പിറ്റേ ദിവസം അശ്വതിക്കുട്ടി പതിവു പോലെ സ്കൂളിലെത്തി…
കാദറിനോട് വെറുതെ ഇനിയും പരിഭവം കാണിക്കേണ്ട..
ഒരു പക്ഷെ താൻ മിണ്ടാതിരുന്നതു കൊണ്ട് കൂടിയാവണം അവൻ കഴിഞ്ഞ ദിവസം സ്കൂളിൽ വരാതിരുന്നത്..
അവൾ ചിന്തിച്ചു..
കൂട്ടത്തിൽ അവൾ ഒരു തീരുമാനം കൂടി എടുത്തിരുന്നു അവനോടുള്ള അകൽച്ച കുറയ്ക്കണമെന്ന്..
ക്ലാസിലെത്തിയപ്പോൾ അവളുടെ കണ്ണുകൾ ആദ്യം തിരഞ്ഞത് കാദറിനെയായിരുന്നു..
ഇല്ല അവൻ വന്നിട്ടില്ല..
താൻ ഇനി ദേഷ്യപ്പെടുമെന്ന് പേടിച്ചാണൊ അവൻ വരാതിരിക്കുന്നത് – അവൾ ആകുലപ്പെട്ടു..
അന്നേ ദിവസം അവൻ വന്നില്ല..
ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു..
അവൻ ഒരിക്കലും സ്കൂളിൽ എത്തിയതേയില്ല..
അവൻ വരാതിരിക്കുന്ന ദിവസങ്ങൾ ഏറിക്കൊണ്ടിരിക്കുകയാണ്..
അവൻ വരാതായതിന്റെ കൃത്യം അഞ്ചാം ദിവസം സ്കൂളിൽ പതിവില്ലാതെ ഒരു അസംബ്ലി വിളിച്ചു ചേർത്തു..
മറ്റു കുട്ടികളോടൊപ്പം അശ്വതിക്കുട്ടിയും അസംബ്ലി ഗ്രൗണ്ടിലേക്ക് നടന്നു..
എവിടെയായിരിക്കും അവൻ??
അവളുടെ ചിന്ത എപ്പോഴും അത് മാത്രമായിരുന്നു..
അസംബ്ലി ഗ്രൗണ്ടിൽ കുട്ടികളെല്ലാം ബഹളം കൂട്ടുന്നുണ്ട്..
സ്റ്റാഫ് റൂമിൽ നിന്ന് ടീച്ചർമാർ ഓരോരുത്തരും ഗ്രൗണ്ടിലെത്തിയതോടെ കുട്ടികളുടെ ബഹളം ഒന്ന് കുറഞ്ഞു..
പ്രഭാത പ്രാർത്ഥന കഴിഞ്ഞ ഉടനെ
ഹെഡ്മിസ്റ്റ്രസ് മാലതി ടീച്ചർ മൈക്ക് കൈയിലെടുത്തു..
“പ്രിയപ്പെട്ട കുഞ്ഞുങ്ങളെ…
നിങ്ങളൊട് എനിക്കൊരു കാര്യം അറിയിക്കാനുണ്ട്…
നമ്മുടെ സ്കൂളിൽ ഏഴാം തരത്തിൽ പഠിച്ചിരുന്ന അബ്ദുൾ ഖാദർ എന്ന വിദ്യാർത്ഥി കഴിഞ്ഞ കുറെ ദിവസങ്ങളായി സ്കൂളിലെത്തിയിട്ടില്ല..
ഞാൻ അന്വേഷിച്ചപ്പോൾ വീട്ടിലും ചെന്നതായി അറിവില്ല..
കണക്കിന് ഞാൻ സ്വന്തമായി അവനു സ്പെഷ്യൽ ക്ലാസ് പോലും എടുത്ത് കൊടുത്തിരുന്നു..
പക്ഷെ കഴിഞ്ഞ ദിവസം അവൻ ഒരു കുറിപ്പും എഴുതു വച്ച് ഈ നാട് തന്നെ വിട്ടു എന്നാണ് അറിയാൻ കഴിഞ്ഞത്..
അവന്റെ വല്യുമ്മയും ഗൾഫിലുള്ള അവന്റെ ഉപ്പയും വരെ സങ്കടത്തിലാണ്..