“ബൗ….അവ്വ്.ബൗ ബൗ ബൗ…. ബൗ ബൗ”
ചെവിക്കൽ തുളച്ചുകയറുന്ന ശബ്ദം .
നിന്ന നിപ്പിൽ അവൾ സ്തംപിച്ചു … പേടിച്ചു രണ്ടുതുള്ളി മൂത്രവും പോയി..
അവന്റെ മുഖം തന്നെ വരും ഒരു കിൻഡ്ൽ. ചുവന്ന കാപ്പിപ്പൊടി നിറത്തിലെ കണ്ണ്… തലയേക്കാൾ വല്യ കഴുത്തും കറുത്ത കുട്ടി പോത്തിന്റെ നിറവും വലുപ്പവുമുള്ള ഒരു പട്ടി …
“ചേച്ചി ഞാൻ അങ്ങോട്ട് വരണോ…” തിരിച്ചു ചാടാൻ ഒരുങ്ങി കാവ്യാ ചോദിച്ചു
“വാ ഡീ … പുതിയ ഒരാളെ കാണുന്നതുകൊണ്ടാ …” മീര പറഞ്ഞു
മുൻപോട്ടു നീങ്ങാനോ വേണ്ടയോ എന്ന് കരുതി നിന്നപ്പോഴാ
കാവ്യയെ നോക്കി അവൻ പിന്നെയും ചെറഞ്ഞു ….”ബൗ ബൗ….ബൗ”…..
“ഡാ …അടി വേണോ” …. മീര കയ്യുയർത്തി ചോദിച്ചു ….
മീര അവനെ അടയ്ക്കാനായി കയ്യ് ഓങ്ങിയപ്പോൾ ആ പട്ടി തലതാഴ്ത്തി വാലാട്ടി കുണുങ്ങുന്നതുകണ്ടു …
“ഈ ചെറുക്കന്റെ കാര്യം ” ..മീര അവളുടെ നഖം വെച്ച് അവന്റെ മുഖത്തെ രോമത്തെ ചൊറിഞ്ഞു അഴുക്കു ഇളക്കി
ആ നേരം കാവ്യാ സൈഡിലൂടെ സിറ്റ് ഔട്ടിന്റെ മേലിൽ കയറി ചാടി പടിൽ കയറി വന്നു ….
“ഇരിക്കടി” അവളുടെ നെട്ടോട്ടം കണ്ടു മീര ചിരിച്ചു …
“ആംഹ്… കാവ്യാ പടിയിൽ ചന്തി പരത്തി ഇരുന്നു ” ….
“നീയും അവന്തികയെ പോലെ മരംകയറി ആണല്ലേ .. മതിൽ ചാട്ടവും ഓട്ടവും തന്നെ ആണല്ലോ…”
“അത് ചേച്ചി ഹോസ്റ്റലിൽ ഈ മതിൽ ചാട്ടം ഒരു പതിവ് എക്സർസൈയിസ് ആയിരുന്നു…”
അപ്പോഴേക്കും കയ്യിലെടുത്ത ബുക്കും മടക്കി വെച്ച് അവന്തിക അവളുടെ അടുത്തുവന്നിരുന്നു.. മുറ്റത്തു ..