ആ രാത്രി എങ്ങനെയാണ് നേരം വെളുപ്പിച്ചതെന്ന് ജാസ്മിന് ഒരു തിട്ടവുമില്ലായിരുന്നു .. വെളുപ്പാൻ കാലത്താണ് അവളൊന്നുറങ്ങിയത് .
7: 10 AM
മോളി ഉണർന്നപ്പോഴാണ് ജാസ്മിനും ഉണർന്നത്.
മാനസികാസ്വാസ്ഥ്യം പിടി മുറുക്കിയ ശരീരം വലിച്ചു വെച്ച് അവൾ അടുക്കളയിലേക്ക് ചെന്നു.
ചായ ഫ്ളാസ്കിലുണ്ട് …
മാഗി കഴിച്ചതിന്റെ കുറച്ച് പാത്രത്തിലിരുപ്പുണ്ട്.
ഷാനു നേരത്തെ ഉണർന്ന് ചായ കുടി കഴിഞ്ഞു പോയതായി അവൾക്ക് മനസ്സിലായി .
മോളിയെ പല്ലു തേപ്പിച്ച ശേഷം ബാക്കിയിരുന്ന മാഗി അവൾക്ക് കൊടുത്ത് ചായ മാത്രം കുടിച്ച് അവൾ വീണ്ടും പോയി കിടന്നു.
ഷാനുവിന്റെ മുറിയുടെ വാതിൽ അടഞ്ഞു തന്നെയായിരുന്നു …
ഒന്നു രണ്ടു തവണ ജാസ്മിനെ വന്നു പാളി നോക്കിയ ശേഷമാണ് മോളി ടി. വി ഓൺ ചെയ്തത്.
വളരെ ശബ്ദം താഴ്ത്തിയാണ് മോളി ടി. വി വെച്ചതും …
പുതപ്പിട്ടു വലിച്ചു മൂടി ജാസ്മിൻ പെയ്യാൻ വെമ്പുന്ന മിഴികളോടെ കിടന്നു …
അവനോട് ദേഷ്യപ്പെടാനും വയ്യ … തന്റെ അനുനയ ശ്രമങ്ങളിൽ അവൻ അടുക്കുന്നുമില്ല …
ഒരു പുരുഷന്റെ യഥാർത്ഥ മനസ്സ് ജാസ്മിൻ അറിഞ്ഞു തുടങ്ങുകയായിരുന്നു …
എത്ര പ്രിയപ്പെട്ട വിഭവമാണെങ്കിലും ഒരിക്കൽ ഛർദ്ദിക്കേണ്ടി വന്നാൽ പിന്നീടൊരിക്കലുമതവൻ തിരിഞ്ഞു നോക്കില്ലെന്ന് അവളറിഞ്ഞു തുടങ്ങി …
ആരുടെയെങ്കിലും നിർബന്ധത്താലോ സ്നേഹ ശാസനകളാലോ ഒരു പിടി അവൻ വാരിക്കഴിച്ചാലും അവനതിറക്കുക, മറ്റുള്ളവർക്ക് വേണ്ടിയായിരുക്കും …
തനിക്കു ചേർന്ന പെണ്ണാണെങ്കിൽ അവളുടെ ന്യൂനതകളോ സൗന്ദര്യമോ . പ്രായമോ ഒന്നും അവന് പ്രശ്നമുള്ള കാര്യമല്ല.
പരുന്ത് ചിറകു വിടർത്തിപ്പിടിച്ച് സംരക്ഷിക്കുന്ന പോലെ അവൻ കാവലാകും. അതിനവന്റെ ശരീരത്ത് മാംസ പേശികൾ ദൃഡമായിക്കൊള്ളണമെന്നില്ല …
അവനൊരു ലക്ഷ്യം മാത്രം …
പ്രിയപ്പെട്ടവളുടെ സന്തോഷം ..
അവന്റെ സന്തോഷമെന്നാൽ അവൾ തന്നെയാണ് …
ചുരുക്കത്തിൽ പുരുഷന് സ്ഥായിയായ ഒരു വികാരഭാവങ്ങളില്ലെന്നും അവനോടു ചേരുന്ന സ്ത്രീ, അതാരായിരുന്നാലും അവളുടെ വികാരങ്ങളുടെ പ്രതിഫലനങ്ങൾ മാത്രമാണ് പുരുഷനെന്നും അവൾ തിരിച്ചറിയുകയായിരുന്നു ……
താൻ സ്നേഹിക്കുമ്പോൾ അവൻ സ്നേഹിക്കുന്നു …
താൻ പിണങ്ങുമ്പോൾ അവൻ പിണങ്ങുന്നു …