‘ ഇനി മോന് ഈ കെളവിയുടെ കൂടെ പുറത്തുപോവാൻ നാണക്കേടാണേൽ വേണ്ടാട്ടോ.. ആന്റി പറഞ്ഞത് തിരിച്ചെടുത്തിരിക്കുന്നു.’
‘ ഒന്നുപോ ആന്റി… പിന്നേ.. 36 വയസ്സൊള്ള ആന്റിയല്ലേ കെളവി! അപ്പൊ കെളവിമാരെയെന്തു വിളിക്കണം? ഏറിയാ ഒരു 32. അത്രേ പറയുള്ളു.. ഞാനിന്നുവരെ കണ്ടിട്ടുള്ളവരിൽ ഏറ്റവും കിടിലനാ എന്റെ ആന്റി.’
അതുപറഞ്ഞപ്പൊ ചിരിച്ചുകൊണ്ട് സെലീനയും പറഞ്ഞു.
‘ താങ്ക്സെട മുത്തേ.. നീയും ഞാനിന്നുവരെ കണ്ടിട്ടുള്ള ആണുങ്ങളിൽ വെച്ചേറ്റവും സുന്ദരക്കുട്ടപ്പനാ.. അപ്പൊ നമ്മൾ ചുന്ദരനും ചുന്ദരിയൂടി ഒരു ഡേറ്റിന് പോവുന്നു. എന്നാ പറയുന്നു?’
ജിനു ഒന്നു നിശബ്ദനായിരുന്ന് ചിന്തിച്ചു. ഹ്മം. ഒരുപക്ഷേ ഒന്നു പുറത്തോട്ടൊക്കെ പോണത് ആന്റിയ്ക്കുമൊരു ചെയ്ഞ്ച് ആവും. അറ്റ്ലീസ്റ്റ് കുറച്ചു ദിവസത്തെങ്കിലും തന്നെക്കുറിച്ചോർത്ത് ടെൻഷനടിക്കത്തില്ലല്ലൊ. ആ പാവത്തിന് കുറച്ചെങ്കിലും മനസമാധാനമായിക്കോട്ടെ.. ചിന്തിച്ചപ്പോൾ അവനും ആ ആശയം ഇഷ്ടപ്പെട്ടു.
‘ ഹ്മം.. ഓക്കേ.. നമ്മക്കൊന്നു പോയിനോക്കാം’
‘ അതെന്താടോ ശബ്ദത്തിലൊരു സന്തോഷമില്ലാതെ..? കൊറച്ച് ഹാപ്പിയായിട്ടൊക്കെ പറ.’
‘ ഞാൻ ഹാപ്പിയൊക്കെയാ ആന്റി… പക്ഷേ…’
‘ എന്താടാ കുട്ടാ..? എന്നതാ കാര്യം?’
‘ സിനിമയിൽ കണ്ടിട്ടുണ്ടെന്നല്ലാതെ എനിക്കൊരു കുന്തവും ഇതേപ്പറ്റി അറിയത്തില്ല. അലമ്പായി പോവുമോന്നു പേടിയുണ്ട് കെട്ടോ… അങ്ങനെയങ്ങാൻ സംഭവിച്ചാ പിന്നെ എന്റെ കോൺഫിഡൻസ് മൊത്തം തകർന്നുതരിപ്പണമാവും..’ അത്രയും പറഞ്ഞപ്പൊതന്നെ അവന് നാവിടർച്ച തുടങ്ങിയിരുന്നു.