രുദ്രേഷും മറ്റൊരു സുഹൃത്തും ചേര്‍ന്ന് ഒരു കഫത്തീരിയ തുടങ്ങാനായിരുന്നു പദ്ധതി. രണ്ടുപേരും പപ്പാതി പങ്കാളികള്‍, രണ്ടു പേരും വ്യത്യസ്ത കമ്പനികളില്‍ ജോലി ചെയ്തു വരവേ ആയിരുന്നു ഇങ്ങനെ ഒരു പദ്ധതി മുന്നോട്ടു വന്നത്. എന്നാല്‍ കഫത്തീരിയക്കുവേണ്ട ജോലികള്‍ പുരോഗമിക്കവേ, സുഹൃത്തിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. സാമ്പത്തിക ക്രമക്കേട് ആരോപിച്ചായിരുന്നു അത്. അയാള്‍ക്ക് കമ്പനിയില്‍ നിന്നു കിട്ടേണ്ട ആനുകൂല്യങ്ങള്‍ ബാങ്ക് തഞ്ഞ്ഞു വക്കുകയും പോലീസ് കേസും മറ്റുമുണ്ടായിരുന്നതു കൊണ്ട് അയാള്‍ക്ക് നിക്കക്കള്ളിയില്ലാതാവുകയും ചെയ്തതതോടെ കഫത്തീരിയയില്‍ മുടക്കിയ കാശ് അയാള്‍ തിരിച്ചു ചോദിച്ചു. അതാണ് ഇപ്പോഴത്തെ സാമ്പത്തിക ബുദ്ധിമുട്ടിനു കാരണം. ഉണ്ടായിരുന്ന കാശെല്ലാം ചിലവാക്കിയ രുദ്രേഷ് ആകെ പ്രശ്‌നത്തിലായി. സുഹൃത്തിനു വേണ്ടി അയാള്‍ ഉണ്ടായിരുന്ന കാശൊക്കെ കൊടുത്തുവിട്ടു. ഇനി മറ്റൊരു പാര്‍ട്ണറെ കണ്ടെത്താതെ മുന്നോട്ടു പോകാനാവില്ല. സമയത്തിനു കാശു കൊടുക്കാത്തതു കൊണ്ട് ഇന്റീരിയര്‍ കോണ്ട്രാക്റ്റര്‍ കേസ് കൊടുക്കുമെന്ന ഭീഷണിയുമായി നില്‍കുന്നു. അങ്ങനെ സംഭവിച്ചാല്‍ ഇപ്പോള്‍ ഉള്ള ജോലി കൂടെ ചിലപ്പോള്‍ പോയെന്നിരിക്കും
എത്രയാണ് പാര്‍ട്ണര്‍ഷിപ്പ്? ഞാന്‍ ചോദിച്ചു
മൊത്തം 80 ലക്ഷം രൂപയാണ്. രുദ്ര 40 ലക്ഷം മുടക്കി. ഇനി എന്തെങ്കിലും ഇല്ലാതെ മുന്നോട്ടു പോകാനാവില്ല.
ഞാന്‍ പാര്‍ട്ണറായാലോ? ഞാന്‍ വെറുതെ ചോദിച്ചതാണ്.
അവള്‍ടെ മുഖം സന്തോഷം കൊണ്ടു തുള്ളിച്ചാടുന്നൊരു കൊച്ചു കുട്ടിയുടേതു പോലെയായി.
ആര്‍ യൂ സീരിയസ്.. അവള്‍ക്ക് വിശ്വസിക്കാനായില്ല എന്ന് തോന്നുന്നു
അതെ. 40 ലക്ഷം ഞാന്‍ മുടക്കാം. എനിക്കു എന്തെങ്കിലും ഒരു വരുമാനവുമാവുമല്ലോ. 40 ലക്ഷം എന്നെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. എന്റെ ശമ്പളം കാണിച്ചാല്‍ അതിന്റെ 5 ഇരട്ടി എങ്കിലും ലോണ്‍ കിട്ടും.
യെസ്, ഞാന്‍ തീരുമാനിച്ചിരുന്നു. ഈ തങ്കക്കുടത്തിനെ കുറേ കാലം കൂടി കാണാമല്ലോ.
താഴെ വന്നു നിന്ന അവളുടെ മകനെ അവള്‍ വാരിയെടുത്തു പുണര്‍ന്നു. അവളുടെ കണ്ണ് നിറഞ്ഞൊഴുകുകയിരുന്നു അപ്പോള്‍.
വൈകീട്ട് സംസാരിക്കാം. ഞാന്‍ വരുമ്പോള്‍ 10 ആവും നിങ്ങള്‍ ഉറങ്ങരുത്.
ഉറങ്ങുകയോ, എങ്ങനെ, ഞങ്ങളുടെ ജീവിതത്തിലെ വളരെ സുപ്രധാനമായ സന്ദര്‍ഭമല്ലേ ഇത്, ഞങ്ങള്‍ കിടന്നുറങ്ങിയാല്‍ പിന്നെ എന്താ ഉള്ളത്. അവള്‍ കണ്ണുനീരു സാരിത്തലപ്പു കൊണ്ട് തുടച്ചു.