അമ്മ ഇവിടെ വന്നിരിക്കുന്നു!
ആദ്യമായാണ്!
അവൻ പെട്ടെന്നെഴുന്നേറ്റു.
“എന്നാ പറ്റിയെടാ?……………….”
ജോബിയുടെ വെപ്രാളം കണ്ടിട്ട് വസന്ത് ചോദിച്ചു.
“എൻറെ ‘അമ്മ ഇങ്ങോട്ട് വരുന്നു! ഗേറ്റിങ്കൽ നിപ്പുണ്ട്!……………..”
“ഏഹ്?………………………”
വസന്ത് പെട്ടെന്ന് ചാടിയെഴുന്നേറ്റു.
“നിന്റെ ‘അമ്മ വരുന്നുണ്ടെന്നോ? അതിന് നീയെന്തിനാ ഇങ്ങനെ ബേജാറാവുന്നെ? നീയെന്നാ വല്ല കുരുത്തക്കേടും ഒപ്പിച്ചോ……………………..?
” നീയെന്തിനാ ‘അമ്മ വരുന്നുണ്ട് എന്ന് കേട്ടപ്പം ടെൻഷൻ മൂത്ത് തുള്ളുന്നെ?”
അത് ശരിയാണ് എന്ന് ജോബിക്കും തോന്നി.
‘അമ്മ വന്നിരിക്കുന്നു എന്ന് കേട്ടപ്പോൾ ആവശ്യമില്ലാത്ത ഒരു പരിഭ്രമം തന്നിലേക്ക് വന്നത് എന്തുകൊണ്ടാവണം?
“ തള്ള വരുന്നുണ്ട്…………………..”
“ ഇനി തൊട്ടതിനും പിടിച്ചതിനും ഉപദേശവും വഴക്കും ആകും…………………”
“ അങ്ങനെ പറയല്ലേ ജോബി………………….”
“ പെറ്റ സ്വന്തം ‘അമ്മ അല്ലെ…………………….”
“ നിനക്ക് അത് പറയാം വസന്തേ വൃത്തികെട്ട സ്വഭാവം ആണ് തള്ളേടെ……………………”
“നിന്റെ ‘അമ്മ ഗേറ്റിലുണ്ടെന്നല്ലേ പറഞ്ഞെ? വാ നമുക്ക് പോയി കൂട്ടിക്കൊണ്ട് വരാം!………………..”
ജോബി മുഖം ചുളിച്ച് അവനെ നോക്കി.
പിന്നെ തിടുക്കത്തിൽ മുറിക്ക് പുറത്ത് കടന്ന് അവനോടൊപ്പം പുറത്തെ വാതിൽക്കലെത്തി.
പക്ഷെ അവരിരുവരും പൊടുന്നനെ നിന്നു.
അവർക്ക് മുമ്പിൽ മുറ്റത്ത് പടിയിലേക്ക് കാൽവെച്ച് കടന്നുവരാനൊരുങ്ങി ട്രീസ്സ !
അവളെക്കണ്ട് വസന്ത് അന്തം വിട്ട് നോക്കി.
പച്ച നിറമുള്ള സാരിയിൽ , ദേവലോകത്ത് നിന്ന് പൊട്ടിയടർന്ന് വന്നതുപോലെ അതിമനോഹാരിയായി ട്രീസ്സ !
പവിഴഭംഗിയുള്ള കണ്ണുകൾ………………….
വരച്ചുണ്ടാക്കിയത് പോലെ ഭംഗിയുള്ള നീണ്ട മൂക്ക്………………….
ലിപ്സ്റ്റിക്കിന്റെ ഒരംശം പോലുമില്ലാഞ്ഞിട്ടും ഭംഗിയുള്ള ഷേപ്പിൽ പിങ്ക് നിറമുള്ള ചുണ്ടുകൾ…………………….