‘ സോറി ആന്റി. ആ പറഞ്ഞതൊക്കെ കള്ളമാരുന്നു. ലൈബ്രറിയിലോട്ടും മാളിലോട്ടുമൊക്കെയാരുന്നു ഞാൻ പോയിരുന്നെ. എന്റെ കാര്യമൊക്കെ അറിഞ്ഞാ ആന്റി വെഷമിക്കുമെന്ന് തോന്നി. അല്ലാതെ തന്നെ ഒരുപാട് വെഷമങ്ങളും പ്രശ്നങ്ങളും ഒക്കെയുള്ള ആളല്ലേ ആന്റി. അക്കൂട്ടത്തിൽ എന്തിനാ ഈയൊന്നുകൂടി.. അതാ ഞാൻ..’
സെലീനയ്ക്ക് കുറ്റബോധം തോന്നി. ഫിലിപ്പച്ചായന്റെ മരണശേഷം താൻ ജിനുവിന്റെ കാര്യമൊന്നും ശ്രദ്ധിക്കുന്നില്ലായിരുന്നു. ഒന്നും അന്വേഷിക്കാതെ തന്നെ ആ മനസ്സ് തനിക്കറിയാമെന്ന മിഥ്യാബോധമായിരുന്നു ഇതുവരെ. സ്വന്തം വിരഹദുഃഖം അഴലിത്തീർക്കാനുള്ള ബദ്ധപ്പാടിനിടയിലും തങ്ങളുടെ ജീവിതം സുരക്ഷിതമാക്കാനുള്ള നെട്ടോട്ടത്തിനിടയിലും അവനിലെ ഇത്തരം പ്രശ്നങ്ങളുടെ ലക്ഷണങ്ങളൊന്നും താൻ ശ്രദ്ധിച്ചതുമില്ല. തന്റെ മോനിപ്പോഴും സെക്ഷ്വലി വളരെ ഇമെച്ച്വറാണ്. ശ്ശെ.. താനെന്തൊരു വിഡ്ഢിയായിരുന്നു!… അവനെ മടിയിൽ കിടത്തി തലോടുന്നതിനിടയിൽ സെലീനയുടെ ചിന്തകൾ കാടുകയറി.
രണ്ടുപേരും കുറേസമയം നിശ്ശബ്ദരായി അങ്ങനെയിരുന്നു. എന്തുപറയണമെന്ന് രണ്ടുപേർക്കും അറിയില്ലായിരുന്നു. ഒടുവിൽ സെലീന തന്നെ മൗനം ഭേദിച്ചു.
‘ ജിനൂ…. നമ്മക്ക് രണ്ടുപേർക്കൂടി ഒരു ഡേറ്റിന് പോയാലോടാ?’
അതുകേട്ടതും ജിനു മടിയിൽ നിന്ന് ചാടി എഴുന്നേറ്റു. പ്രേതത്തെ കണ്ടപോലെ അവളെ മിഴിച്ചുനോക്കി.
‘ ആന്റി.. സീരീസായിട്ട് ഒരു കാര്യം പറയുമ്പോഴാണോ തമാശ? ദേ ഞാൻ പെണങ്ങുവേ..’
‘ ഹ.. ഞാനും സീരിയസ്സായിട്ട് തന്നെയാ മാഷേ പറഞ്ഞെ.. നിനക്ക് എന്റടുത്ത് ഈ കൊഴപ്പമില്ലല്ലൊ.. അപ്പൊ എന്റെ കൂടെ വരാനെന്താ പ്രോബ്ലം? ഇന്ന് ഞാനാ നിന്റെ ഡേറ്റെന്ന് വിചാരിച്ചേച്ചാ മതി. അതുപോലെ ബിഹേവ് ചെയ്യ്. എവിടെയാ മോന് പ്രശ്നം വരുന്നേന്നുവച്ചാ ആന്റി പറഞ്ഞു തരാട്ടോ.. പെമ്പിള്ളേർക്ക് എന്തൊക്കെയാ ഇഷ്ടമാവുന്നേന്ന് ആന്റിയ്ക്ക് ഇപ്പഴും അറിയാടോ..’ സെലീന പറഞ്ഞുവന്നത് പെട്ടെന്ന് നിർത്തി.