കൊടിമരം -ഗുണ പാഠ കഥ
Kodimaram BY:sanju-sena |~
കാലങ്ങൾക്കു മുൻപ് നടന്നതാണ് ,മഹാധനികനായിരുന്ന സലീമിന്റെ മകനായിരുന്നു കാസിം ,ഉപ്പയുടെ കണക്കില്ലാത്ത സമ്പത്തു ചെറുപ്പം മുതലേ കാസിമിനെ ദൂർത്തനാക്കി തീർത്തു ,സ്ത്രീകളായിരുന്നു അയാളുടെ ഏറ്റവും വലിയ ദൗർബല്യം ,ഒറ്റമകനായതിനാൽ കാസിമിന്റെ നിയന്ത്രണമില്ലാത്ത ജീവിതത്തെ കുറിച്ച് ഒരുപാടറിഞ്ഞിട്ടും സലിം കണ്ടില്ലെന്നു നടിച്ചു . അങ്ങനെയിരിക്കെ പെട്ടെന്ന് സലിം മരിച്ചു അതോടെ കണക്കില്ലാത്ത സമ്പത്തും ,പതിനാലു കപ്പലുകളും കാസിമിന് സ്വന്തമായി .ഓരോ ദിവസവും കുമിഞ്ഞു കൂടുന്ന ധനം അയാളെ കൂടുതൽ കൂടുതൽ ആഡംബര ജീവിതത്തിലേക്ക് നയിച്ചു . ഉമ്മയുടെ ഉപദേശങ്ങൾക്കും ,വഴക്കുകൾക്കൊന്നും അയാളെ മാറ്റാൻ കഴിഞ്ഞില്ല ,ഒരു നാൾ കാസിമിനെ കുറിച്ചോർത്തു ദുഃഖിച്ചു കഴിഞ്ഞ ഉമ്മയും പടച്ചോന്റെ സന്നിധിയിലേക്ക് യാത്രയായി .ഉമ്മ കൂടി ഇല്ലാതായതോടെ കാസിമിന് കൂടുതൽ സ്വാതന്ത്ര്യമായി ,അയാളുടെ കൊട്ടാരം വേശ്യപ്പെണ്ണുങ്ങളുടെ കൂത്തരങ്ങായി . ലോകസുന്ദരികൾ അയാളെ കാത്തു അണിഞ്ഞൊരുങ്ങി , ഒരു രാത്രിയെങ്കിലും കാസിമിനൊപ്പം കഴിയാൻ കുലസ്ത്രീകൾ പോലും ആഗ്രഹിച്ചു .അയാളുടെ സൗന്ദര്യമോ ,കാമകലയിലെ സാമർഥ്യമോ ആയിരുന്നില്ല അവരെ അങ്ങനെ ആഗ്രഹിപ്പിച്ചത് .പകരം ഒരു രാത്രിയൊന്നു ഉടുതുണി അഴിച്ചു കിടന്നു കൊടുത്താൽ കിട്ടുന്ന കണക്കില്ലാത്ത ധനം .കാസിം അങ്ങനെയായിരുന്നു അയാൾക്കൊന്നു തലോടാൻ നിന്ന് കൊടുത്താൽ പോലും കൂടെയുള്ള പരിചാരകന്റെ കൈവശം എപ്പോഴുമുള്ള സഞ്ചിയിൽ നിന്ന് കയ്യിട്ടു കിട്ടുന്ന സ്വർണ നാണയങ്ങൾ എത്രയോ അതായിരുന്നു അവൾക്കുള്ള പ്രതിഫലം .കടം കയറി തുടങ്ങിയ പ്രഭുക്കളും ,എന്തിനു ചെറു രാജാക്കന്മാർ വരെ അന്തപ്പുര റാണികളെയും ,പെൺമക്കളെയും അയാൾക്കായി കാഴ്ച വച്ചു .അതിനു അഭിമാനം സമ്മതിക്കാത്തവർ വിവാഹാലോചനകളുമായി ദൂതന്മാരെ അയച്ചു .പക്ഷെ ഒരു പെണ്ണിൽ കെട്ടിയിടപ്പെടാൻ താല്പര്യമില്ലാതിരിന്ന കാസിം അതിനൊന്നും ചെവി കൊടുത്തില്ല .അങ്ങനെയിരിക്കെയാണ് അതിസുന്ദരിയായ ആമിനയെന്ന വേശ്യയെ കാസിം കണ്ടു മുട്ടുന്നത് .