രാഹുൽ -എന്റെ പൊന്നോ കോളേജിൽ പോവാൻ ഉള്ളതാ
അഞ്ജലി -വേഗം കുളിച്ച് റെഡി ആവ് പോവാൻ ഉള്ളത് അല്ലേ
രാഹുൽ -മ്മ്
അഞ്ജലി -അപ്പോഴേക്കും ഞാൻ ഈ റൂം ഒന്ന് വൃത്തിയാക്കട്ടെ
അങ്ങനെ രാഹുൽ കുളിച്ച് റെഡിയായി അത് പോലെ അഞ്ജലിയും റെഡിയായി എന്നിട്ട് അവർ പതിവ് പോലെ ഓഫീസിലും കോളേജിലും പോയി
അന്ന് വൈകുന്നേരം കുളി ഒക്കെ കഴിഞ്ഞ് അവർ എല്ലാവരും ഒരുമിച്ച് ഇരുന്നു
അമ്മുമ്മ -രാഹുലെ നമ്മുക്ക് ഒരു ദിവസം കുടുംബ ക്ഷേത്രം വരെ പോവണം
രാഹുൽ -എന്തിന്
അമ്മുമ്മ -കുറച്ച് വഴിപാട് ഉണ്ട്
രാഹുൽ -എന്ത് വഴിപാട്
അമ്മുമ്മ -അതൊക്കെ ഉണ്ട് നീ അവിടം വരെ വന്നാൽ മതി
രാഹുൽ -മ്മ്
അമ്മുമ്മ -മോള് കണ്ടാട്ടില്ലല്ലോ ഞങ്ങളുടെ കുടുംബ ക്ഷേത്രം
അഞ്ജലി -ഇല്ല
അമ്മുമ്മ -നമ്മുക്ക് എല്ലാവർക്കും കൂടി പോവാം
രാഹുൽ -അമ്മുമ്മേ ഞാൻ ഒരു കല്യാണം കഴിക്കുന്നതിന്നെ പറ്റി എന്താ അഭിപ്രായം
രാഹുലിന്റെ ചോദ്യം കേട്ട് അഞ്ജലി ചെറുതായി ഒന്ന് ഞെട്ടി
അമ്മുമ്മ -അതിനുള്ള പ്രായം ഒക്കെ നിനക്ക് ആയോ
രാഹുൽ -പിന്നെ ആവാതെ
അമ്മുമ്മ -ആദ്യം നിന്റെ പഠിപ്പ് കഴിയട്ടെ എന്നിട്ട് ആലോചിക്കാം
രാഹുൽ -അമ്മുമ്മേ ചോദിച്ചതിന് ഉത്തരം പറയ്
അമ്മുമ്മ അഞ്ജലിയെ നോക്കി കൊണ്ട് പറഞ്ഞു
അമ്മുമ്മ -കേട്ടോ അഞ്ചു ഇവൻ പറയുന്നത്
അഞ്ജലി തല താഴ്ത്തി കൊണ്ട് പറഞ്ഞു
അഞ്ജലി -ഇപ്പോഴത്തെ പിള്ളേർ അങ്ങനെയാ എല്ലാത്തിനും ദിർഥിയാ
അമ്മുമ്മ -അത് ശെരിയാ. രാഹുലെ നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ
രാഹുൽ -ഉണ്ട്
ആ ഉത്തരം അഞ്ജലിയെ വീണ്ടും ഞെട്ടിച്ചു അവൾ ചെറുതായി ഭയന്ന് കൊണ്ട് രാഹുലിനെ നോക്കി
അമ്മുമ്മ അപ്പുപ്പനോടായി പറഞ്ഞു
അമ്മുമ്മ -നിങ്ങള് ഇവൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ മനുഷ്യ
അപ്പുപ്പൻ -അവൻ പറഞ്ഞതിൽ എന്താ തെറ്റ് ഈ പ്രായത്തിൽ ഞാൻ ഒരു അച്ഛനാ
അമ്മുമ്മ -ആ ബെസ്റ്റ് ആളോടാ ചോദിച്ചേ. ദേ ചെറുക്കാ ആവിശ്യം ഇല്ലാത്ത പണിക്ക് ഒന്നും പോവണ്ട ആദ്യം നിന്റെ പഠിപ്പ് ഒന്ന് കഴിയട്ടെ എന്നിട്ട് കല്യാണം ഒക്കെ നടത്താം