എന്റെ അമ്മ സാധാരണ അമ്മമാരേപോലെ സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരാളായിരുന്നില്ല . അച്ഛനില്ലാത്തതുകൊണ്ടു അമ്മ അച്ഛന്റെ കർക്കശ്യങ്ങൾ കൂടി ഉള്ള പ്രകൃതമായിരുന്നു ..ചെറുപ്പത്തിൽ പോലും അമ്മയുടെ മടിയിൽ കിടന്നു മയങ്ങാനോ , അമ്മയെ കെട്ടിപിടിച്ചു സന്തോഷങ്ങൾ പങ്കുവെക്കാനോ പോന്ന രീതി വീട്ടിൽ ഇല്ലായിരുന്നു .എന്നാൽ കാര്യങ്ങൾ പരസ്പരം സംസാരിക്കും , സന്തോഷത്തോടെ ഉള്ളതുകൊണ്ട് ജീവിക്കാൻ അമ്മ ഞങ്ങളെ പഠിപ്പിച്ചു .ഒരു മത്സരത്തിലും പരീക്ഷകളിലും തോൽവിയും ജയവും വിഷയമല്ലെന്നും കള്ളത്തരങ്ങളില്ലാതെ പങ്കെടുക്കുന്നതാണ് പ്രധാനമെന്നും അമ്മ ഞങ്ങൾക്ക് പറഞ്ഞുതന്നു ..പരീക്ഷകളിൽ മാർക്ക് കുറഞ്ഞതിന് അമ്മ ദേഷ്യപ്പെട്ടിരുന്നില്ല പക്ഷെ പഠിക്കാതിരിക്കുന്നത് കണ്ടാൽ അടിച്ചിരുന്നു .പഠിക്കാനുള്ള എല്ലാം അതതു സമയങ്ങളിൽ ചെയ്തുതരാൻ അമ്മ ശ്രമിച്ചിരുന്നു അതുപോലെ ആഗ്രഹമുള്ള ഭക്ഷണങ്ങൾ വാങ്ങിത്തരാനും ..അമ്മ എല്ലാ രീതിയിലും ഒരു ഫൈറ്റെർ ആയിരുന്നു ,പക്ഷെ ഞാനിന്നു സത്യത്തിൽ ഒരു ഒളിച്ചോട്ടമല്ലേ ശ്രമിച്ചത് , അച്ഛൻ പോയിട്ടും പിടിച്ചു നിന്നു എല്ലാ പ്രതിബദ്ധങ്ങളും ധൈര്യത്തോടെ നേരിട്ട അമ്മയോട് എന്ത് ന്യായീകരണവും വിലപോവില്ലെന്നു നന്നായിട്ടറിയാം ..കൈകഴുകി എന്റെ റൂമിൽ കേറുന്നതിനു മുൻപ് ഞാൻ തിരിഞ്ഞു
” അമ്മാ സോറി …”
മറുപടി ഒന്നും തന്നില്ലെങ്കിലും ചെറിയൊരു പുഞ്ചിരി ആ മുഖത്തുണ്ടായിരുന്നു .പെങ്ങളോടും ഒന്ന് ചരിച്ചപ്പോൾ എന്തോ ഒരു സമാധാനം തോന്നി .ആരൊക്കെ അവഗണിച്ചാലും സ്വന്തം വീട് തരുന്ന സുരക്ഷിതത്വം നമ്മൾ പലപ്പോഴും തിരിച്ചറിയാൻ വൈകും …
അനുഭവം ഗുരു ….
തുടരും ……..
( ഈ പാർട്ട് ഞാനൊരു ഫീലിൽ എഴുതിയതാണ് , നിങ്ങൾക്ക് ഇഷ്ടപ്പെടുമോ എന്ന് ഒരു പിടിയുമില്ല .ഓരോന്നിനെക്കുറിച്ചും എഴുതാൻ തോന്നുന്നതെല്ലാം എഴുതി എന്നെ ഉള്ളു ..അഭിപ്രായങ്ങൾ അറിയിക്കുക .
(ഇതിലെ പല കാര്യങ്ങളിലും എന്നെത്തന്നെയാണ് ഞാൻ എഴുതിയത് , വളരെയേറെ കുറവുകളിലൂടെ ജീവിച്ചിരുന്ന ഞാൻ ഇന്നു ഈ കഥ എഴുതിയത് അങ്ങനെ സപ്പോർട്ട് തന്നു കൂടെ നിന്ന എന്റെ പ്രിയതമ കാരണമാണ് .ഓരോ വട്ടവും എഴുതിക്കഴിഞ്ഞാൽ ആദ്യം വായിച്ചു അഭിപ്രായം നേരിട്ട് പറയുന്നത് അവളാണ് .പിന്നെ ഇങ്ങനെയെങ്കിലും എത്താൻ കൈപിടിച്ച് മുന്നോട്ടു കൊണ്ടുപോയ ചങ്ക് കൂട്ടുകാരും , ..ഇവരെയൊക്കെ എനിക്ക് തന്നു അനുഗ്രഹിച്ച സർവേശ്വരനും ..എല്ലാർക്കും നന്ദി .)
പേജുകൾ കുറവായതിനു വീണ്ടും ക്ഷമ ചോദിക്കുന്നു .
സ്നേഹത്തോടെ
Fire blade