കൊച്ചിയിലെ കുസൃതികൾ 8 [വെള്ളക്കടലാസ്]

Posted by

“മാളു ചേച്ചീ, ആന്റിയെവിടെ?”

അതുകേട്ട് ബെന്നിയുടെ കണ്ണുകൾ വീണ്ടും വിടർന്നു. അപ്പൊ ഇതല്ല നായിക, അവൻ മനസ്സിലോർത്തു.

“രാവിലെ പോയതാണ് മോനെ, വന്നിട്ടില്ല.”

“എങ്ങോട്ടാണ് പോയതെന്നോ, എപ്പോൾ വരുമെന്നോ, അങ്ങനെ വല്ലതും പറഞ്ഞോ?”

“എങ്ങോട്ട് പോയതാണെന്നൊന്നും അറിയില്ല. എന്തായാലും ഉച്ചയ്ക്ക് ഊണിന് മുൻപേ എത്തുമെന്നാണ് പറഞ്ഞത്. എന്തോ ക്യാമറ വെക്കാൻ ആള് വരുമെന്നോ അങ്ങനെ എന്തോ പറഞ്ഞു. അപ്പൊ അവർ പോകും മുന്നേ എത്തുമായിരിക്കും.”

“ഓ അതു ശരി. എടാ ബെന്നി, ഇത് മാളു ചേച്ചി, ഇവിടത്തെ ആൾ ഇൻ ആൾ ആണ്. ചേച്ചീ, ഇത് ബെന്നി എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനാണ്.”

മാളു ബെന്നിയോടും, ബെന്നി മാളുവിനോടും ചിരിച്ചു.

” ബെന്നി ഇവിടെ കുറേ കാലം കാണും. അപ്പൊ അത് ആന്റിയോട് നേരിട്ട് പറയണം. അതിനാ വന്നത്. ഒരു കാര്യം ചെയ്യാം. ആന്റി വരുന്നതുവരെ ഞങ്ങൾ ഈ പറമ്പോക്കെ ഒന്ന് ചുറ്റിനടന്നുകണ്ടേക്കാം,” അതും പറഞ്ഞ് ദീപു വീടിന്റെ തൊടിയിലേക്കിറങ്ങി, പുറകെ ബെന്നിയും.

“അല്ല അങ്കിൾ മർച്ചന്റ് നേവിയിൽ എന്ന് പറയുമ്പോൾ ആറുമാസം നാട്ടിൽ കാണില്ല അല്ലേ?” എന്തൊക്കെയോ കണക്കുകൂട്ടിക്കൊണ്ട് ബെന്നി ചോദിച്ചു.

“ആ അതെ. ആറല്ല സത്യം പറഞ്ഞാൽ ഒമ്പത് മാസത്തോളം കാണില്ല എന്നുപറയാം. കാരണം നാട്ടിലുള്ള ആറുമാസത്തിൽ പകുതി സമയവും ആള് നേരത്തെ പറഞ്ഞ ബിസിനസ് കാര്യങ്ങൾക്കുവേണ്ടി ബാംഗ്ലൂരിലും ചെന്നൈയിലും ഒക്കെയാവും.”

“ഓഹോ.. എന്തു ബിസിനസ്സ്?”

“ഐടിയിലും ലോജിസ്റ്റിക്സിലുമൊക്കെ ഇൻവസ്റ്റുമെന്റുണ്ടെന്നാ ഒരിക്കൽ എന്നോട് പറഞ്ഞത്.”

Leave a Reply

Your email address will not be published. Required fields are marked *