,, അവളുടെ വീട്ടുകാരുടെ പ്രശ്നം ഒക്കെ കഴിഞ്ഞോ
,, ഇങ്ങനെ ഒരു മോള് ഇല്ല എന്ന് പറഞ്ഞു അവളുടെ അച്ഛൻ പടി അടച്ചു പിണ്ഡം വച്ചു.
,, ആഹ് അത് നന്നായി. ഇനി ആ ഭാഗം ചിന്തിമകണ്ടല്ലോ
,, അതേ അതേ
,, അവൾ എവിടെ
,, ഇവിടെ അടുത്തു കിടപ്പ് ഉണ്ട്.
,, നീ ലൗഡ് ആക്ക്
,, ശരി
,, എടി ഉണ്ടച്ചി….
,, എന്താടാ കൊരങ്ങ പോയിട്ട് ഇപ്പോൾ ആണോ വിളിക്കാൻ തോന്നിയത്.
,, തിരക്കായി പോയി മോളെ പിന്നെ നീ പറഞ്ഞ കാര്യം സരിയാക്കിയിട്ടുണ്ട്.
,, എന്ത്
,, മറന്നു പോയോ
,, എന്താടാ
,, നിനക്ക് ജോലി.
,, സത്യം
,, അതേ
പെട്ടന്ന് രാഹുൽ കേറി ഇടപെട്ടു….
,, എടാ അബു എന്താടാ എനിക്ക് ഒന്നും മനസിലാവുന്നില്ല.
,, അവൾ നിന്നോട് പറഞ്ഞില്ലേ
,, ഇല്ല
,, എടാ അവൾക്ക് ഒരു ജോലി ശരിയാക്കാൻ പറഞ്ഞിരുന്നു. നീ പിന്നെ ഇങ്ങോട്ട് വരില്ലല്ലോ
,, അത് ഇല്ല. ഞാൻ നിന്നോട് പറയാൻ ഇരുന്നത് ആണ് കുറച്ചു കഴിഞ്ഞു നീരുവിന് ഒരു ജോലി.
,, ആ കുറച്ചു ഒന്നും കഴിയേണ്ട വിസ ഞാൻ മെയിൽ ചെയ്യാം എത്രയും വേഗം കയറിക്കോ.
,, എടാ ഇത്ര പെട്ടെന്ന്.
,, എനിക്ക് അറിയാട, കല്യാണം കഴിഞ്ഞു ഒരു മാസം അല്ലെ ആയുള്ളൂ എന്നല്ലേ.
,,അതേ
,, ഈ കഷ്ടപ്പാടും ദാരിദ്ര്യവും കൊണ്ട് ഇപ്പോൾ ജീവിക്കുന്നത് ജീവിതം ആണോ. നാട്ടിലെ 60000 ഞാൻ അവൾക്ക് സാലറി കൊടുക്കും. 2,3 കൊല്ലം കൊണ്ട് സെറ്റ് up ആയി നന്നായി ജീവിക്ക്.
,, അത് ശരിയാണ് എന്നാലും നാട്ടുകാർ എന്ത് പറയും.
,, നാട്ടുകാരോട് പോയി പണി നോക്കാൻ പറ, ഒരു വർഷത്തിൽ അവളെ അങ്ങോട്ട് വിടാം.