ഒതുങ്ങി ജീവിക്കാനിഷ്ടപ്പെട്ടിരുന്ന… സാധുസ്ത്രീയായിരുന്നു അവര്‍. എന്നാല്‍ ഈ രണ്ടുവര്‍ഷം കൊണ്ട് ആന്റിയ്ക്ക് വന്ന ബോള്‍ഡ്നെസ്സും പക്വതയും എന്നെ അത്ഭുതപ്പെടുത്തി. ജന്മസിദ്ധമായ മിടുക്കുകൊണ്ട് അവര്‍ ജോലിയില്‍ ഉയര്‍ന്നുവന്നു. സ്റ്റോക്ക് മാര്‍ക്കറ്റിലും ക്രിപ്റ്റോയിലും ബുദ്ധിപൂര്‍വ്വം പണമിറക്കിയ അവര്‍ നൂറുമേനി ലാഭം കൊയ്ത്തു. അങ്ങനെ അവര്‍ ഞങ്ങള്‍ക്കുവേണ്ടി ഒരു കൊച്ചു വീടു വാങ്ങി. പഴയത്തിന്റെ അത്രയും വലുതൊന്നുമല്ല.
എങ്കിലും ആവശ്യത്തിന് സൗകര്യമൊക്കെയുള്ള ഒരു കൊച്ചുവീട്. ആന്റിയുടെ സാമാന്യം നല്ല ജോലിയും ഷെയര്‍മാര്‍ക്കറ്റും തെറ്റില്ലാത്ത വരുമാനം ഞങ്ങള്‍ക്ക് കൊണ്ടുവന്നപ്പോള്‍ ഇടയ്ക്കിടെയുള്ള ഔട്ടിങ്ങും ഷോപ്പിംഗും ഒക്കെയായി ജീവിതത്തില്‍ വീണ്ടും സന്തോഷം കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
അങ്കിളിന്റെ അപകടമരണത്തിനു ശേഷമുള്ള രണ്ടു വര്‍ഷം കൊണ്ട് സാമ്പത്തികമായി ഞങ്ങള്‍ കരകയറിയെങ്കിലും മാനസ്സികമായി നീറിനീറി ജീവിക്കുകയായിരുന്നു. അങ്കിളിന്റെ ഓര്‍മ്മകള്‍ ഓരോ ദിവസവും അലട്ടിക്കൊണ്ടിരുന്നു. എന്റെ മമ്മി എന്റെ ജനനത്തോടെ മരിച്ചതാണ്. എനിക്ക് 4 വയസുള്ളപ്പോള്‍ വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് എന്റെ സെലീനാന്റി വന്നു. അന്നുമുതല്‍ ആന്റിയായിരുന്നു എനിക്ക് മമ്മി.
എന്നെ കുളിപ്പിക്കുന്നതും ചോറുവാരി തരുന്നതും കളിപ്പിക്കുന്നതുമൊക്കെ ആന്റിയായിരുന്നു. അമ്മയില്ലാത്തതിന്റെ വിഷമം ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല എന്നുവേണം പറയാന്‍. പപ്പായ്ക്കും അങ്കിളിനും ആന്റി വന്നത് ഒരാശ്വാസമായി. ഞാന്‍ തന്നത്താന്‍ കാര്യങ്ങള്‍ ചെയ്യുന്ന പ്രായമായപ്പോള്‍ ഏറെ വൈകാതെ ആന്റിയും ഓക്ലന്‍ഡില്‍ അങ്കിളിന്റെ അടുത്തേക്ക് പോയി. അന്നത്തെ ഞങ്ങളുടെ വേര്‍പിരിയല്‍ ഓർക്കുമ്പോൾ ചങ്ക് പൊള്ളും. ആന്റിയുടെ കരഞ്ഞുകലങ്ങിയ മുഖം ഇപ്പോഴും മനസ്സില്‍ മായാതെ കിടപ്പുണ്ട്.