“പാമ്പോ..” കാവ്യാ ഒന്ന് ഞെട്ടി
“എന്തെ പാമ്പെന്നു കേട്ടിട്ടില്ലേ” മീര കാവ്യയോട് ചൊദിച്ചു
“ഡീ അവന്തികേ നീ അതിനെ ഇങ്ങു എടുത്തിട്ട് വാ” .മീര പറഞ്ഞു
“ചേച്ചി…വേണ്ട….എനിക്ക് അതിങ്ങളെ പണ്ടേ ഇഷ്ടമല്ല” ….
അപ്പൊ കാണാം ഉണങ്ങിയ ഓല കൂട്ടങ്ങൾക്കിടയിൽ നിന്ന് അവന്തിക ഒരു ഉരുണ്ടു കറുത്ത അതികം നീളം ഇല്ലാത്ത പാമ്പിനെ പൊക്കി എടുത്തു…
“ചേച്ചി ഞാൻ പോണേ” കാവ്യാ എഴുനേറ്റു…….
“ശേ ഇരിക്ക് കാവ്യ ….ഇത് വേറൊന്ന്വല്ല.. നമ്മുടെ മണ്ണിര ഇല്ലെ .. വർഗ്ഗത്തിൽ പെട്ട ഒന്ന് ” കാവ്യയുടെ കയ്യിൽ പിടിച്ച മീര പറഞ്ഞു …
അവന്തിക അടുത്തെത്തിക്കഴിഞ്ഞിരുന്നു …
കുഞ്ഞു തലയും വലിയ ഉരുണ്ട ശരീരവുമുള്ള ഒരു പാമ്പ് .. തലയും വാലും ഒരുപോലെ ഇരിക്കുന്നു..
അവന്തിക അതിനെ വളരെ ലാഘവത്തോടെ കൈയിൽ ഉരുട്ടി തിരുകി വെച്ചിരിക്കുന്നു…
“ചേച്ചി പേടിക്കണ്ട… വിഷമുള്ള ജാതി അല്ല .. പാമ്പെന്നു വിളിക്കുന്നു എന്നെ ഉള്ളു… മണ്ണിരയാണ്… ഇവിടെ ഇടുക്കിയിൽ മുക്കിലും മൂലയിലും കാണും” …
“ചേച്ചി ധാ നോക്കിക്കേ ഇതിനു രണ്ടു തലയാ … ഇരുതല മൂരി എന്നും ഇതിനെ വിളിക്കാറുണ്ട്”അവന്തിക പറഞ്ഞു
അപ്പൊ മീര അവളുടെ കയ്യിൽ നിന്നും അവനെ വാങ്ങി…
“തൊട്ടുനോക്കികെ കാവ്യയെ നല്ല മിനുസമാണ്”… മീര പറഞ്ഞു
“വേണ്ട ചേച്ചി എനിക്ക് ഇതിനെ കാണുന്നതൊക്കെ പണ്ടേ അറപ്പാണ്.” കാവ്യ മുഖം തിരിച്ചു ഇരുന്നു ..