സെലീന അവനേക്കാളും രണ്ടു ഗ്ലാസ് വോഡ്ക കൂടുതല്‍ അകത്താക്കി. ഫിലിപ്പ് നിർബന്ധിച്ചാൽ വീട്ടിൽവച്ചു മാത്രം ഒന്നോ രണ്ടോ ഗ്ലാസ് കുടിക്കുമെന്നതൊഴിച്ചാൽ ആദ്യമായിട്ടാണ് സെലീന ഇത്രയും അളവിൽ മദ്യം കുടിക്കുന്നത്. ആദ്യം തലയ്ക്കൊരു ചെറിയ പെരുപ്പ് പോലൊക്കെ തോന്നിയെങ്കിലും ക്രമേണ അവൾക്കൊരു ഉഷാറും രസവുമൊക്കെ തോന്നി.
ജിനുവിന് അവന്റെ ആന്റിയോട് സംസാരിക്കാൻ യാതൊരു ബുദ്ധിമുട്ടുമുണ്ടായില്ല. കുടിച്ച മദ്യം അവന്റെ സങ്കോചത്തേയും നാവിടർച്ചയേയുമൊക്കെ പമ്പകടത്തി. അല്ലെങ്കില്‍തന്നെയും ഇത് യഥാര്‍ത്ഥത്തിലുള്ള ഒരു ഡേറ്റൊന്നുമല്ലല്ലൊ. അവനോർത്തു. അവരന്ന് ഒത്തിരി സംസാരിച്ചു. ജിനുവിന്റെ പുതിയ കോളേജിനെപ്പറ്റി… കൂട്ടുകാരെപ്പറ്റി… ആന്റിയുടെ ഓഫീസിൽ നടക്കുന്ന കാര്യങ്ങളെപ്പറ്റി… സംഗീതവും സിനിമകളും വരെ അവരുടെ സംസാരവിഷയങ്ങളായി. ഒരു യഥാര്‍ത്ഥ ഡേറ്റിംഗിൽ ഒരു സ്ത്രീയും പുരുഷനും എന്തൊക്കെ സംസാരിക്കുമോ അതൊക്കെ തന്നെ അവർ സംസാരിച്ചു. സംസാരത്തിന്റെ ചില വേളകളില്‍ ഒരു ഡേറ്റിംഗിൽ എന്തൊക്കെ ചെയ്യാൻ പാടില്ലെന്നും എന്തൊക്കെ ചെയ്യണമെന്നും സെലീന അവന് പറഞ്ഞുകൊടുത്തു. ഉദാഹരണത്തിന് ഡേറ്റിന് കൂട്ടിക്കൊണ്ടുവന്ന പെണ്ണിനെ സീറ്റില്‍ ഇരുത്തിയ ശേഷമേ ആണിരിക്കാവൂ. റസ്റ്റോറന്റില്‍ കയറുമ്പോള്‍ അവിടുത്തെ ഡോർ അവൾക്കുവേണ്ടി എപ്പോഴും തുറന്നു കൊടുക്കാൻ ശ്രദ്ധിക്കണം മുതലായ ചില്ലറ പൊടിക്കൈകള്‍ അവൾ അവന് പറഞ്ഞുകൊടുത്തു. എന്നാല്‍ ഒരുപാട് ക്രിട്ടിസൈസ് ചെയ്ത് അവന്റെ കോൺഫിഡൻസ് കളയാതിരിക്കാനും സെലീന ശ്രദ്ധിച്ചു. അല്ലെങ്കിലും ഒരുപാട് കോച്ചിങൊന്നും അവന് വേണ്ടിവന്നില്ല എന്നുള്ളതാണ് സത്യം. അവന്റെ അങ്കിളിനെ പോലെ അവനും പക്കാ ജെന്റിൽമാനായിരുന്നു. സ്ത്രീകളുടെ മനശാസ്ത്രം അറിയാത്തത് ഒഴിച്ചാല്‍ ഓരോ അവസരത്തിലും എങ്ങനെ പെരുമാറണമെന്നുള്ളത് അവന് നിശ്ചയമുണ്ടായിരുന്നു. ഫിലിപ്പിന്റെയും സെലീനയുടെയും വളർത്തുഗുണം തന്നെ കാരണം.