“പോ മാമ്മ വൃത്തിക്കേട് പറയാതെ ”
ഞാൻ മെല്ലെ അവളുടെ ഇടുപ്പിലൊന്ന് നുള്ളി. അവളൊന്ന് തുള്ളി. ഇത് മറ്റുള്ളവർ ശ്രെദ്ധിച്ചു.അവർ ഞങ്ങളെ നോക്കി ആക്കിയൊന്ന് മൂളി. ഇത് പൊതു വഴിയാണ് മറ്റുള്ളവർ ഇല്ലാത്തപ്പോൾ മതി നിങ്ങളുടെ സ്നേഹ പ്രകടനങ്ങൾ എന്നി കമെന്റുകൾ അവരിൽ നിന്നും വന്നു. ഞാനും മല്ലിയും ചമ്മി. അക്ക ഞങ്ങളുടെ സ്നേഹ പ്രകടനങ്ങളിൽ സന്തോഷിച്ചിരുന്നു. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്ന് അവരെല്ലാം ഇതിനോടകം മനസ്സിലാക്കിയിരുന്നു.
ഇന്ന് ഞങ്ങൾ പണി എടുത്തുകൊണ്ടിരിക്കുമ്പോളായിരുന്നു ഒരു സ്ത്രീ അവിടേക്ക് കടന്ന് വരുന്നത്.ഒരു പട്ട് സാരി ഉടുത്ത സ്ത്രീ. മറ്റുള്ളവരെ പോലെ തന്നെ ബ്ലൗസ്സിടാതെയായിരുന്നു അവരും സാരി ധരിച്ചിരുന്നത്. അവരുടെ കഴുത്തിലും കാതിലും കാലിലും കൈയിലും എല്ലാം സ്വർണ്ണാഭരണങ്ങൾ ഉണ്ടായിരുന്നു.ഞാൻ ആദ്യമായിട്ടായിരുന്നു ഇവിടെ അത്തരം സ്ത്രീയെ കാണുന്നത്. ഇവിടത്തെ സ്ത്രീകൾക്ക് അധികം ആഭരണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അതിനുള്ള സമ്പത്തൊന്നും അവർക്കുണ്ടായിരുന്നില്ല. ചരടിൽ കോർത്ത ആഭരണങ്ങളായിരുന്നു അവർ ധരിച്ചിരുന്നത്.
വീട്ടിലെ കുറച്ച് പണിക്ക് ഒരാളെ കൊണ്ട് പോവാൻ വന്നതായിരുന്നു അവർ. എല്ലാവരും അമ്മ എന്ന് സ്നേഹത്തോടെ വിളിക്കുന്ന ഗൗണ്ടറിന്റ ഭാര്യ കനകം.
പരിചിതമല്ലാത്ത ഒരു മുഖം കണ്ട കനകമ്മ എന്റെ മുഖത്തേക്ക് നോക്കി. ഞാൻ ആരെന്ന് തിരക്കി. അക്ക എന്നെ അവർക്ക് പരിചയ പെടുത്തി.എന്നോട് അവരുടെ കൂടെ വരാൻ ആവശ്യപ്പെട്ടു. ഞാൻ അക്കയുടെ മുഖത്ത് നോക്കി. പൊക്കോളാൻ അക്ക സമ്മതം നൽകി. ഞാൻ അവർക്കുപിന്നാലെ അനുഗമിച്ചു.
ഞങ്ങൾ നടന്ന് അവരുടെ വീട്ടിലെത്തി. ഒരു വലിയ വീട്. തമിഴ് വാസ്തു വിദ്യയിൽ പണിത വീട്. അവരുടെ വീട്ടിൽ മറ്റ് ജോലിക്കാരുമുണ്ടായിരുന്നു.
അവിടെ ചെന്നതും ഗൗണ്ടർ ഞാൻ ആരെന്ന് തിരക്കി. കൊമ്പൻ മീശ വെച്ച വെള്ള മുണ്ടും ഷർട്ടും ധരിച്ച കറുത്ത കർക്കശ രൂപമുള്ള ഒരാൾ. കനകമ്മ ഞാൻ ആരെന്ന് പറഞ്ഞു കൊടുത്തു.