കിവികളുടെ നാട്ടിലൊരു പ്രണയകാലം 2 [ഒലിവർ]

Posted by

അതുകണ്ടതും ജിനുവിനും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ആ ഇളംമനസ്സും ആർദ്രമായി. അവൻ എഴുന്നേറ്റ് കട്ടിലിൽ ആന്റിയുടെ അടുക്കലേക്ക് നീങ്ങിയിരുന്നു. പതുക്കെ ശ്രദ്ധാപൂര്‍വം അവളുടെ ചുമലിൽ കരം വലയംചെയ്ത് അവന്റെ മാറിലേക്ക് അവളെ ചേർത്തണച്ചു. അവന്റെ ഇടനെഞ്ചിൽ മുഖമമർത്തിക്കൊണ്ടവൾ തേങ്ങിക്കരഞ്ഞു . കണ്ണുനീർ അവന്റെ ടീഷർട്ടിനെയാകെ നനച്ചു. ജിനുവിന്റെ മിഴികളും നിറഞ്ഞൊഴുകി.

ഫിലിപ്പിന്റെ സംസ്ക്കാരച്ചടങ്ങിൽ പോലും കരയാത്ത വിധം കഠിനമായി സെലീന പൊട്ടിക്കരയുകയായിരുന്നു. അന്നു വരെ അവളുടെ മനസ്സിൽ അടക്കിവച്ചിരുന്ന ആകുലതയും ദുഃഖങ്ങളുമൊക്കെ അണപൊട്ടിയൊഴുകി. നീണ്ട രണ്ടു വർഷത്തെ എകാന്തത…. ജോലിപ്രവേശനം… കുറേക്കാലം തുടർന്നിരുന്ന സാമ്പത്തിക ബുദ്ധിമുട്ട്… ഇപ്പോഴിതാ ഇതും… അവളുടെ മനസ്സിന് അതൊക്കെ താങ്ങാവുന്നതിലുമധികമായിരുന്നു. കുറേക്കാലം തുടർന്നിരുന്ന സാമ്പത്തിക ബുദ്ധിമുട്ട്… ഇപ്പോഴിതാ ഇതും… ഒക്കെ അവളുടെ മനസ്സിന് താങ്ങാവുന്നതിലുമധികമായിരുന്നു. അതൊക്കെ അഴലിത്തീർക്കുമ്പോൾ അവന്റെ മാറില്‍ അനിർവചനീയമായ സമാശ്വാസം അവൾ കണ്ടെത്തി.

സമയം ഇഴഞ്ഞുനീങ്ങി. ജിനു ഒരുപാടു നേരം ആന്റി മാറോടണച്ചുതന്നെ പിടിച്ചു. അവളുടെ കരച്ചിൽ സാവധാനത്തിൽ ഒരു എങ്ങടിയായി കുറഞ്ഞുവന്നു.

‘ ആന്റീ… ഐ ലവ് യു സോ മച്ച്…’ അവൻ കറകളഞ്ഞ ആത്മാർഥതയോടെ പറഞ്ഞു.

സെലീന അവന്റെ നെഞ്ചിൽനിന്നും മാറി കണ്ണുതുടച്ചു.

‘ മീ ടൂ മാഡ്ലി ലവ് യൂ ജിനൂട്ടാ. നമ്മക്കിപ്പൊ പരസ്പരം വേണമെടാ.. ഒരുപക്ഷേ പണ്ടത്തേതിലും കൂടുതൽ. കാരണം ഇപ്പൊ എനിക്ക് നീയും നിനക്ക് ഞാനും മാത്രമല്ലേ ഉള്ളൂ….’

Leave a Reply

Your email address will not be published. Required fields are marked *