“യെസ് … അവിടെയാണ് എനിക്കും സംശയം … പക്ഷേ തന്റെ എഫ്ഐആറിൽ അവിടെ രണ്ട് ഓട്ടോറിക്ഷകൾ വരുന്നതായി കണ്ടു എന്ന് ഒരു ദൃക്സാക്ഷി പറഞ്ഞിട്ടുണ്ട് .. രാത്രി പന്ത്രണ്ടു മണിക്ക് ശേഷം ഓട്ടോ കിട്ടുന്ന സ്ഥലം ഏതൊക്കെയാണ് “
“ബസ് സ്റ്റാൻഡും റെയിൽവേ സ്റ്റേഷനും “
പെട്ടെന്ന് തന്നെ ജോണി മറുപടി പറഞ്ഞു.
“യെസ് … ടോക്കൺ സമ്പ്രദായം ഉള്ളതിനാൽ റെയിൽവേ സ്റ്റേഷൻ ഓട്ടോറിക്ഷകൾ നമുക്ക് പിന്നീട് നോക്കാം ആദ്യം നമുക്ക് ബസ്റ്റാൻഡ് ഓട്ടോറിക്ഷകൾ ഒന്നു പരിശോധിക്കാം എന്തെങ്കിലും തുമ്പ് കിട്ടിയാലോ .. താൻ വണ്ടി നേരെ ബസ് സ്റ്റാൻഡിലേക്ക് വിടൂ “
അശോക് പറഞ്ഞതനുസരിച്ച് ജോണി ബസ്റ്റാൻഡ് ലക്ഷ്യമാക്കി ജീപ്പ് വിട്ടു..
( തുടരും )