രാവിലെ… പതിവ് പോലെ പരിപാടികൾ എല്ലാം തീർത്ത ഞാൻ ടൗണിലെ പബിൽ ഒരു ടേബിൾ ബുക്ക് ചെയ്തു…. ശനിയാഴ്ച ആയത് കൊണ്ട് അവിടെ മ്യൂസിക് നൈറ്റ് ആണ്…. അത് കൊണ്ട് അത്യാവശ്യം പൈസ പൊട്ടി…
പിന്നെ മിഥുന്റെ കൂടെ പോയി അലൂമിനിയം ഫാബ്രിക്കേഷൻകാരെ കണ്ടു…ഒരാഴ്ച്ച കൊണ്ട് സെറ്റ് ആക്കാം എന്ന് അവർ പറഞ്ഞു…
പിന്നെ ഹോൾസെയിൽ ഡിലെർ നെ കണ്ട് അഡ്വാൻസ് കൊടുത്തു… ഒരു 3 മണി ആയപ്പോൾ അമ്മു വിളിച്ചു ഒന്ന് കാണാൻ പറ്റുഒ ന്ന് ചോദിച്ചു…അവൾ **** കഫെ ൽ ഉണ്ടെന്ന് പറഞ്ഞു… ഞാൻ മിഥുനോട് കാര്യം പറഞ്ഞു…
“അപ്പൊ നമ്മൾ കുടുംബകാർ ആകാൻ പോകുവാ അല്ലെ…” അവനെ ഞാൻ ഒന്ന് ഇരുത്തി നോക്കി… എന്നെ വീട്ടിൽ ആക്കി അവൻ പോയി… ഞാൻ വേഗം കുളിച് റെഡി ആയി വണ്ടിയും എടുത്ത് ടൗണിലേക്ക് വിട്ടു….
കാഫെയുടെ ഉള്ളിൽ… “എന്താ മോളെ കാണാൻ ഉണ്ട് ന്നൊക്കെ പറഞ്ഞെന്ന് കേട്ടു…ഏഹ്? “ “അഹ്…ഇരിക്ക് പറയാം…നിനക്ക് എന്താ കുടിക്കാൻ വേണ്ടേ.. “ “നിന്റെ ചിലവാണോ..?? “ അവൾ എന്നെ ‘എന്തുവാടെ ‘ എന്ന രീതിയിൽ നോക്കി.. “😁😁😁എനിക്ക് ഒരു കോഫി…ബ്ലാക്ക്…” അവൾ ഒരു വൈറ്റെർനെ കൈ കാട്ടി വിളിച്ചിട്ട് ഒരു ചായയും ബ്ലാക്ക് കോഫീയും ഓർഡർ ചെയ്തു…. “അഹ്.. ഇനി പറ മോളെ എന്തേയ് വിളിച്ചേ..??
“ “അത്…” “മ്മ്..??
“ “എനിക്ക് വളഞ്ഞു മൂക്ക് പിടിക്കാൻ അറിഞ്ഞൂടാ അത് കൊണ്ട് സ്ട്രൈറ് കാര്യത്തിലേക്ക് കടക്കാം എനിക്ക് നിന്നെ ഇഷ്ടമാണ്.. നിനക്ക് എന്നോട് എങ്ങനെ ആണെന്ന് അറിഞ്ഞാൽ കൊള്ളാം..?? “ ഇവൾ ഇത്ര ഓപ്പൺ ആയി ചോദിക്കും എന്ന് ഞാൻ കരുതിയില്ല.. കൊള്ളാം എനിക്ക് ഒത്ത എതിരാളി തന്നെ…iam impressed… “നീ സീരിയസ് ആണോ..?
“ “ യെസ്…” “ എന്നെ കുറിച്ച് എന്ത് അറിഞ്ഞിട്ടാ നീ എന്നെ ഇഷ്ടമാണെന്ന് പറയുന്നത്…” “ ഒരാളുടെ ജാതകവും ജീവ ചരിത്രവും അറിഞ്ഞിട്ടല്ലലോ അയാളെ ഇഷ്ടപ്പെടുന്നത്…” “ മ്മ്.. ഓക്കെ…. പക്ഷെ നീ എന്നെ കുറിച്ച് വളരെ ഇമ്പോര്ടന്റ്റ് ആയ ഒരു കാര്യം അറിയാൻ ഉണ്ട്..
അത് പക്ഷെ ഇവിടെ വച്ച് പറയാൻ പറ്റില്ല…” അതും പറഞ്ഞ് ഞാൻ കസേരയിൽ നിന്ന് എഴുനേറ്റു… പെട്ടെന്ന് അവൾ എന്റെ കൈ പിടിച്ച് വച്ചു…ഞാൻ അവളെ സംശയത്തോടെ നോക്കി… “ഉമയുടെ കാര്യം ആണോ…?? “
തുടരും….
ഇഷ്ടമായാൽ ലൈകും കമന്റും മറക്കല്ലേ മക്കളെ..