ഖൽബിലെ മുല്ലപ്പൂ 11 [കബനീനാഥ്]

Posted by

മുൻവശത്തെ വാതിലടച്ച്, ജാസ്മിൻ മുറിയിലേക്ക് കയറി ..

മോളി പുതച്ചു കിടന്നുറങ്ങുന്നു …

അവൾ തോർത്തുമെടുത്ത് ബാത്റൂമിലേക്ക് കയറി …

7: 10 PM

മേൽ കഴുകിയ ശേഷം ജാസ്മിൻ ഡ്രസ്സ് മാറി ഹാളിലേക്കു വന്നു …

ഷാനുവിനെ ഹാളിൽ കണ്ടില്ല …. അവന്റെ മുറിയുടെ വാതിൽ അടഞ്ഞു കിടന്നിരുന്നു ..

ഒരു ഗ്ലാസ്സ് ചായ കൂടി ഉണ്ടാക്കി കുടിച്ച്, പിൻവശത്തെ വാതിലുമടച്ച് അവൾ മുറിയിൽ കയറി ..

ഫോൺ എടുത്തു കൊണ്ട് അവൾ കിടക്കയിലേക്ക് ചാഞ്ഞു …

ഷാനുവിന്റെ മെസ്സേജ് വന്നു കിടക്കുന്നത് കണ്ട് ആകാംക്ഷയോടെ അവളതു തുറന്നു …

” അലമാരയിലെ രണ്ടാമത്തെ തട്ടിൽ രണ്ടു ഗുളികകളുണ്ട് … ഒന്ന് കഴിച്ചാൽ മതി .. ഇന്ന് തന്നെ കഴിക്കണം … ”

ഒറ്റ നിമിഷം കൊണ്ട് ജാസ്മിൻ ആവിയായിപ്പോയി …

പ്രചണ്ഡതാണ്ഡവമാടുന്ന കൊടുങ്കാറ്റിലെന്നവണ്ണം അവളുടെ ശരീരം വിറച്ചു കൊണ്ടിരുന്നു …

അവൾ മെസ്സേജ് പിന്നിലോട്ട് ഒന്നോടിച്ചു …

“വഴിയുണ്ടാക്കാം ..”

അവൻ അവസാനം വിട്ട മെസ്സേജ് അതാണ് ..

ഈ കാര്യത്തിന് വഴിയുണ്ടാക്കാൻ പോയതായിരുന്നോ അവൻ …?

റബ്ബേ…. അവൾ ഉള്ളാലെ വിളിച്ചു പോയി …

താനെന്തൊക്കെയാണ് ചിന്തിച്ചു കൂട്ടിയതെന്നോർത്ത് അവൾ എരിപൊരി സഞ്ചാരം കൊണ്ടു .

ഇനി എന്താണ് അവനോട് പറയേണ്ടത് …?

എങ്ങനെയാണ് അവനെ അഭിമുഖീകരിക്കേണ്ടത് …?

എവിടെ തുടങ്ങണമെന്നോർത്ത് അവൾ വലഞ്ഞു…

താൻ വീണ്ടും ഒരല്പം നേരത്തെയായിപ്പോയി എന്നവൾക്കു തോന്നി.

കയ്യിൽ കവറും തൂക്കി അടി കൊണ്ട് ശില പോലെ നിൽക്കുന്ന ഷാനുവിന്റെ ചിത്രം മനസ്സിൽ തെളിഞ്ഞപ്പോൾ അവളുടെ ഹൃദയം വാർന്നൊലിച്ചു …

ചെയ്യാത്ത കുറ്റത്തിന് താനാദ്യമായി ഷാനുവിനെ തല്ലി …..

അതിന്റെ അഗാധമായ വേദനയിൽ അവളുടെ ഹൃദയം പതം പറഞ്ഞു കരഞ്ഞു …

ജാസ്മിൻ തല ചെരിച്ച് മോളിയെ നോക്കി.

“നിന്റെ ബുദ്ധി പോലും എനിക്ക് തോന്നിയില്ലല്ലോ മോളേ ….”

വേപഥു പൂണ്ട ഹൃദയത്തോടെ അവൾ ഫോണെടുത്തു.

” പറഞ്ഞിട്ടു പോകാമായിരുന്നു … ”

കണ്ണുനീർ തുടച്ചിട്ട് അവൾ സെൻഡിംഗ് മാർക്ക് പ്രസ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *