കോകില മിസ്സ് 8 [കമൽ]

Posted by

കോകില മിസ്സ് 8

Kokila Miss Part 8 | Author : Kamal | Previous Parts

ക്ലാസ്സ് മുറിയിൽ ഇരുന്ന് തന്റെ നോട്ബുക്കിൽ എന്തൊക്കെയോ കുത്തിക്കുറിക്കുകയായിരുന്നു ജിതിൻ. എന്നാൽ എഴുതുന്നത് എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ല. ഏതോ ഒരു തോന്നലിന്റെ പുറത്ത്, എന്തൊക്കെയോ എഴുതുന്നു. പുസ്തകത്തിൽ എഴുതിയ ലിപികൾ ഒരു മങ്ങൽ പോലെയെ കാണാൻ പറ്റുന്നുള്ളൂ. അവന്റെ തിരുനെറ്റിയിൽ നിന്നും താഴേക്ക് ഒഴുകിത്തുടങ്ങിയ ഒരു വിയർപ്പുതുള്ളി മൂക്കിൻതുമ്പിലെത്തി താഴെ പുസ്തകത്തിലേക്ക് വീണു. പെട്ടെന്നാണവൻ ശ്രദ്ധിച്ചത്, അവനു ചുറ്റും നിശ്ശബ്ദതയാണ്. ആ ക്ലാസ്സ് മുറിയിൽ അവൻ മാത്രം, തനിച്ച്. ശെടാ… ബാക്കിയുള്ളവർ ഇതെവിടെപ്പോയി? സോണിമോൻ എവിടെ? ഇത്ര നേരം താൻ തനിച്ചാണോ ഇരുന്നത്? അവൻ ചുറ്റും നോക്കി.
പെട്ടെന്ന് അവന്റെ ചുറ്റുവട്ടങ്ങൾക്ക് ഒക്കെ മാറ്റം സംഭവിക്കാൻ തുടങ്ങി. ഇപ്പൊ ചുറ്റുവട്ടത്ത് ഒന്നുമില്ല. എല്ലായിടത്തും വെളുത്ത ശൂന്യത. അവൻ ഇരുന്ന ബെഞ്ചും പുസ്തകം വെച്ചിരുന്ന ഡെസ്കും അല്ലാതെ ചുറ്റും വേറൊന്നുമില്ല. അവൻ നടക്കുന്നതറിയാതെ പകച്ചു. അവൻ തന്റെ കണ്ണുകൾ വലത്തേക്ക് പായിച്ചപ്പോൾ ഒരു മുന്നറിയിപ്പും കൂടാതെ പെട്ടെന്ന് ഒരു പെണ്ണ് ആ ശൂന്യതയിലേക്ക് കടന്നു വന്നു. അവൾക്ക് കോകിലയുടെ മുഖമായിരുന്നു. അതവൾ തന്നെ എന്നവൻ വിശ്വസിച്ചു. അവളുടെ മൂക്കിൽ ചാർത്തിയിരിക്കുന്ന ചുവന്ന കല്ലു പതിച്ച മൂക്കുത്തി അതിന് തെളിവായിരുന്നു. മനോഹരമായി വേഷ വിധാനം ചെയ്ത ആ സ്ത്രീ രൂപം അവനെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്നു.
വെളുത്ത വീതിയുള്ള കസവു മുണ്ടും അര ബ്ലൗസും, അതിന് മുകളിൽ രണ്ടു തോളിലേക്കും മടക്കിയിട്ട്, നടുഭാഗം കൊണ്ട് മാറിടം മറച്ച , തേച്ചു വടിപോലാക്കിയ കസവു സെറ്റ് . കാറ്റ് വീശുന്നില്ല എങ്കിലും നിതംബം മറയ്ക്കുന്ന, കുളിപ്പിന്നിയ എന്നാൽ നനവ് തട്ടാത്ത ചെമ്പൻ മുടിയിഴകൾ കാറ്റേറ്റിട്ടെന്നവണ്ണം പാറിക്കളിക്കുന്നു. ഉയർന്നു വളഞ്ഞ പുരികങ്ങൾ, അതിനു താഴെ വാലിട്ടു കരിയെഴുതിയ നീണ്ട കണ്ണുകൾ. നീണ്ട നാസികയിൽ തിളങ്ങുന്ന ചുവന്ന മൂക്കുത്തി. ചെമ്പവിഴം തോൽക്കുന്ന,മുറുക്കിച്ചുവന്ന നനവുള്ള അധരങ്ങൾ. അവയകത്തി ചിരിക്കുമ്പോൾ കാണുന്ന വെളുത്ത ചെമ്പകപ്പൂ പോലുള്ള പല്ലുകൾ. ചുണ്ടിനു കീഴെ വലതു വശത്ത് അവളുടെ അഴകിന് മാറ്റു കൂട്ടുന്ന കറുത്ത മറുക്. മറയ്ക്കാത്ത, നഗ്നമായ അണിവയർ അവളുടെ വെള്ളാരം കൽ ശിൽപസമാനമായ ഉടലഴകിനെ എടുത്തു കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *