അവിടെനിന്നും അവരുടെ പുതപ്പും ക്യാമറയും മറ്റു സാമഗ്രികളുമെടുത്ത് തിരിച്ച് റിസോട്ടിലെത്തി. സംഭവബഹുലമായ ആ രാത്രിതന്നെ അവർ അറോഹ വിട്ടു. യാത്രയിലുടനീളം അവരിരുവരും ഒരക്ഷരംപോലും പരസ്പരം ഉരിയാടിയില്ല. എങ്കിലും ആ ആന്റിയുടെയും അനന്തരവന്റേയും മനസ്സുകൾ ഭാവിയെ പറ്റിയുള്ള നിരവധി ചോദ്യങ്ങളാൽ മുഖരിതമായിരുന്നു.