ്ഞ് എല്ലാരോടും ആയി പറഞ്ഞു…. അവിടെയുണ്ടായിരുന്ന വേസ്റ്റ് മൊത്തം ഞങ്ങൾ ചാക്കിലും കവറിലും ഒക്കെ ആക്കി കെട്ടി പുറത്തേക്ക് വച്ചു… ആ പണി കഴിഞ്ഞപ്പോൾ തന്നെ ഉച്ച ആയി…. പണ്ടാരം.. എന്തോരം വേസ്റ്റാണെന്ന് അറിയോ…uff…. അതിനിടെ അമ്മുവിനെ അവളുടെ വീട്ടിൽ നിന്ന് വിളിച്ചു…അവൾ ഏതോ ഫ്രണ്ട് ന്റെ വീട്ടിൽ ആണെന്ന് കള്ളം പറഞ്ഞു…. ചോറുണ്ണാൻ മിഥുൻറെ കടയിൽ പോയി…