രാഹുൽ -എന്നാലും അഞ്ജലി എന്നെ വീട്ട് പോകുകയാണ് എന്നൊക്കെ പറഞ്ഞാൽ
അഞ്ജലി -എനിക്ക് ഇവിടെ വരാൻ ഒട്ടും ഇഷ്ടം ഇല്ലായിരുന്നു എന്ന് നിനക്ക് അറിയാലോ തിരിച്ച് പോവാൻ നേരം ഞാൻ എങ്ങനെയാ അവനോട് വരുന്നില്ല എന്ന് പറയുന്നേ
രാഹുൽ -ശെരിയാ
അഞ്ജലി -അധികം ദൂരെക്ക് ഒന്നും അല്ലല്ലോ നിനക്ക് എപ്പോൾ വേണമെങ്കിലും എന്നെ വന്ന് കാണാമല്ലോ
രാഹുൽ -നമ്മുക്ക് എല്ലാ ദിവസം കണ്ടാൽ മാത്രം മതിയോ. ഞാൻ ഒരു ഭർത്താവും നീ ഒരു ഭാര്യയും അല്ലേ
അഞ്ജലി -നീ പറഞ്ഞത് ശെരിയാ പക്ഷേ നമ്മുടെ ജീവിതത്തിൽ ഇപ്പോൾ ഒരു അകൽച്ച ഉള്ളത് നല്ലതാ
രാഹുൽ -മ്മ്
അഞ്ജലി -എല്ലാം ഒന്ന് കലങ്ങി തെളിയുന്നത് വരെ നമ്മൾ കാത്തിരിക്കണം
രാഹുൽ -ശരി. ഋഷി ഏത് ദിവസമാ വരുന്നത് എന്ന് അറിയോ
അഞ്ജലി -സാധാരണ വെള്ളിയാഴ്ച അല്ലേ വരാറ് അന്ന് ആയിരിക്കും
രാഹുൽ -മ്മ്
അഞ്ജലി -അവൻ വരുന്നതിന് മുൻപ് ആ വീട് ഒക്കെ ഒന്ന് ക്ലീൻ ചെയ്യണം
രാഹുൽ -ശരി
അങ്ങനെ ദിവസങ്ങൾ പിന്നെയും കടന്ന് പോയി രാഹുലും അഞ്ജലിയും വ്യാഴാഴ്ച രാവിലെ വീട് വൃത്തിയാക്കാൻ പോയി. അങ്ങനെ വൈകുന്നേരം ആയപ്പോൾ അവർ എല്ലാം ക്ലീൻ ആക്കി അവർ ഇറങ്ങാൻ നേരം മഴ നല്ല ശക്തിയിൽ പെയ്യാൻ തുടങ്ങി
രാഹുൽ -നമ്മുക്ക് മഴ മാറിയിട്ട് പോയാൽ പോരേ
അഞ്ജലി -അതിന് കാറിന് അല്ലേ വന്നേ പിന്നെ എന്താ കുഴപ്പം
രാഹുൽ -ഇന്ന് ഇനി വീട്ടിൽ പോവണ്ട നമ്മുക്ക് ഇവിടെ കൂടാം
അഞ്ജലി -അതൊന്നും വേണ്ടാ
രാഹുൽ -പ്ലീസ് അഞ്ജലി പറ്റില്ല എന്ന് പറയരുത്
അഞ്ജലി -അത് വേണോ ചുറ്റുവട്ടത്ത് ആളുകൾ ഉള്ളതാ അവര് ഓരോന്ന് പറയും
രാഹുൽ -അവര് പറഞ്ഞോട്ടെ ഇല്ലാത്തത് ഒന്നും അല്ലല്ലോ
അഞ്ജലി -എന്നാലും അത് വേണ്ടാ രാഹുൽ
രാഹുൽ -കല്യാണം കഴിഞ്ഞ് ആദ്യമയാണ് ഭാര്യ വീട്ടിൽ വരുന്നത്. ഇന്ന് വേണമെങ്കിൽ അഞ്ജലി പോയിക്കോ ഞാൻ എന്തായാലും പോകുന്നില്ല
അഞ്ജലി -ശരി സമ്മതിച്ചു
അങ്ങനെ രാഹുലും അഞ്ജലിയും വീട്ടിൽ തന്നെ നിന്നു. മഴ പിന്നെയും ശക്തിയായ് പെയ്യ്തു അതിന് പിന്നല്ലേ അവിടെത്തെ കറന്റും പോയി. അഞ്ജലി വേഗം ഒരു മെഴുകുതിരി കത്തിച്ച് ടേബിളിൽ വെച്ചു. ആ മെഴുകുതിരി വെട്ടത്തിൽ അവർ പരസ്പരം നോക്കി ഇരുന്നു