ഖൽബിലെ മുല്ലപ്പൂ 11 [കബനീനാഥ്]

Posted by

” തോന്നലുകൾ ഒരിക്കലും സത്യമാകണമെന്നില്ലുമ്മാ …”

ജാസ്മിന് ഉത്തരം മുട്ടി.

ഇനി എന്ത് പറയും എന്നോർത്തവൾ നഖം കടിച്ചു …

” ഇയ്യ് ഫോണും കൂടെ എടുക്കാണ്ട് പോയപ്പോൾ … ”

” മറന്നതാണ് ….”

” മെസ്സേജ് നോക്കാഞ്ഞപ്പോ …

ഈ കാര്യം മറന്നൂന്ന് കരുതി …..”

” ഇന്നലെ തന്നെ ഓർമ്മയുണ്ടായിരുന്നു … ”

” മോളീം കൂടെ പറഞ്ഞപ്പോ ….”

” ഓളോട് അങ്ങനെ പറയാനല്ലേ പറ്റൂ ….”

” ഇത് കുഴപ്പമുള്ളതാ …?”

അവളാ സംസാരം ദീർഘിപ്പിക്കാൻ ശ്രമിച്ചു. ചെയ്തു പോയ തെറ്റിന്റെ പശ്ചാത്താപത്താലായിരുന്നു അത് …

” ഏത് …?”

“💊…”

” ഒരു തവണയൊന്നും കുഴപ്പമില്ലുമ്മാ …”

” പിന്നെയോ ….?”

അതിനു മറുപടി വരാൻ താമസിച്ചു. അപ്പോഴാണ് അതിലെ ആന്തരാർത്ഥം അവൾ തിരിച്ചറിഞ്ഞത്.

” ശരീരത്തിനു വല്ലതും …?”

അവൾ കൂട്ടിച്ചേർത്ത് എഴുതി വിട്ടു.

” ഹോർമോൺസാണ് … ഒരു തവണയൊന്നും കുഴപ്പമില്ല … പേടിക്കണ്ട … ” ഷാനു മനപ്പൂർവ്വം ആ സംസാരത്തിന് തടയിടുകയാണെന്ന് അവൾക്ക് മനസ്സിലായി …

” അനക്കിതെങ്ങനെയറിയാം ….?”

“അതിനല്ലേ നെറ്റും യുട്യൂബുമൊക്കെ മ്മാ …”

“ഉം … ”

” ഇയ്യ് സങ്കടപ്പെടണ്ട ട്ടോ … ന്റെ സ്വഭാവം നിനക്കറിയില്ലേ ….”

” ന്റെ സ്വഭാവം നിങ്ങൾക്കുമറിയാമെന്നാണ് ഞാൻ വിചാരിച്ചേ ..”

ജാസ്മിൻ ഒന്ന് പുളഞ്ഞു …

അവന്റെ ചോദ്യങ്ങൾക്കും മറുപടികൾക്കും മുൻപിൽ താനിരുന്ന് വിയർക്കുന്നത് അവളറിഞ്ഞു.

അവൻ കുത്തുകയാണ് …

“നിക്ക് വിഷമൊന്നൂല്ലാ മ്മാ …”

“ഷാ … പറ്റിപ്പോയതാ ട്ടോ …”

അവളവസാന അടവെടുത്തു …

” എനിക്കും … ” അതായിരുന്നു അവന്റെ മറുപടി …

അകാരണമായി തന്റെ ഹൃദയം വിറയ്ക്കുന്നത് അവളറിഞ്ഞു …

ഇനി ചോദ്യങ്ങളില്ല …

” വാ… ചോറുണ്ണാം … ”

ക്ഷമയുടെ നെല്ലിപ്പലകയിൽ നിന്നവൾ പറഞ്ഞു ….

” വിശപ്പില്ല , വരുന്ന വഴിക്ക് ഞാൻ മസാലദോശ കഴിച്ചു … “

Leave a Reply

Your email address will not be published. Required fields are marked *