“അയ്യോ മോളെ ദാ അമ്മിണി പതിവ് കിട്ടാൻ വൈകിയത് കാരണം കരയുന്നത് കണ്ടില്ലേ?” ലീലേട്ടത്തി പറഞ്ഞു. അപ്പോൾ ഗീതുവിന് സ്ഥലകാല ബോധം വന്നു. അമ്മിണികുട്ടി കുപ്പായമെല്ലാം അഴിച്ചിട്ട് നിലത്തിരുന്ന് ഒരേ ബഹളമാണ്. അതുകണ്ട് ഗീതുവിന് പെട്ടെന്ന് കുറ്റബോധം തോന്നി.
അവൾ വെപ്രാളപ്പെട്ട് എഴുന്നേറ്റ് അവളെ ഒക്കത്തിരുത്തിയ ശേഷം ഗൗൺ നീക്കി തന്റെ ഇടത്തെ മുലക്കണ്ണ് അമ്മിണിയുടെ വായിലേക്ക് വെച്ചുകൊടുത്തു. അത് കിട്ടേണ്ട താമസം അവൾ കരച്ചിലൊക്കെ നിർത്തി മുല ചപ്പാൻ തുടങ്ങി. ഗീതുവിന്റെ ഒരു വയസിലധികം പ്രായമുള്ള മോളാണ് അമ്മിണിക്കുട്ടിയെന്ന് വിളിക്കുന്ന വർഷ രാജീവ് അഥവാ വർഷക്കുട്ടി. ഇനിയും അവൾ മുലകുടി നിർത്തിയിട്ടില്ല.
രാവിലെ ഉറക്കമുണർന്നാൽ ഉടനെ അമ്മയുടെ അമ്മിഞ്ഞ അവൾക്ക് നിർബന്ധമാണ്. രാജീവും ഗീതുവും പുറത്ത് സിനിമയ്ക്കോ പാർട്ടിയ്ക്കോ ഒക്കെ പോകുന്ന ദിവസങ്ങളിൽ മോളെ കിടത്തിയുറക്കിയ ശേഷം ലീലേട്ടത്തിയെ ഏല്പിച്ചിട്ടാണ് പോവാറുള്ളത്.
രാവിലത്തെ ഈ പാൽ ഒഴിച്ചു നിർത്തിയാൽ അമ്മിണിക്ക് വേറെ വാശികൾ ഒന്നും ഇല്ലാതിരുന്നതുകൊണ്ട് ലീലേട്ടത്തിയ്ക്ക് കൂടെ കിടത്തി ഉറക്കാനും ഒരു പ്രയാസവുമില്ല. ലീലേട്ടത്തിയാണ് അവളെ വളർത്തുന്നത് എന്ന് പറയുന്നതാവും കൂടുതൽ ശരി. അല്ല അതിനുവേണ്ടി തന്നെയാണ് ഒറ്റപ്പാലത്ത് നിന്ന് രാജീവിന്റെ അമ്മയുടെ വിശ്വസ്തയായ ലീലേട്ടത്തിയെ കൊണ്ടുവന്നതും.
രാജീവിന്റെ അമ്മയ്ക്കുവേണ്ടി അല്ലറ ചില്ലറ സിഐഡി പണി എടുക്കുന്നതൊഴിച്ചു നിർത്തിയാൽ അവർ ഉള്ളത് ഒരു ഭാഗ്യമായി ഗീതുവിന് തോന്നിയിട്ടുണ്ട്. അവരും പഠിക്കാൻ വന്നു നിൽക്കുന്ന രാജീവേട്ടന്റെ അമ്മയുടെ അനിയത്തി വിനോദിനിയാന്റിയുടെ മോൾ മിത്രയും ഇല്ലായിരുന്നെങ്കിൽ താൻ മൂക്കുകൊണ്ട് ക്ഷ വരച്ചേനെ. ലീലയ്ക്ക് ഭക്ഷണവും താമസവും അല്ലാതെ ഒന്നും വേണ്ട.