ഇതെല്ലാം ഇപ്പോൾ ഇവിടെ പറയാനുള്ള കാരണം നിങ്ങൾക്ക് ഇപ്പോൾ മനസിലാകും .
എന്നെ പൊക്കിപ്പിടിച്ചു അവൻ നേരെ പോയത് അടുത്തുള്ള കുളത്തിലേക്കായിരുന്നു , ” എന്നെ താഴെ ഇറക്കെടാ” ഞാൻ കെഞ്ചിനോക്കി ,മറുപടി ഇല്ല.
“മര്യാദക്ക് ഇറക്കിയില്ലെങ്കിൽ ചെവി കടിച്ചുമുറിക്കും പന്നീ ” ഞാനൊന്നു ഭീഷണിപ്പെടുത്തി നോക്കി കൂട്ടത്തിൽ നന്നായൊന്നു കുതറാൻ ശ്രമിച്ചു നോക്കി പക്ഷെ എന്നെക്കാളും ആരോഗ്യം ഉള്ളതുകൊണ്ട് ഒന്നും ഏറ്റില്ല . പഞ്ചായത്ത് കുളത്തിലേക്കാണ് പോകുന്നത് അത്യാവശ്യം വലിയ കുളമാണ് ,വെള്ളം രണ്ടാമത്തെ പടി വരെ കേറി നില്ക്കുന്നു , എനിക്ക് കാര്യങ്ങളുടെ കിടപ്പ് ഏകദേശം മനസിലായി .പക്ഷെ ഒന്നും നടക്കില്ല അവൻ മുഴുവൻ ശക്തിയും ഉപയോഗിച്ച് തോളിൽ ഇട്ടിരിക്കുകയാണ് ..ഇറങ്ങിപ്പോകാൻ ഒരുപാട് ശ്രമിച്ചെങ്കിലും നോ രക്ഷ , .മൂന്നാമത്തെ പടിയിൽ ഇറങ്ങി ആ തെണ്ടിയെന്നെ വെള്ളത്തിലേക്ക് ഇട്ടു ,ഇട്ടു എന്നല്ല യഥാർത്ഥത്തിൽ എടുത്തെറിയുകയായിരുന്നു ഞാൻ ഏതോ ലോകത്ത് നിന്നും ചെന്നു വീണ ഫീലാണ് ഉണ്ടായത് .ചെവിയിലൂടെയും മൂക്കിലൂടെയും വെള്ളം ഇരച്ചുകയറി ,പുറമടിച്ചു വീണതുകൊണ്ടു അവിടം വേദനിച്ചു വെള്ളത്തിനടിയിലേക് താഴ്ന്നപ്പോൾ എനിക്ക് ബോധം പോയതുപോലെയാണു തോന്നിയത് . രണ്ടു മൂന്നു ആൾക്ക് ഉയരത്തിൽ വെള്ളമുണ്ട് , ശ്വാസം മുട്ടി തുടങ്ങി , എപ്പഴോ എങ്ങനെയോ തല വെള്ളത്തിന് മുകളിൽ പൊന്തിക്കാൻ പറ്റിയപ്പോൾ അവനെ നോക്കി അലറി ” പിടിക്കെടാ ,ഞാനിപ്പോ ചാവും ” അവൻ മൈൻഡ് ചെയ്തോ എന്ന് അറിയുന്നതിന് മുൻപ് വീണ്ടും താഴ്ന്നു ,തുറന്ന് വെച്ച വായിലൂടെ വെള്ളം ഇരച്ചുകയറി ,കൊറേ കുടിച്ചു കയറ്റി ,ശ്വാസം മുട്ടി കണ്ണൊക്കെ തുറിച്ചപ്പോ ഒന്നും കൂടെ പൊന്തി ,
” എടാ പന്ന **** പിടിക്കെടാ , ശ്വാസം കിട്ടണില്ല , പ്ളീസ് “…ഞാൻ തളര്ന്നു പോയിരുന്നു ,
” നീ എന്തായാലും ചവാനുള്ളതല്ലേ , വെള്ളം കുടിച്ചു ചത്താൽ മതി ” .അവൻ കൂസലില്ലാതെ പറഞ്ഞു . അപ്പോളേക്കും ഞാൻ മുങ്ങിപ്പോയി , പിന്നെ പൊന്താൻ ശ്രമിച്ചിട്ടും നടന്നില്ല ,കയ്യും കാലും മരവിച്ചു അനങ്ങാതായി ,ശ്വാസം കിട്ടാതെ കണ്ണെല്ലാം തുറിച്ചു വന്നു ..കുറച്ചുമുമ്പ് ആത്മഹത്യാ ചെയ്യാൻ ശ്രമിച്ച ഞാൻ ജീവന് വേണ്ടി ഇപ്പോളിതാ യുദ്ധം ചെയ്യുന്നു .എന്തൊരു വിരോധാഭാസം !!! നേരത്തെ കീർത്തനയുടെ അവഗണനയും മറ്റുള്ളവരുടെ പരിഹാസവും ചേര്ന്നാണ് അങ്ങനെ തിരുമാനമെടുത്തതെങ്കിൽ ഇപ്പോൾ ഈ ശ്വാസം കിട്ടാതെ പിടയുന്ന അവസ്ഥയിൽ അതെല്ലാം ഞാൻ മറന്നിരിക്കുന്നു , ഈ നിമിഷം ഞാൻ ചിന്തിക്കുന്നത് ഒരിറ്റു ശ്വാസം കിട്ടാനുള്ള വഴി മാത്രമാണ് .പക്ഷെ ഒരു ശ്രമത്തിനും കൂടെ ആവതില്ലാതെ എന്റെ ബോധം പതിയെ മറഞ്ഞുപോയി .
ദിശയറിയാതെ പതഞ്ഞുപോകുന്ന ഒരു മലവെള്ളപാച്ചിലിൽ ശ്വാസം മുട്ടി ഒഴുകിപ്പോകുന്ന പ്രതീതിയായിരുന്നു എനിക്ക് , കൈകാലുകൾ നിയന്ത്രണാതീതമായിരിക്കുന്നു ,എങ്ങോട്ടെന്നില്ലാതെ ആ ഒഴുക്കിൽ ഏതൊക്കെയോ പാറക്കെട്ടിൽ ശക്തമായി ഇടിച്ചും മുങ്ങിയും പൊങ്ങിയും ഞാൻ നിസഹായനായി ഒഴുകുന്നു , പിന്നെ നിലയില്ലാതെ തുള്ളി തെറിച്ചു താഴേക്ക് ഒരു വെള്ളച്ചാട്ടത്തിലേക്ക് എടുത്തെറിയപ്പെട്ടു .
” ആ ………