പ്രിയമുള്ളവരേ, ഈ കുഞ്ഞുക്കഥയെ സ്വീകരിച്ച എല്ലാവർക്കും ആദ്യമേ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു …കഴിഞ്ഞ 2 പാർട്ടിന് നിങ്ങളിൽ ചിലർ തന്ന സ്നേഹമാണ് എന്നെ മുന്നോട്ടു നയിച്ച ഊര്ജ്ജം ..എപ്പോഴും പറയുന്നതുപോലെ കമന്റ് അയച്ചു അഭിപ്രായം അറിയിച്ച എല്ലാവർക്കും റിപ്ലൈ കൊടുത്തിട്ടുണ്ട് ,പലരുടെയും കമന്റ് മനസിനെ സന്തോഷിപ്പിച്ചു ..
തിരിച്ചു നിങ്ങള്ക്കും സന്തോഷം നല്കുവാൻ പോന്ന ഒരു പാർട്ട് ആയിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു , മറിച്ചായെങ്കിൽ ക്ഷമിക്കുക….
ഒരു മഹാമാരിക്കാലത്തു അധികം ആഘോഷങ്ങളില്ലാത്ത ഓണമാണെങ്കിൽ കൂടി ഞാൻ നിങ്ങൾ ഓരോരുത്തർക്കും ആശംസകൾ അറിയിക്കുന്നു …എല്ലാവരും സേഫ് ആയി ഓണം ആഘോഷിക്കൂ , അടുത്ത വർഷം നമുക്ക് തകർത്തു ആഘോഷിക്കാം …അപ്പൊ എല്ലാം പറഞ്ഞ പോലെ …Happy onam ..
കിനാവ് പോലെ 5
Kinavu Pole Part 5 | Author : Fireblade | Previous Part
അന്ന് പ്രാക്റ്റീസ് കഴിഞ്ഞു പോകുന്ന ഞങ്ങളെ കണ്ടാൽ കൊടുങ്കാറ്റിൽ പെട്ട മരത്തിന്റെ അവസ്ഥയാരുന്നു…എനിക്ക് എല്ലാവരേക്കാളും ഡബിൾ ക്ഷീണമായിരുന്നു ..രാവിലെ 8 കിലോമീറ്ററോളം സൈക്കിൾ ഓടിച്ചു വൈകുന്നേരം ഈ അങ്കം കൂടി ആയപോളെക്കും എന്റെ ബോഡി തീരെ വീക്ക് ആയി ..,
ഒരുവിധത്തിലാണ് അന്ന് ഞങ്ങൾ വീട്ടിലേക്കു എത്തിപ്പെട്ടത് …പുതിയ കോച്ചിനെ ഇഷ്ടപ്പെട്ടെങ്കിലും ഈ പരിശീലനം ശബരിയുടെയും അടപ്പ് ഊരിയിരുന്നു ..
അന്ന് ആൽത്തറയിൽ ഒന്നും പോയില്ല…അവന്റെ വീടിന്റെ മതിലിൽ കേറി ഇരുന്ന് സമയം കളഞ്ഞു .വരും ദിവസങ്ങളിൽ ഇതുപോലെ കഠിനമായ പല കാര്യങ്ങളും പ്രതീക്ഷിക്കണമെന്നു അവൻ പറഞ്ഞത് കേട്ടപ്പോൾ ഞാൻ വീണ്ടും ഇനി പോണോ പോണ്ടെന്നുള്ള സമയത്തിലായി ..കാര്യം വേറൊന്നുമല്ല രാവിലെ പോവുന്നത് തന്നെ ശരീരത്തിന് നല്ല അധ്വാനമാണ് , പക്ഷെ അത് എന്റെ ജോലിയാണ് എത്ര റിസ്കെടുത്താലും അതുമായി തല്ക്കാലം മുന്നോട്ടു പോവണം ..
ഇത് അങ്ങനെയല്ല ഒരു സന്തോഷത്തിനു ചെയ്യണതല്ലേ അതിനു ഒരുപാട് ശരീര അധ്വാനമുള്ളത് വേണോ എന്നതായിരുന്നു എന്റെ പ്രശ്നം …എന്റെ സംശയം ഞാൻ അവനോടും പറഞ്ഞു .
” പരിചയിക്കാത്ത ഒരു കാര്യം ആദ്യമായി കേൾക്കുന്നതിന്റെയാണു ഇത് , ഈ ഒരു ആഴ്ച നീ ക്ഷമിക്കു , പറ്റുന്നില്ലെന്നു തോന്നിയാൽ അടുത്ത ആഴ്ച മുതൽ നീ വരണ്ട ..ഒന്ന് ശ്രമിച്ചുനോക്കുന്നതിനു എന്താ കുഴപ്പം ..”
അതായിരുന്നു അവന്റെ റിപ്ലൈ ….പക്ഷെ അവൻ നിർത്തില്ലെന്നു സംസാരത്തിൽ വ്യക്തമായിരുന്നു …
“ങേ ..പറ്റില്ലെങ്കിൽ നീ നിർത്തിക്കോ എന്നോ ..?? അപ്പൊ നീ എന്തായാലും പ്രാക്റ്റീസ് ചെയ്യാൻ തിരുമാനിച്ചോ ..?
ഞാൻ അവനോടു ചോദിച്ചു .