” “അമ്പട കേമാ സണ്ണി കുട്ടാ…. കൊള്ളാലോ നിന്റെ ആഗ്രഹം എഹ്…മ്മ്…നമുക്ക് നോക്കാം…” കുറച്ച് നേരം സംസാരിച്ചിട്ട് ഞങ്ങൾ ബാക്കി പരുപാടിയിലേക്ക് കടന്നു… വൈകിട്ടോടെ കടയുടെ പേയിൻറ് അടി മുഴുവന് തീർത്തു .. ഇനി ആലുമിനിയും ഫാബ്രികെഷൻ കാരെ വിളിച്ച് കുറച്ച് സ്റ്റാൻഡും ബാക്കി ആക്ക്സസറീസ് കൂടെ പണിയിക്കണം ..
.
പണിയെല്ലാം തീർത്ത് ഞങ്ങൾ വീടുകളിലേക്ക് പോയി .. രാത്രി… ഫുഡിങ് ഒക്കെ കഴിഞ്ഞ് കിടക്കാൻ പോകുമ്പോൾ ആണ് എന്റെ ഫോൺ അടിയുന്ന ശബ്ദം കേട്ടത്..നോക്കിയപ്പോൾ അമ്മു ആണ്… “ഹലോ.. “ “എന്താ മാഷേ ഓർമ്മയുണ്ടോ നമ്മളെ ഒക്കെ…ഒരു അഡ്രസ്സും ഇല്ലാലോ…” “അങ്ങനെ മറക്കുമോ…. ഓരോ കാര്യങ്ങൾ ആയി busy ആയി പോയി…” “ആഹ്…എങ്ങനെ പോണു കടയുടെ കാര്യങ്ങൾ എല്ലാം…
” “ആഹ്…പണി ഒക്കെ ഏകദേശം തീരാറായി…” “അഹ്…പിന്നെ വേറെ എന്തുണ്ട് വിശേഷം…” “വേറെ എന്ത്… നീയും ഉമയും ഇപ്പൊ വൻ കമ്പനി ആണല്ലോ…” “എന്താ മോനെ അസൂയ മൂത്തോ…” “അസൂയ എനിക്കോ…മ്മഫ്…
” “മ്മ് മ്മ്മ്…” “പിന്നെ വേറെ എന്തൊക്കെയുണ്ട്.??.” “താൻ എപ്പഴാ ഒന്ന് ഫ്രീ ആവാ…ഒന്ന് കാണാൻ “ “കണ്ടിട്ട്…??
“ “നമുക്ക് കുറച്ച് നേരം സംസാരിച്ചിരിക്കാടോ…” “ഓഹ്.. ആയിക്കോട്ടെ.. ഇയാൾ വിളിച്ച മതി…” “ഒക്കെ “ ഞങ്ങൾ അങ്ങനെ കുറേ നേരം സംസാരിച്ചിരുന്നു… കിടക്കാൻ നേരം… “ആരോടാടാ ഈ നേരത്ത് കൊഞ്ചി കൊഴയാൻ..??
“ പോരാളി ചോദ്യം ചെയ്യൽ തുടങ്ങി…. “അമ്മു ആണ് മാതാജി…” “എന്തിനാ വിളിച്ചേ…?? “ “അവൾക്ക് ഒന്ന് കാണണം ന്ന്…” “എന്തിന്..?? “ “അത് എനിക്ക് അറിയോ…” “സംശയം എന്തിന്.. I love u പറയാൻ തന്നെ…” എരി തീയിൽ എണ്ണ ഒഴിക്കാനായിട്ട് പിറന്ന എന്റെ കൂടപ്പിറപ്പ് മൊഴിഞ്ഞു… “ അഹ് ബെസ്റ്റ്…ആണോടാ..??
“ “എനിക്ക് അറിയാൻ പാടില്ല എന്റെ പൊന്ന് ഷീല കൊച്ചേ..?? “ “ആഹ്…എന്തായാലും കൊള്ളാം.. വന്ന് കിടക്കാൻ നോക്ക്.. “
.