കാശു കൊടുക്കാനുള്ളവനേക്കുറിച്ചാണ് ഇക്ക പറഞ്ഞതെന്ന് അവൾക്ക് മനസ്സിലായി …
അല്പ നേരം കൂടി സംസാരിച്ച ശേഷം അവർ ഫോൺ വെച്ചു.
വിശപ്പൊന്നും തോന്നുന്നില്ല …
അവൾ കുറച്ചു നേരം കൂടി കിടന്നു …
ആ കിടന്ന കിടപ്പിൽ അവളൊന്നു മയങ്ങിപ്പോയി. മോളി വിശക്കുന്നു എന്ന് പറഞ്ഞ് ഉണർന്നപ്പോഴാണ്, അവൾ ഞെട്ടി എഴുന്നേറ്റത്.
അവൾ മോളിയേയും കൂട്ടി ഹാളിലെത്തിയപ്പോഴേക്കും ഷാനുവിന്റെ വാതിൽ അടഞ്ഞ പോലെ അവൾക്ക് തോന്നി ..
മോളിക്ക് വേഗം ഭക്ഷണമെടുത്ത് കൊടുത്തിട്ട് അവൾ റൂമിലേക്ക് പാഞ്ഞു ചെന്നു..
മൊബൈലെടുത്ത് അവൾ നോക്കി…..
ഷാനു … ഓൺലൈൻ …
അവളുടെ ദേഹം പെരുത്തുകയറി …
പാത്രങ്ങൾ കഴുകാനൊന്നും മിനക്കെടാതെ സിങ്കിലിട്ട് , മോളിയേയും കൂട്ടി , ലൈറ്റണച്ചവൾ വേഗം റൂമിലെത്തി …
ഓൺലൈൻ തന്നെ ….!
” ഉറക്കത്തിലാ ല്ലേ ….”
സങ്കടവും ദേഷ്യവും ഒരുമിച്ച് വന്നിട്ടും അവളങ്ങനെയാണ് എഴുതി വിട്ടത് …
രണ്ടു ടിക്കും ബ്ളൂ ടിക്കും വീണു …
“ബാത്റൂമിൽ പോയതാമ്മാ ….”
വീണ്ടും കാറ്റു പോയ ബലൂൺ പോലെ ജാസ്മിൻ കിടക്കയിൽ വീണു …
ഇപ്പോൾ അവനെ കിട്ടിയാൽ താൻ സത്യമായും തല്ലിപ്പോകുമെന്ന് അവൾക്കുറപ്പായിരുന്നു …
കാമുകൻ പിണങ്ങിയ കാമുകിയുടെ പരവശ ചേഷ്ടകളോടെ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നും ഇടയ്ക്ക് ഫോൺ എടുത്തു നോക്കിയും അവൾ ഉള്ളാലെ വിങ്ങിക്കൊണ്ടിരുന്നു ..
ഇതിനു മുൻപ് ഇത്തരമൊരവസ്ഥ നേരിട്ടിട്ടില്ലാത്ത അവൾ ശരിക്കും പറഞ്ഞാൽ കരഞ്ഞു പോയിരുന്നു …
” ന്റെ ഷാനൂ ……” അവൾ കിടക്കയിൽ മുഖം ചേർത്ത് മോളി കേൾക്കാതെ കരഞ്ഞുകൊണ്ടിരുന്നു …
9: 32 PM
മെസ്സേജ് നോട്ടിഫിക്കേഷൻ ഇരമ്പിയപ്പോൾ ജാസ്മിൻ ചാടി ഫോണെടുത്തു …
ഷാനു തന്നെ ….
അവളത്രയും വേഗത്തിൽ ഒരു മെസ്സേജ് ഓപ്പൺ ചെയ്യുന്നത് ആദ്യമായിട്ടായിരുന്നു …
“ഛർദ്ദിച്ചോ …..?”
ഫോൺ വലിച്ചെറിയാൻ കൈ ഓങ്ങിയെങ്കിലും അവൾ കടിച്ചു പിടിച്ചു …
” ഇല്ല ….”
” എന്നാലിനി പേടിക്കണ്ട … ”
വീണ്ടും സംസാരം മുറിഞ്ഞു …