ജാസ്മിനും കാര്യം മനസിലായി ….
ഇനി അകൽച്ചയാണ് …..!
ഓരോ പിണക്കങ്ങളും അകൽച്ചകളും കഴിഞ്ഞ് പൂർവ്വാധികം ശക്തിയോടെ അതിർവരമ്പുകളെല്ലാം തകർത്തു വന്നവരായിരുന്നു …
ഈ പിണക്കത്തിലും അകൽച്ചയിലും ഇനി തകർക്കാൻ ഒരു വരമ്പും അവശേഷിച്ചിട്ടില്ല ….
ഇതിലറിയാം മനസ്സിലെന്താണെന്ന് …
ഈ അവസരത്തിൽ മാത്രമേ മനസ്സിലാകൂ ഇണയുടെ മനസ്സിലെന്താണെന്നും ….
ആ സമയവും ജാസ്മിൻ തനി പെണ്ണായിരുന്നു ….
അവൾ പതിയെ പുതപ്പിനുള്ളിൽ നിന്നും ഇറങ്ങി …
പുതപ്പു മടക്കി, കട്ടിൽ ക്രാസിയിലിട്ട ശേഷം ബഡ്ഢിൽ കിടന്ന ബ്രായുമെടുത്ത് അവൾ ബാത്റൂമിലേക്ക് കയറി ..
ശരീര വേദനയുണ്ട്..
ബാത്റൂമിലെ ഹാംഗറിൽ ഉണങ്ങിയ ഒരു ടർക്കി അവൾ കണ്ടു … അതിനു കീഴെയുള്ള ചെറിയ തട്ടിൽ ഒരു തൈലക്കുപ്പിയും …
അഞ്ചാറു മാസം മുമ്പ് തന്റെ കാലുളുക്കിയപ്പോൾ അവൻ തന്നെ വാങ്ങിക്കൊണ്ടു വന്നതാണെന്ന് അവളോർത്തു.
ഒന്നു തിരിഞ്ഞപ്പോൾ സ്റ്റീൽ ചെമ്പിലെ വെള്ളത്തിൽ നിന്ന് ആവി പറക്കുന്നത് അവൾ കണ്ടു …
വൈദ്യൻ കരുതിക്കൂട്ടി തന്നെയാണ് ….
ഒരു ചെറിയ ചിരി അവളുടെ ഹൃദയത്തിൽ നിന്ന് ഉത്ഭവിച്ചു …
നൈറ്റി തല വഴി പൊക്കി ഊരിയെടുത്ത് അവൾ ഹാംഗറിലിട്ടു …
അടിയിൽ ഒന്നും ഉണ്ടായിരുന്നില്ല…
യാദൃശ്ചികമായി ഒന്ന് തിരിഞ്ഞതും മിഴികൾ ചെറിയ കണ്ണാടിയിലുടക്കി .. അര നിമിഷം കൊണ്ട് കഴിഞ്ഞ രാത്രി അവൾക്ക് ഓർമ്മ വന്നു ..
കുഴമ്പു തേച്ചതും കുളിച്ചതുമെല്ലാം അവളാ ചിന്തയിൽ തന്നെയായിരുന്നു ..
വസ്ത്രം മാറി, അവൾ ഹാളിലേക്കു വന്നു ..
ടി.വി ഓണാണ് ….
മോളിയെ എങ്ങും കണ്ടില്ല …
പതിയെയുള്ള സംസാരങ്ങൾ അടുക്കളയിൽ നിന്ന് കേട്ടു ..
ഹാളിൽ നിന്ന് അടുക്കളയിലേക്കുള്ള വാതിൽക്കൽ നിന്ന് അവളൊന്നു നോക്കി.
ഷാനുവിന്റെ പുറത്താണ് മോളി. അവളുടെ കൈകൾ അവന്റെ കഴുത്തിലും കാലുകൾ അവന്റെ അരക്കെട്ടിലും ചുറ്റിയിരിക്കുന്നു …
കഠിനമായ പാചകത്തിലാണ് ചേട്ടനും അനിയത്തിയും …
അവൾക്കറിയാതെ തന്നെ ചിരി വന്നു …
പാചകത്തിനൊപ്പം അവളുടെ സംശയങ്ങൾക്ക് മറുപടി കൊടുക്കുന്ന അവനെയോർത്ത് ജാസ്മിൻ അത്ഭുതം കൂറി…