ഖൽബിലെ മുല്ലപ്പൂ 11 [കബനീനാഥ്]

Posted by

” അനക്കെന്താടാ പറ്റ്യേ ….?”

മോളി ഒന്ന് വട്ടം തിരിഞ്ഞു നോക്കി , പലഹാരത്തിലേക്ക് വീണു …

” ഒന്നൂല്ലാന്ന് … ”

” അത് പറയാതെ ഇയ്യിവിടുന്ന് പോകൂലാ …”

ജാസ്മിൻ അവന്റെ മുൻപിൽ വഴി തടഞ്ഞു …

ഷാനു കയ്യിലിരുന്ന കവർ മേശപ്പുറത്ത് വെച്ചു. അതിൽ നിന്ന് ഫോണെടുത്ത് റൂമിലേക്ക് കയറാനൊരുങ്ങി …

അവൾ വീണ്ടും മുൻപിലേക്ക് കയറി …

ഷാനു അവളെ അവഗണിച്ചു കൊണ്ട് മൊബൈൽ ചാർജ്ജിലിട്ടു..

” ഇജ്ജെന്നോടു പറയൂലാലേ….”

വിങ്ങലോടെ അവൾ അവന്റെ ടീ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ചു..

“ങ്ങളിങ്ങനെ തുടങ്ങല്ലുമ്മാ ….”

” പിന്നെ …?”

” ഞാനൊന്ന് ശ്വാസമെടുത്തോട്ടെ… ?”

അവൾ കൈ വിട്ട് അവനെ തന്നെ നോക്കി നിന്നു …

ഷാനു ടീ ഷർട്ട് ഊരി മാറ്റി …

ഹാംഗറിൽ കിടന്ന ടർക്കി എടുത്ത് അരയിൽ ചുറ്റിയ ശേഷം അവൾക്കു പിന്തിരിഞ്ഞു നിന്ന് പാന്റ്സും ഊരി മാറ്റി.

പ്രത്യക്ഷത്തിൽ അവന്റെ ശരീരത്ത് മുറിപ്പാടുകളൊന്നും കാണാത്തത് അവൾക്ക് ആശ്വാസമായി …

“ഇനി പറ ..”

ഷാനു ഒരു നിമിഷം അവളുടെ മുഖത്തേക്ക് നോക്കി …

” ങ്ങക്ക് ഓർമ്മയുണ്ടോ ന്റെ കൂടെ പ്ലസ് വണ്ണിൽ പഠിച്ച രാജു ….?”

ഓർമ്മ ഉണ്ടെന്നോ ഇല്ലെന്നോ അവൾ പറഞ്ഞില്ല ….

“ഓന്റെ പുരയിവിടെ വൈശാലി കോളനീലാ…”

അതിന് എന്നൊരു ചോദ്യം അവളുടെ മുഖത്തുണ്ടായി …

“ഓന്റെ പൊര പോയുമ്മാ ….”

ചെറിയൊരു നടുക്കം അവളിലുണ്ടായി …

” ന്നിട്ട് …..?”

” എന്തോ അപകടം പറ്റീന്ന് പറഞ്ഞു മിഥുനാ രാവിലെ വിളിച്ചേ… ”

“ന്താ പറ്റിയേ ….?”

“അതൊരു കൂരയാമ്മാ …, പൊര എന്നൊന്നും പറയാനില്ല … ”

” വല്ലതും പറ്റിയോ …?” അവളും തണുത്തു തുടങ്ങിയിരുന്നു ….

“പെരുമഴ കണ്ട് ഓല് മാറിയതു കൊണ്ട് ആർക്കും ഒന്നും പറ്റീല്ല … ”

” അവിടെ ചെന്നപ്പോൾ അതൊക്കെ കണ്ടിട്ട് പോരാനും തോന്നീല്ലാ…”

” ഒടുവിൽ കൂടെ പഠിച്ച, ഇവിടുള്ള കുറച്ചു പിള്ളേരെ കൂട്ടി ഒരു ചെറിയ ഷെഡ്ഡ് ഉണ്ടാക്കി, അവരുടെ തുണികളും പാത്രങ്ങളും എടുത്തു വെച്ചിട്ടാ വരുന്നേ …”

Leave a Reply

Your email address will not be published. Required fields are marked *