“അളിയാ, ഫൈസൽ ഇന്നും വന്നിട്ടില്ലല്ലോ, പണി പാളുമോ? എനിക്ക് പേടിയാവുന്നുണ്ട്.” ഫൈസലിന്റെ അഭാവം സോണിയെ പേടിപ്പിച്ചത് പോലെ.
“നീ ബേജാറാവാതെ സോണീ, എന്തേലും പ്രശ്നമുണ്ടായൽ എന്റെ പേരിലല്ലേ വരൂ? നീ പേടിക്കണ്ട.”
“അതെന്താ മച്ചമ്പി അങ്ങനെ പറയണേ, നിനക്ക് ഒരു പ്രശ്നം എന്നു വച്ചാ, അതെന്റെയും കൂടി പ്രശ്നമല്ലേ? പോരാത്തതിന് നീ എന്തേലും കുഴപ്പം ഉണ്ടാക്കിയാൽ എല്ലാരും എന്റെ പേരും കൂട്ടിയാ പറയാറ്. പ്രത്യേകിച്ചു അംബിക ആന്റി.”
“മോന്റെ കയ്യിലിരിപ്പ് അത്ര നല്ലതാണല്ലോ? അപ്പൊ പിന്നെ നിന്റെ പേര് വരാതെ എങ്ങനാ? അല്ലെങ്കിൽ ഞാൻ ഒറ്റക്കായിപ്പോവുല്ലേ?”
“ഉവ്വ. പിന്നേ, ഇന്നലെ മേഴ്‌സിയായിട്ടു നിന്ന് സൊള്ളുന്നത് കണ്ടല്ലോ? എന്തായിരുന്നു പരുപാടി?”
“അത്… അത് നീ വിചാരിച്ചത് പോലൊന്നുവല്ല മുത്തേ. അവൾക്ക് വേറെന്തോ അത്യാവശ്യം.”
“എന്തത്യാവശ്യം?”
“അറിയില്ല. ഇപ്പൊ പറയാൻ പറ്റില്ല, വരുന്ന ഞായർ അവളുടെ വീട്ടിലേക്ക് ചെല്ലാൻ മാത്രം പറഞ്ഞു.”
“സയൻസ് ബാച്ചിലുള്ള നിന്നെക്കൊണ്ട്, കോമേഴ്‌സിലുള്ള അവൾക്ക് എന്ത് അത്യാവശ്യം ആണെന്നാണ് എനിക്ക് മനസ്സിലാവത്തെ. അങ്ങനെ വീട്ടിൽ പോയുള്ള അത്യാവശ്യത്തിന് നിങ്ങൾ തമ്മിൽ അത്ര അടുത്ത പരിചയം ഒന്നുമല്ലല്ലോ?”
“എടാ നിന്നോടല്ലേ പുല്ലേ അറിയില്ല എന്ന് പറഞ്ഞേ, എന്തായാലും നമ്മൾ വിചാരിച്ചതോന്നും അല്ല. ഞാൻ ചോദിച്ചു”
“നീയെന്ത് ചോദിച്ചു? അവൾക്ക് നിന്നെ ഇഷ്ടമാനൊന്നോ?”
“ആം… വെറുതെ പോയി ഊളയായി. നീ കാരണമാ.”
“ഞാനെന്തു ചെയ്തു? ഹല്ലേ, ഇത് നല്ല കൂത്ത്. ഞാൻ ഒരു സാധ്യത പറഞ്ഞെന്നല്ലേ ഉള്ളു? നിന്നോട് ചാടിക്കയറി ചോദിക്കാൻ ആരാ പറഞ്ഞേ?”
“നിന്റപ്പൻ. പോ മൈരേ.”
“അപ്പന് വിളിച്ച് കളിക്കുന്നോ മൈരേ…” രണ്ടു പേരും ഇടിയായി.
“ജിത്തൂ, സോണി, ഗെറ്റ് അപ്.” റീന മിസ്സ് രണ്ടിനെയും പൊക്കി. അവർ ഇടി മതിയാക്കി എണീറ്റു. “ഔട്ട്….”
രണ്ടു പേരും പുറത്തേക്കിറങ്ങി. കുറച്ചു നേരം മിണ്ടാതെ നിന്ന് ഒടുക്കം പരസ്പരം നോക്കി അമർത്തിച്ചിരിച്ചു.
ഉച്ചസമയത്ത് ഭക്ഷണം കഴിച്ച് രണ്ടുപേരും കൈ കഴുകി വന്നപ്പോൾ ക്ലാസ്സ്റൂമിൽ അന്ന മാത്രം. അവൾ ഡെസ്കിൽ തല വച്ചു കിടക്കുകയായിരുന്നു. ചിലപ്പോൾ ‘വയറുവേദന’ കാരണമായിരിക്കും എന്ന് കരുതി അവർ മൈൻഡ് ചെയ്തില്ല. പക്ഷെ ജിതിന് എന്തോ വശപ്പിശക് തോന്നി. അവൾ കരയുന്നത് പോലെ. ഇനി തോന്നൽ മാത്രമാണോ? സംശയനിവാരണം നടത്താൻ അവൻ അവളുടെ അടുത്തേക്ക് ചെന്നു.
“അന്ന… ആർ യൂ ഒക്കെ?”