ഖൽബിലെ മുല്ലപ്പൂ 11 [കബനീനാഥ്]

Posted by

തന്റെ നിശബ്ദത അവന്റെയും നിശബ്ദതയാണ് …

താൻ തല്ലിയപ്പോൾ അവൻ തിരിച്ചു തല്ലാത്തതിന് കാരണങ്ങൾ വേറെയുണ്ടല്ലോ…

മാഷിന് താൻ ബഹുമാനവും സ്നേഹവും കൊടുക്കുന്നു …

സ്ത്രീകളോടുള്ള ബഹുമാനം. മുൻ നിർത്തി മാഷത് തിരികെ തരുന്നു …

ഷാഹിക്കാക്ക് കൊടുക്കുന്നത് സുഖവിവരങ്ങളും നാട്ടുവിശേഷങ്ങളും മാത്രമാണ്… അതു തന്നെയാണ് തനിക്ക് തിരികെ ലഭിക്കുന്നതും ..

ഷാനുവിന് കൊടുത്തതും അതു പോലെ തന്നെ ….

തന്റെ ജീവിതത്തെ സ്വാധീനിച്ച മൂന്ന് വ്യക്തികൾ വെച്ച് ഒരവലോകനം നടത്തിയപ്പോൾ എല്ലാം തന്റെ , അല്ലെങ്കിൽ ഒരു പുരുഷന്റെ മനോനിയന്ത്രണങ്ങളുടെ കടിഞ്ഞാൺ അവന്റെ സ്ത്രീയുടെ കയ്യിലാണെന്ന് അവൾ തിരിച്ചറിയുകയായിരുന്നു ….

പുരുഷൻമാർ അതങ്ങനെ എളുപ്പം സമ്മതിച്ചു തരില്ല .. പൊതുജന സമക്ഷം ഒരിക്കലും …

അവനതറിയണമെങ്കിൽ രണ്ടോ മൂന്നോ ദിവസം അവളകന്നു കഴിയണം ..

അപ്പോഴവനു മനസ്സിലായിത്തുടങ്ങും …

ദിവസങ്ങളുടെ എണ്ണം കൂടുമ്പോൾ അവനത് അംഗീകരിക്കാതിരിക്കാൻ പറ്റാതെ വരും ….

ഇവിടെ എന്ത് വേണം ….?

ഒന്നുകിൽ താൻ സന്തോഷിക്കുന്നതായി ഭാവിച്ച് അവനെ അതിലേക്കടുപ്പിക്കാം ..

അല്ലെങ്കിൽ അകന്നിരുന്ന് അവൻ തന്നിലേക്കണയുന്നതു വരെയിരിക്കാം …

രണ്ടാമത്തെ കാര്യം ജാസ്മിനും മനപ്രയാസമുള്ള കാര്യമായിരുന്നു …

അവൾ ഏത് വേണമെന്ന ചിന്തയിലിരിക്കുമ്പോൾ ഷാനുവിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു …

എന്തൊക്കെയായാലും അവനധിക നേരം തന്നെ വിട്ടു കഴിയാൻ പറ്റില്ലായെന്ന് അവൾ ഊഹിച്ചിരുന്നു …

ഹാളിലേക്കോ, അടുക്കളയിലേക്കോ, തന്റെ റൂമിലേക്കോ അവൻ വരുമെന്ന പ്രതീക്ഷയിൽ ചാരിയ വാതിലിന്റെ വിടവിലൂടെ അവൾ കുറച്ചു നേരം നോക്കിക്കിടന്നു..

പത്തു മിനിറ്റ് കഴിഞ്ഞിട്ടും അവന്റെ ഒരനക്കവും കാണാതിരുന്നപ്പോൾ അവൾ പതിയെ എഴുന്നേറ്റു … മുടി വാരിച്ചുറ്റി അവൾ ഹാളിലേക്ക് ചെന്നു…

ഷാനുവിന്റെ മുറിയുടെ വാതിൽക്കൽ ചെന്ന് അവളൊന്നു എത്തിനോക്കി …

മുറിയിലെങ്ങുമില്ല …

” ഇക്കാക്ക എന്ത്യേ ….?”

സെറ്റിയിലിരുന്ന മോളിയോ ടായി അവൾ ചോദിച്ചു …

” പോയി … ” അവൾ വാതിൽക്കലേക്ക് വിരൽ ചൂണ്ടി…

ആയിരം റാത്തൽ കൂടത്തിന് ശിരസ്സിലടി കിട്ടിയ പോലെ ജാസ്മിൻ തകർന്നു പോയി ….

Leave a Reply

Your email address will not be published. Required fields are marked *