അന്നയാൾ ഭാര്യയ്ക്ക് വേണ്ടി, ജനിക്കാൻ പോവുന്ന തന്റെ കുഞ്ഞിന് വെണ്ടി..താൻ കെട്ടിപടുക്കാൻ പോവുന്ന തന്റെ കുടുംബത്തെ സ്വപ്നം കണ്ട് ആ നാടും വീടും വിടാൻ തീരുമാനിച്ചു..
അങ്ങനെയാണു ആ മലമ്പ്രദേശത്ത് അയാളും ഭാര്യയും താമസമാക്കുന്നത്..
കുടുംബം എന്ന സ്വപ്നം ഭദ്രമാക്കണമെങ്കിൽ സമ്പാദ്യം അത്യാവശ്യമാണെന്ന് കുഞ്ഞഹമ്മദിനറിയാമായിരുന്നു..
അതിനാൽ തന്നെ 2 മാസം ഗർഭിണിയായ തന്റെ ഭാര്യയെയും ആ അപരിചിത സ്ഥലത്ത് പാർപ്പിച്ച് ആഴ്ച്ചകൾക്കകം അയാൾക്ക് മടങ്ങേണ്ടി വന്നു..കൊച്ചി ഹാർബറിൽ ഒരു സുഹൃത്ത് ശരിയാക്കിയ ജോലിയും തേടിയായിരുന്നു അവരുടെ യാത്ര..
യാത്ര തിരിക്കാൻ നേരം അയാൾ ആമിനയുടെ വയറ്റിൽ ഉമ്മ വച്ചു..
“എല്ലാം ഇവനു വേണ്ടിയാ..ഞാൻ പോയിട്ട് വരാം..”
കുഞ്ഞഹമ്മദ് പോയതിൽ പിന്നെ ആമിന ഒറ്റയ്ക്കായിരുന്നു..പണ്ടായിരുന്നെങ്കിൽ അയാളുടെ ഉമ്മയെങ്കിലുമുണ്ടായിരുന്നു കൂട്ടിന്..ഇപ്പൊ ചുരുക്കി പറഞ്ഞാ അതും ഇല്ലാത്ത അവസ്ഥയായി..
അതിനാൽ തന്നെ അവൾക്ക് സ്ഥിരമായുണ്ടായിരുന്ന ചിട്ടവട്ടങ്ങളും നഷ്ടപ്പെട്ട് പോന്നു..
അങ്ങനെയിരിക്കെയാണ് ഒരു ദിവസം രാവിലെ ഉമ്മറത്തുന്നിന്നൊരു വിളി അവൾ കേട്ടത്..
“ഞാൻ അപ്പുറത്താ താമസിക്കുന്നത്..രാവിലെ അംബലത്തിൽ പോയപ്പൊ പുതിയ അയൽക്കാരേക്കൂടി പരിചയപ്പെട്ടേക്കാം എന്ന് കരുതി..”
ആമിന അവരെ അകത്തേക്ക് ക്ഷണിച്ചു..ഒരു ചൂടു ചായ ഇട്ടുകൊടിത്തു..അതു കുടിച്ചു കൊണ്ടിരിക്കെ അവർ അവളോട് കുടുംബത്തെയും ഭർത്താവിനെപ്പറ്റിയും ചോദിച്ചു..
അവൾ അവർക്ക് മുൻപിൽ തന്റെ മനസ്സ് തുറന്നു..
“കുട്ടി ഒന്നുകൊണ്ടും പേടിക്കണ്ടാ..ഞാൻ അപ്പുറത്തെ വളപ്പിൽ തന്നെയിലേ.
എന്തേലും ആവശ്യം വന്നാൽ ഒന്നു നീട്ടി വിളിച്ചാ മാത്രം മതി..”
അതും പറഞ്ഞ് അവർ യാത്രയായി..
എന്നാൽ അവരെക്കുറിച്ചറിയാൻ ആമിനയ്ക്ക് ആകാംക്ഷയായി..
അന്വേഷിച്ച് വന്നപ്പൊ അവരുടെ പേർ ലക്ഷിഭായി തമ്പുരാട്ടി എന്നാണെന്നും മനസ്സിലായി..