രണ്ടു മൂന്ന് മിനിറ്റു നേരത്തേക്ക് ഷാനു അത് കണ്ടത് കൂടെയില്ല ..
കട്ടിലിൽ നിന്ന് അവൾ എഴുന്നേൽക്കാൻ തുനിഞ്ഞതും മൊബൈൽ ശബ്ദിച്ചു …
അവളത് പെട്ടെന്ന് തുറന്നു …
” അപ്പോഴത് ഓർത്തില്ല….. ”
” വിളിച്ചു പറയാരുന്നു …”
” ഫോൺ ഇവിടാരുന്നു … ”
ജാസ്മിനും അപ്പോഴാണ് അതോർത്തത് …
അവൻ മറുപടി തരുന്നുണ്ടല്ലോ എന്നതിൽ അവൾ സന്തോഷിച്ചു ..
” കഴിച്ചോ….?”
“ഇല്ല …..”
” വൈകണ്ട …..”
” കഴിച്ചിട്ടു വരാം … ”
വരണമെന്നോ വരണ്ടായെന്നോ അവൻ പറയാത്തത് അവളിൽ അല്പം സങ്കടമുളവാക്കി.
അവൾ പോയി തിരിച്ചു വന്നപ്പോഴേക്കും ഷാനുവിന്റെ മെസ്സേജ് രണ്ടെണ്ണം വന്നു കിടപ്പുണ്ടായിരുന്നു …
” അതിന്റെ സ്ട്രാപ്പ് പുറത്തെങ്ങും ഇടണ്ട … ”
” രണ്ട് മണിക്കൂറിനുള്ളിൽ ഛർദ്ദിക്കുകയാണെങ്കിൽ മാത്രം മറ്റേ ഗുളിക കൂടി കഴിക്കണം … ”
” ഉം…” മെസ്സേജ് വായിച്ച ശേഷം അവൾ പറഞ്ഞു.
നിശബ്ദ നിമിഷങ്ങൾ വീണ്ടും കടന്നുപോയി. ജാസ്മിന്റെ കയ്യിൽ തന്നെയായിരുന്നു ഫോൺ , അതിന്റെ ബ്രൈറ്റ്നസ് കുറഞ്ഞു വരുമ്പോൾ വിരൽ തൊട്ടവൾ തെളിച്ചു കൊണ്ടിരുന്നു …
“ന്താ വൈകിയേ …. ?”
” ബത്തേരിയിൽ പോയി … ” അല്പ നേരം കഴിഞ്ഞു മറുപടി വന്നു ..
” ഇവിടെ കിട്ടില്ലേ …?” ആ കാര്യത്തിൽ ജാസ്മിൻ വെറും രണ്ടാം ക്ലാസ്സായിരുന്നുവല്ലോ…
” അറിയുന്ന കടയിൽ നിന്നെങ്ങനാ വാങ്ങാ …”
ഒരു തിരയിളക്കം അവളിലുണ്ടായി … ഷാനുവിന്റെ ബുദ്ധിയിൽ അവൾക്ക് അഭിമാനം തോന്നി ….
” നൊന്തോ…..?”
അവൻ ഇങ്ങോട്ടൊന്നും പറയുന്നില്ലായെന്ന് കണ്ട് സഹികെട്ട് അവൾ ചോദിച്ചു …
” കുറഞ്ഞു പോയില്ലേ …”
“അതെന്താ …?”
“അത്രയ്ക്ക് ചെറ്റത്തരമല്ലേ ഞാൻ കാണിച്ചത് ….”
ജാസ്മിനൊന്നുലഞ്ഞു … അത്തരമൊരു വാക്ക് ജീവിതത്തിലാദ്യമായിട്ടായിരുന്നു അവൾ അവനിൽ നിന്ന് കേട്ടത് … അതിൽ നിന്നു തന്നെ അവന്റെ മാനസികാവസ്ഥയും വിഷമവും അവൾക്ക് ഊഹിക്കാവുന്നതായിരുന്നു …
” ഇയ്യെന്നെ പറ്റിച്ച പോലെ തോന്നീട്ടാ ….”