ഒരു നെടുവീര്‍പ്പോടെയവൾ തുടര്‍ന്നു.
‘ മതി കെടന്നെ.. എന്റെ മോനൊന്ന് എണ്ണീറ്റേ.. നിന്റെ ക്ലാസിൽ പുതുതായിട്ട് വന്ന ആ പഞ്ചാബി പെങ്കൊച്ചില്ലേ.. നല്ല ഗോതമ്പിന്റെ നെറമാണെന്നൊക്കെ നീ പറഞ്ഞ.. നിന്റെ ബാക്ക്പാക്കിൽ അവളുടെ നമ്പർ കുറിച്ചിട്ടെന്ന് പറഞ്ഞ പെങ്കൊച്ച്.. അവളെയൊന്ന് എന്റെ ജിനൂട്ടൻ വിളിക്ക്.. എന്നിട്ട് ഒന്ന് ഔട്ടിംഗിനൊക്കെ കൊണ്ടുപോയിട്ട് വന്നേ ഇങ്ങ്..’
‘ കൊണ്ടുപോയിട്ട് എന്നാത്തിന്…?’
‘ ഓ… എന്റെ മണ്ടൂസേ… അതും ഞാൻ പറഞ്ഞു തരണോടാ… അയ്യേ… നാണക്കേട്… ആമ്പിള്ളേര് എന്നാത്തിനാ പെമ്പിള്ളേരെ പൊറത്തുകൊണ്ടു പോണെ?… ലൈനടിക്കാൻ.. അല്ലാണ്ടെന്തിനാ.. എവനെക്കൊണ്ട്.. നിന്റെ അങ്കിളിന് ഈ പ്രായത്തിൽ ഗേൾഫ്രണ്ട്സ് നാലാരുന്നു. അറിയോ?! അതും അന്നത്തെ കാലത്ത്. എന്റിച്ചായന്റെ അനന്തരവൻ തന്നെയാണോടാ നീ?!’ അവൾ അവന്റെ കവിളിലൊന്ന് കിള്ളി. പിന്നെ ശബ്ദത്തില്‍ കുറച്ചു ഗൗരവം കലർത്തി.
‘ നിന്റെ കാര്യമോര്‍ത്ത് എനിക്ക് ചെറിയ ടെന്‍ഷനുണ്ട് ജിനുക്കുട്ടാ… അങ്കിൾ പറയുമായിരുന്നു, നിന്റെയീ നാണംകുണുങ്ങി സ്വഭാവമൊക്കെ കോളേജില്‍ ചേരുമ്പോഴെങ്കിലും മാറുമെന്ന്.. ഇതിപ്പൊ…’
‘ ഈ പറേണ ആന്റിയും ബോയ്ഫ്രണ്ട് ഒന്നുമില്ലാതെ ഹാപ്പിയായിട്ട് ജീവിക്കുന്നുണ്ടല്ലൊ.. പിന്നെ എനിക്കു മാത്രമെന്തിനാ ഗേൾഫ്രണ്ട്?’
‘ പോട പൊട്ടാ… അതുപോലെയാണോ ഇത്? ഞാൻ ഒന്നു കെട്ടിയതല്ലേടാ.. അല്ലെങ്കിൽ തന്നെ ഇനിയീ പ്രായത്തില്‍ എനിക്ക് എന്നാത്തിനാ വേറൊരു കമ്പനി? എനിക്കൊരാള്‍ ഇപ്പൊ തന്നുണ്ടല്ലൊ… ദേ ഈ കൊശവൻ!!’ വാത്സല്യം കലർന്ന ഒരു കുസൃതിച്ചിരിയോടെ സെലീനാന്റി ജിനുവിന്റെ കവിളിൽ ചൂണ്ടുവിരൽ കൊണ്ട് കുത്തി.