” അയ്യേ ….ഈ ഉപ്പൊക്കെ വിറ്റാൽ അതിനുമാത്രം സാലറി കിട്ടുമോടാ …??”
ഞാൻ ഇത്തിരി കളിയാണ് കാര്യമായും ചോദിച്ചു….
” എന്റെ മോനെ , മാർക്കറ്റിങ് എന്ന് പറഞ്ഞാൽ ഒരു ലോകമാണ് , ഈ fmcg സെഗ്മെന്റിൽ നല്ല പാക്കേജ് കിട്ടുന്ന കുറേ കമ്പനികളുണ്ട് , ടാറ്റാ സാൾട്ട് ഇല്ലേ നീ പറഞ്ഞ ഉപ്പ് അതിലൊക്കെ കിട്ടിയാൽ ജീവിതം രക്ഷപ്പെട്ടു….അഞ്ചു ലക്ഷവും ആറു ലക്ഷവും ഒക്കെയാണ് അവർ വർഷത്തിൽ കൊടുക്കാറുള്ളത് ….അതുപോലെ ഒരുപാട് എണ്ണം വേറെ ഉണ്ട്…..സോപ്പ് , ചന്ദനത്തിരി , കറി പൗഡറുകൾ നല്ല കമ്പനികളിൽ കിട്ടിയാൽ നല്ല കിടിലൻ സാലറി കിട്ടും, പിന്നെ യാത്ര ചിലവ് , ഇൻസെന്റീവ് …..നീ എന്താ കരുതിയത്….? ”
അവൻ പറഞ്ഞതൊക്കെ എനിക്ക് പുതിയ അറിവുകളായിരുന്നു….നമ്മൾ പ്രത്യക്ഷത്തിൽ നിസാരമെന്നു കരുതുന്ന പലതും യഥാർത്ഥത്തിൽ മാരകമാണെന്നു എനിക്ക് സമ്മതിക്കേണ്ടി വന്നു…….ഏതാണ്ട് എന്റെ പോലെ തന്നെയായിരുന്നു പെണ്ണുങ്ങൾ രണ്ടിന്റെയും അവസ്ഥ…കിളി പാറി ഇതൊക്കെ നടക്കുന്നതാണോ എന്ന സംശയത്തിൽ ആയിരുന്നു അവരും….
” എങ്ങനെയെങ്കിലും ഏതേലും നല്ല ഒന്നിൽ കേറി പറ്റണം ,അതും ക്യാമ്പസ് ഇന്റർവ്യൂ വരുമ്പോൾ തന്നെ…..ന്റെ ലക്‌ഷ്യം അതാണ്….ഇനി അവിടെ ഒന്നും നാട്ടിലേക്കു കിട്ടിയില്ലെങ്കിൽ ഇവിടെ വന്നു വേറെ ട്രൈ ചെയ്ത് നോക്കണം….”
ശബരി അവന്റെ ഭാവിയെപ്പറ്റി നന്നായിത്തന്നെ തീരുമാനിച്ചിട്ടുണ്ട്….ഞാൻ കരുതിയത് ഞാനാണ് അവനെക്കാൾ മുന്നോട്ടു പോയതെന്നാണ് …..എവിടെ …??!!! ഇതിപ്പോ ഏത് വഴിയിലേക്ക് എങ്ങനെ കേറണമെന്നു വരെ അവനു പൂര്ണ നിശ്ചയമുണ്ട്….ഞാനോ …സ്കൂളിൽ സ്ഥിരമായി ജോലി എന്നൊരു ആഗ്രഹമൊഴികെ അത് എങ്ങനെയെന്നോ ഏത് വഴിക്കെന്നോ പ്ലാനിംഗ് ഇല്ല……..
” എടാ മനൂ….നീ ചെയ്യേണ്ടത് എന്താന്ന് വെച്ചാൽ ഈ വർഷം എക്സാം കഴിഞ്ഞു നീ തൽക്കാലം ട്യൂഷൻ സെന്റെറിൽ പോ……എന്നിട്ട് സ്വന്തമായി ഒരു റേഞ്ച് ഉണ്ടാക്കിയെടുക്ക്…..നിന്റെ ക്ലാസ്സ് ഒരു സംഭവമാണെന്ന് ഓരോ കുട്ടിക്കും തോന്നുന്ന രീതിയിൽ ഒരു റേഞ്ച്……മനസ്സിലായോ ..?”
അവൻ എന്നോട് ചോദിച്ചപ്പോൾ ഞാൻ തല കുലുക്കി..
” എന്നിട്ട് അടുത്ത വർഷം എന്റെ കോഴ്സ് കഴിഞ്ഞു ഞാൻ ഏതേലും കമ്പനിയിൽ കേറിയാൽ പിന്നെ നീ ട്യൂഷൻ സെന്റെറിൽ പോകുന്നതിനൊപ്പം psc കോച്ചിങിനും പോണം….ആഴ്ചയിൽ മൂന്ന് ദിവസമാണ് കോച്ചിംഗ് ,ബാക്കിയുള്ള ദിവസം ട്യൂഷൻ സെന്റെറിൽ പോയാൽ മതി , അല്ലെങ്കിൽ മുഴുവനായും psc ക്കു വേണ്ടി ഇറങ്ങിക്കോ ഒരു രണ്ടു വർഷം ….പൈസ ഞാൻ തന്നോളാം…..എന്നിട്ട് ഏതേലും ലിസ്റ്റിൽ കേറി പറ്റിക്കൊ , സ്കൂളിലെങ്കിൽ അങ്ങനെ അല്ലെങ്കിൽ വേറെ….എന്ത് പറയുന്നു…?? ”
ഒരു മൂത്ത കാരണവരെ പോലെ അവന്റെ ഡയലോഗ് കേട്ടപ്പോൾ എന്റെ മനസ് നിറഞ്ഞു ….ഞാൻ എത്ര പക്വത കൈവരിച്ചാലും അതിനു ഒരു പടി മുകളിൽ അവൻ എപ്പോഴും ഉണ്ടാവും….സത്യത്തിൽ അങ്ങനെയൊരു കഴിവിനോട് എനിക്ക് അഭിമാനമാണ് തോന്നിയത്….