കുടുംബ കൂട്ടായ്മ [Soman]

Posted by

തന്റെ അവസ്ഥ മനസ്സിലാക്കി കുടുംബക്കാരും അയൽവാസികളും പോലീസിൽ പരാതി നൽകാൻ പറഞ്ഞെങ്കിലും രമയ്ക്ക് അതിനു കഴിയുമായിരുന്നില്ല. തന്റെ വിധിയെ പഴിച്ച് ജീവിതം തള്ളിനീക്കുന്നു.

പതിവുപോലെ തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വന്ന് വീണ്ടും തൊഴുത്തിലുള്ള ജോലികൾ തീർത്തു അടുക്കളയിലേക്ക് കയറി. വൈകുന്നേരം ആയപ്പോൾ ഭർത്താവും മകനും ജോലി കഴിഞ്ഞു വന്നു. കുളിചിട്ടു പുറത്പോയാൽ ഇനി രണ്ടാളും വരുന്നത് നാല് കാലുകളിൽ ആയിരിക്കും. അതുമാത്രമല്ല അപ്പനും മകനും പരസ്പരം വിളിക്കുന്ന ചീത്ത ഏഴു വീടു കേൾക്കും.

രമയെ സംബന്ധിച്ച് ഇതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറി കഴിഞ്ഞു. രാത്രി എട്ട് മണി ആയപ്പോഴേക്കും ഭർത്താവ് കയറി വന്നു. അപ്പനും മകനും പരസ്പരം കണ്ടാലേ പ്രശ്നമുള്ളൂ. അതുകൊണ്ട് അതിയാൻ വലിയ ബഹളമില്ലതെ വന്നു. കയ്യിൽ കുടിച്ചതിന്റെ ബാക്കി അൽപ്പം കുപ്പിയിൽ ഇരിക്കുന്നത് കണ്ടൂ. അവർ അയാൾക്ക് ചോറ് വിളമ്പി വച്ചു.

കുപ്പിയിലെ ബാക്കി അകത്താക്കി കൊണ്ട് അയ്യാൾ കഴിക്കാൻ ഇരുന്നു. കഴിച്ചതായി വരുത്തി തീർക്കാൻ അൽപ്പം കഴിച്ചിട്ട് അയ്യാൾ എഴുന്നേറ്റ് പോയി. അയ്യാൾ കഴിച്ച പാത്രം കഴുകിയിട്ട് വീണ്ടും മകന് വേണ്ടി അവർ കാത്തിരുന്നു. അൽപ്പം സമയം കഴിഞ്ഞിട്ടും മകനെ കാണാത്തത് കൊണ്ട് അവർ അത്താഴം കഴിച്ചു. റൂമിൽ നിന്നും ഭർത്താവിന്റെ കൂർക്കം വലി പുറത്തുവരെ കേൾക്കാം. ഇനി ആന കുത്തിയാൽ പോലും അയ്യാൾ അറിയില്ല.

സമയം പോകും തോറും രമയുടെ ഉള്ള് കത്താൻ തുടങ്ങി. സാധാരണ എട്ട് മണി കഴിയുമ്പോൾ കയറി വരുന്നവനെ ഇപ്പൊൾ ഇതാ പത്തുമണി അടുക്കുമ്പോഴേക്കും കാണുന്നില്ല. വഴിയിൽ എങ്ങാനും വീണു കിടക്കുകയോ, എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായോ എന്നിങ്ങനെയുള്ള ചിന്തകള് അവരുടെ മനസ്സിൽ വന്നു. അവന്റെ ഫോണിലേക്ക് വിളിച്ചപ്പോൾ ബെൽ കേട്ടെങ്കിലും പ്രതികരണമില്ല. ആരെയെങ്കിലും വച്ച് അന്വേഷിക്കാം എന്ന് നോക്കുമ്പോൾ തന്തപ്പടി ബോധമില്ലാതെ ഉറക്കത്തിൽ ആണു. എങ്കിലും അവർ അറിയാവുന്നവരെ ഫോണിൽ വിളിച്ച് അന്വേഷിച്ചു.

അനുകൂലമായ മറുപടികൾ ഉണ്ടായില്ല. മണി ഇപ്പൊൾ ഏകദേശം പതിനൊന്ന് ആകുന്നു. ഇപ്പോഴും അവർ ഉമ്മറത്ത് തന്നെ ഇരിക്കുമ്പോൾ, വീട്ടിലെ മുന്നിലുള്ള പഴയ തടികൊണ്ടുള്ള ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് അങ്ങോട്ട് നോക്കി. അൽപ്പം പോലും നടക്കാൻ കഴിയാത്ത അവസ്ഥയിൽ മകൻ വേച്ച് വേച്ച് വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *