കോൾ അറ്റൻഡ് ചെയ്തതും ചീത്ത വിളിയുടെ പൂരമായിരുന്നു. തൃശ്ശൂർ പൂരത്തിന് അമിട്ടു കൊളുത്തിയ പോലെ, കാരണമോ അതാണ് രസം, അഭിയുടെ അടുത്ത അമ്പ്, അതെ അതു തന്നെ. അവളെ തല്ലിയതാണ് ഇവിടെ പ്രശ്നം.
സംഗതി വൃത്തിക്ക് നന്നായി പൊലിപ്പിച്ച് തന്നെ അഭി ചേട്ടനെ പറഞ്ഞു സെറ്റാക്കിയിയിട്ടുണ്ട് അത് അനുവിനും മനസിലായിട്ടുണ്ട് അഭിയുടെ കാര്യമായതിനാൽ മറുത്തൊന്നും പറയാതെ കേൾക്കുക മാത്രം ചെയ്യാനെ അവനും കഴിയുകയൊള്ളു.
ഒടുക്കം പൂരം കഴിഞ്ഞ് കൊടിയുമിറക്കി അവൻ പോയപ്പോ പാവം അനു ഒരു ദീർഘ ശ്വാസം എടുത്ത് , ചിന്തിക്കാതിരിക്കാൻ കഴിഞ്ഞില്ല അഭിയെ കുറിച്ച്.
ഈ പെണ്ണിനെ കൊണ്ട് തോറ്റല്ലോ…? ഏതു നേരത്താണോ തനിക്കങ്ങനെ ചെയ്യാൻ തോന്നിയത്.
രാവിലെ തന്നെ ചിത്ത വിളി കേട്ടതിൻ്റെ ക്ഷീണം ആ മുഖത്തുണ്ടായിരുന്നു.
അർജുനേട്ടൻ അറിയാത്തത് നന്നായി അല്ലേ…. ഇതൊന്നുമല്ല. ചിന്തിച്ചു തീർന്നില്ല ദേ വരുന്നു അർജുനൻ കേളിംഗ്……
ഈ പെണ്ണെന്നെ ഇന്നു കൊലക്ക് കൊടുക്കും….. എനി ഇതിനെ എങ്ങനെ തണുപ്പിക്കും. അവളെ തല്ലിയതിന് കെട്ടിയിട്ട് തല്ലിയ മനുഷ്യനാ….. ആ വിളിക്കുന്നത് അതും അവളെ തല്ലിയത് ചോദിക്കാൻ .
അമേരിക്കയിലായത് നന്നായി അല്ലേ അന്നു പറഞ്ഞ പോലെ എൻ്റെ കൈ…. അയ്യോ……
പേടിയോടെ അവനാ കോൾ എടുത്തതും തെറിയുടെ വെടിക്കെട്ടുകൾ ഉയർന്നതും ഒന്നിച്ച്, അനുവിനെ ഒന്നു സംസാരിക്കാൻ പോലും ഏട്ടൻ അനുവദിച്ചില്ല.
ഇവൻ അമേരിക്കയിൽ തന്നെയാണോ, ഇത് കൊടുങ്ങല്ലൂര് നിക്കുന്ന പോലുണ്ട്, തൻ്റെ ഏട്ടൻ്റെ കാതടക്കുന്ന തെറി വിളിക്കു മുന്നിൽ അവൻ ചിന്തിച്ചു. പോയതാണേ……
കുറേ ചീത്ത വിളിച്ചു ഒടുക്കം അർജുനന് മതിയായപ്പോ അവൻ അനുവിനെ വിട്ടു. കോൾ കട്ടായതും അനു ഒന്നു ചിരിച്ചു.
ഇന്നത്തെ ദിവസം പൊളി
[ ഇപ്പോ മനസിലായില്ലെ അഭി എന്ന കാന്താരി പെണ്ണിനെ അവളുടെ കുറുമ്പുകളെ ]
🌼🌼🌼🌼🌼
കുളിച്ചൊരുങ്ങി, ബ്യൂ കളർ ടൈറ്റു ജീനും വൈറ്റ് കളർ ടോപ്പും അണിഞ്ഞവൾ കണ്ണാടിയുടെ മുന്നിൽ സ്വന്തം അഴക് നോക്കി കണ്ടു.
രാവിലെ ക്ലാസ്സിലേക്ക് പോകാനായി അവൾ ഇറങ്ങി. ആരും കാണാതെ പമ്മി പമ്മി ഉമ്മറ വാതിൽക്കൽ എത്തിയതും ലക്ഷ്മിയമ്മ പൊക്കി .
ടി കഴിച്ചിട്ടു പോടി