‘ നമുക്കിടയിൽ എന്തു രഹസ്യമാ ഉള്ളത്? എന്റെ മോൻ എന്തു കാര്യവും എപ്പൊ വേണമെങ്കിലും ആന്റിയോട് പറയാറില്ലേ.. പിന്നെ ഇപ്പൊ എന്താ?… ഇങ്ങ് പോരട്ട് മാഷേ..’
സെലീനാന്റിയോട് കുറേക്കാലമായി പറയണെന്ന് കരുതി മനസ്സിൽ കൊണ്ടു നടന്ന കാര്യമായിരുന്നു ജിനുവിന് പറയാനുണ്ടായിരുന്നത്. അവന്റെ നാണത്തെപ്പറ്റിയും നാവിടർച്ചയെപ്പറ്റിയും അറിയുന്നത് അവരെ ടെൻഷനാക്കുമെന്ന് പേടിച്ച് അവന്‍ മനപ്പൂര്‍വ്വം മാറ്റിമാറ്റി വയ്ക്കുകയായിരുന്നു ആ വിഷയം. അതിനും പുറമേ പെൺവിഷയത്തെപ്പറ്റി സ്വന്തം ആന്റിയോട് സംസാരിക്കാനുള്ള ചമ്മലും അതിൽനിന്ന് വിലക്കി നിർത്തിയിരിക്കുകയായിരുന്നു. ഒടുവിൽ ഇപ്പോൾ വിഷയം എടുത്തിട്ട സ്ഥിതിയ്ക്ക് എന്തായാലും ആന്റിയോട് മനസ്സിലുള്ളത് പറയാൻ തീരുമാനിച്ചു.
‘ അത്.. അതിപ്പൊ… ഞാന്‍… എ.. എനിക്ക് പെണ്‍പ്പിള്ളേരോട് ബിഹേവ് ചെയ്യാന്‍ പറ്റുന്നില്ല… എനിക്ക്.. ഭയങ്കര നാണാ… ഏതേലും കാണാൻകൊള്ളാവുന്ന പെങ്കൊച്ച് അടുത്ത് വന്നാ.. ഞാൻ… എനിക്കൊന്നും.. എന്റെ നാക്ക് അനങ്ങണില്ല… അപ്പൊ വിക്ക് പോലെയാ..’ സെലീനയുടെ മിഴിച്ചുനോക്കുന്ന കണ്ണുകളെ നേരിടാനാവാതെ അവൻ മുഖം തിരിച്ചു.
സെലീനയ്ക്കും സത്യത്തിൽ അത്ഭുതമായിപ്പോയി.. എങ്കിലും അതവനെ കാണിക്കാതിരിക്കാൻ അവൾ പണിപ്പെട്ടു ശ്രമിച്ചു. അവനങ്ങനെ വിക്ക് ഉണ്ടാവുന്നതായി അവൾ കണ്ടിട്ടേയില്ലായിരുന്നു.
‘ ഒരു സെക്കന്റ്.. നീ എപ്പഴും എന്നേയും കാണാൻ കൊള്ളാമെന്നാണെല്ലൊ പറയാറ്.. എന്നിട്ട് എന്റടുക്കെ വരുമ്പൊ നിനക്കീ പ്രശ്നമില്ലല്ലോ.. അതെന്താ? ’