ഓഫീസിലും അവൾക്കൊന്നും കാര്യമായി ശ്രദ്ധിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ജിനുവിന്റെ മനസ്സിനെ വേദനിപ്പിച്ചതിന്റെ ഉൾക്കുത്ത് അവളെ പൊള്ളിച്ചു. വൈകുന്നേരം വീട്ടിലെത്തിയപ്പോൾ ടിഫിൻ അതുപോലിരിക്കുന്നത് കണ്ട്, ജിനു കോളേജില്‍ പോയില്ലെന്ന് സെലീനയ്ക്ക് മനസ്സിലായി. അവളവന്റെ റൂമിന്റെ ഡോറിൽ മുട്ടി. മറുപടി കിട്ടാഞ്ഞപ്പോള്‍ അത് പതിയെ തള്ളിത്തുറന്ന് അകത്ത് കടന്നു. റൂമിൽ ഒരു സ്പോര്‍ട്സ് മാഗസിൻ വായിച്ചു കിടക്കുകയായിരുന്ന ജിനു കണ്ണുയർത്തി. ഓറഞ്ച് കളറിലുള്ള മനോഹരമായ ഒരു സാരിയും അതിനു ചേരുന്ന ഓറഞ്ച് ബ്ലൗസുമായിരുന്നു സെലീന ധരിച്ചിരുന്നത്. അതിലവർ പതിവിലും സുന്ദരിയായി അവനു തോന്നി .
‘ നമുക്കൊരു അഞ്ചുമിനിറ്റ് സംസാരിക്കാമോടാ? അഞ്ചു മിനിറ്റുമാത്രം.. പ്ലീസ്’
അതിനു മറുപടിയൊന്നും പറയാതെ ജിനു മടക്കിവച്ചു. സീലിങിലേക്ക് കണ്ണുംനട്ട് അവനങ്ങനെ കിടന്നു. വിവശമായ മുഖഭാവത്തോടെ അവൾ കട്ടിലിന്റെ അറ്റത്ത് പതിയെ ഇരുന്നു.
‘ ജിനൂ… മോനേ… എല്ലാത്തിനും… നടന്ന എല്ലാത്തിനും.. സോറിയെടാ..’ വാക്കുകൾക്കായി അവൾ പരതി.
‘ ഇന്ന് ഓഫിസിലും ആന്റിയ്ക്ക് ഇതുതന്നാരുന്നെടാ ചിന്ത.. ശരിയാ… ഒക്കെ എന്റെ ഐഡിയയാരുന്നു. ഞാനാരുന്നു മോനെ നിർബന്ധിച്ച് പുറത്തുകൊണ്ടുപോയത്. എല്ലാം നശിപ്പിച്ചതും ഞാൻ തന്നാരുന്നു. പക്ഷേ… ഇങ്ങനെയാകുമെന്ന് വിചാരിച്ചില്ല.…’ അവളവന്റെ ഭുജത്തിൽ പിടിച്ചു.
‘ എ.. എനിക്കറിയത്തില്ല എന്തുവേണമെന്ന്.. നമ്മളൊറ്റയ്ക്കാ. ഇച്ചായനെ ഞാന്‍ ഒരുപാട് മിസ്സു ചെയ്യുന്നെടാ…’ സെലീനയുടെ കണ്ഠമിടറി. ആ കണ്ണുകളിൽനിന്നു നീർമണിമുത്തുകൾ പൊടിഞ്ഞൊഴുകി. അവളിരുന്ന് കരയാൻ തുടങ്ങി.