കൃഷ്ണ ചെറുതായി കൃത്രിമ ചിരി വളരെ കഷ്ടപെടുത്തി വരുത്തിച്ചു കൊണ്ട് പറഞ്ഞു : അയ്യോ , അങ്ങനെ ഒന്നും വിചാരിച്ചു പറഞ്ഞതല്ല , അവിടെ ടീച്ചര്‍ ടെ വീട്ടില്‍ താമസിക്കാന്‍ വന്നു എന്ന് പറഞ്ഞത് കൊണ്ട് ഒന്ന് ചോദിച്ചു പോയി എന്നെ ഉള്ളു. പിന്നെ എന്തിനാ എന്നെ ആന്ടി എന്നൊക്കെ വിളിക്കുന്നത് നമ്മള്‍ തമ്മില്‍ അത്രത്തോളം പ്രായ വെത്യാസം ഒന്നും ഇല്ലല്ലോ ?
ചിത്ര : അയ്യോ ഇഷ്ടപെട്ടില്ലേ ? എന്നാല്‍ മാറ്റി വിളിക്കാം കേട്ടോ , എന്താ ഞാന്‍ ഇപ്പൊ വിളിക്കേണ്ടത് ?
കൃഷ്ണ : അല്ല മോള്‍ ശരത്തെട്ടനെ ചേട്ടാ എന്ന് വിളിക്കുമ്പോ എന്നെ ചേച്ചി എന്നല്ലേ വിളിക്കേണ്ടത് , അങ്ങനെ അല്ലെ ?
ചിത്ര ; ഓഹോ അങ്ങനെ ആണോ , എന്നാല്‍ അങ്ങനെ ആവട്ടെ എന്‍റെ ചേച്ചിമോളെ
ചിത്രയുടെ ഓരോ വാക്കിലും നോക്കിലും ഭാവത്തിലും ശരീര ഭാഷയിലും ഒരു ടീസിംഗ് സ്റ്റൈല്‍ ഉണ്ടായിരുന്നു. അത്തരത്തില്‍ സംസാരിക്കുന്നവരോട് ആ രീതിയില്‍ തിരിച്ചു സംസാരിക്കാന്‍ ഉള്ള ഒരു കഴിവ് കൃഷ്ണേന്ദു വിനു ഇല്ല. അവള്‍ ആരോടും ആ രീതിയില്‍ സംസരിക്കറില്ലായിരുന്നത് കൊണ്ട് അവള്‍ക്കു ഇത്തരം സാഹചര്യങ്ങളെ നേരിടേണ്ടി വന്നിട്ടും ഇല്ല.
പിന്നെ പണ്ടെങ്ങോ കോളേജ് ജീവിതത്തില്‍ റാഗ് ചെയ്യപ്പെട്ടപ്പോള്‍ പിന്നെ അല്‍പ സ്വല്പം സുഹൃത്തുക്കളുടെ ഇടയില്‍ ഒക്കെ ഇങ്ങനെ ടീസ് ചെയ്യപ്പെട്ടു എന്നതല്ലാതെ കുടുംബിനി ആയ ശേഷം ഇങ്ങനെ ഒന്നും നേരിടേണ്ടി വന്നിട്ടില്ല.
ശരത്തെട്ടന്‍ ആണെങ്കില്‍ ഇങ്ങനെ എന്തോപോലെ ഒക്കെ എന്നോട് പെരുമാറുന്നത് കണ്ടിട്ട് അങ്ങനെ ഒന്നും ഉള്ളതായി ഭാവിക്കുന്നെ ഇല്ലേ.
‘ഇവള്‍ എന്താ ഇങ്ങനെ ഒക്കെ പെരുമാറുന്നത്’ എന്ന രീതിയില്‍ കണ്ണുകള്‍ കൊണ്ട് തമ്മില്‍ ഒരു ആശയവിനിമയം എങ്കിലും ശരാത്തെട്ടന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാതിരുന്നത് കൃഷ്ണ യെ ആശ്ച്ചര്യപെടുത്തി.
കൃഷ്ണക്ക് ഇവിടെ നടക്കുന്നത് എല്ലാം എന്തോ ഒരു തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ആണെന്ന് അനുഭവപ്പെടാന്‍ തുടങ്ങി എങ്കിലും അത് അങ്ങനെ ആണ് എന്ന് അവള്‍ വിശ്വസിക്കാന്‍ തുടങ്ങിയിരുന്നില്ല. കാരണം അങ്ങനെ വിശ്വസിക്കാന്‍ അവള്‍ക്ക് കാരണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.
എന്നാലും ശരത്ത്തില്‍ ഉണ്ടായ മാറ്റം അവള്‍ക്കു വല്ലാത്ത ഒരു അത്ഭുതം ആയിരുന്നു.എന്തോ ഒരു വല്ലാത്ത പ്രത്യേക പെരുമാറ്റം !!
ഒന്ന് ഒറ്റയ്ക്ക് കിട്ടിയിരുന്നെങ്കില് ഒരു പാട് കാര്യങ്ങള്‍ ചോദിക്കാന്‍ ഉണ്ടായിരുന്നു കൃഷ്ണക്ക് ശരത്തിനോട് ……….
അടുക്കളയില്‍ നിന്ന് അവള്‍ ലിസ്റ്റ് തയ്യാറാക്കാന്‍ ആയി ബെഡ് റൂമില്‍ പോയി പേനയും പേപ്പര്‍ ഉം എടുത്തു , എന്നിട്ട് ഉറക്കെ വിളിച്ചു ഏട്ടാ .. ഒന്ന് വന്നെ.
ശരത്ത് അകത്തേക്ക് ചെന്നു.
ഞാന്‍ ചെന്നപ്പോള്‍ കൃഷ്ണയുടെ കണ്ണുകള്‍ കലങ്ങിയിരുന്നു. അവള്‍ എന്തുകൊണ്ടൊക്കെയോ കരയുന്നില്ല എങ്കിലും കാര്‍മേഘങ്ങള്‍ നിറഞ്ഞ ആകാശം പോലെ ഇപ്പോള്‍ പെയ്തിറങ്ങും എന്നാ അവസ്ഥയില്‍ ആയിരുന്നു അവളുടെ മുഖം. അത് എന്നില്‍ ഉണ്ടാക്കിയ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല. സുഹൃത്തെ ഇതിപ്പോള്‍ അവള്‍ എന്നോട് കള്ളം പറഞ്ഞു എന്നതില്‍ അല്ലെങ്കില്‍ എന്നെ അധിക്ഷേപിച്ചു സംസാരിച്ചു എന്നതില്‍ ഉള്ള പ്രതികാരം എന്ന നിലയില്‍ നിന്നെല്ലാം കൈവിട്ടു പോയിരിക്കുന്നു.