ജെസ്സിയും അവരും ചിരിച്ചു…..
മോളി : എന്ത് പറയുന്നു ചാക്കോ മാഷ്
ജെസ്സി : സുഖായിരിക്കുന്നു… വാ വീട്ടിൽ. കയറിയിട്ട് പോകാം…
മോളി : ഓഹ്… പിന്നെ വരാം….. ഒരാഴ്ചയുണ്ട് ഇവിടെ…. പെരുന്നാൾ കഴിഞ്ഞേ പോകുന്നുള്ളൂ…
ജെസ്സി : ശരി എന്നാ ഞാൻ നീങ്ങട്ടെ…
ജെസ്സിയുടെ വീടിന്റെ വളവിൽ എത്തിയപ്പോൾ ജെസ്സി യാത്ര പറഞ്ഞു…
മോളിയും റോസിയും തങ്ങളുടെ കഥകൾ പറഞ്ഞപ്പോൾ കൂടെ ചിരിച്ചെങ്കിലും കരഞ്ഞു തീർക്കാനാണ് തോന്നിയത്…
ഓരോ വാക്കുകളും നെഞ്ചിൽ കൊണ്ട് മുറിഞ്ഞു…
ജെസ്സി തോട്ടത്തിൽ തറവാടിന്റെ ഗേറ്റ് കടന്നു വരുന്നത് ഉമ്മറത്തു ഇരുന്നു പേപ്പർ വായിക്കുന്ന ചാക്കോ മാഷ്…. ഈ നാട്ടിലെ പഴയ അധ്യാപകനായിരുന്നു ചാക്കോ മാഷ്…
ഇപ്പൊ 68 വയസ്സായി…. വലതു കാലിനു ചെറിയ ക്ഷീണമുണ്ട് അതൊഴിച്ചാൽ എല്ലാ കാര്യങ്ങളും സ്വയം ചെയ്യും….
ഇപ്പോഴും പറമ്പിലൊക്കെ നടന്നു വേണ്ട ഉപദേശങ്ങളൊക്കെ പണിക്കാർക്ക് കൊടുക്കുന്നത് ചാക്കോ മാഷാണ്….
ആളുടെ ഒറ്റപുത്രനാണു ഡെന്നിസ് ചാക്കോ….. ജെസ്സിയുടെ ഭർത്താവ്…..
നാട്ടിലെ വേണ്ടപ്പെട്ട ഡെന്നിസ്….. ഡെനിസ് ആ നാട്ടിലെ എല്ലാവരുടെയും പ്രിയങ്കരനാണ്….സൽസ്വഭാവി…. ആളും അച്ഛനെ പോലെ മാഷാണ്….. മുണ്ടക്കയം ഹയർ സെക്കന്ററി സ്കൂളിൽ…
പിന്നെ നാട്ടിലുള്ള എല്ലാ കമ്മിറ്റിയിലും പ്രധാന പങ്ക് വഹിക്കുന്ന ഒരാൾ….
നാട്ടുകാരുടെ മുന്നിൽ ഡെന്നിസും ജെസ്സിയും മാതൃക ദമ്പതികളാണ്…. Made for each other….എന്തിനു മകളായ മാർവലിനു പോലും അവരെ കാണുമ്പോൾ അസൂയയാണ്… അത് പോലൊരു കാമുകനെ അല്ലെങ്കിൽ ഭർത്താവിനെയാണ് അവൾ ആഗ്രഹിക്കുന്നത്…. മമ്മിയെ പോലെയൊരു ഭാര്യയാവണം എന്നാണ് അവളുടെ ആഗ്രഹം…. ഇത്രയും നാളായിട്ടും അവർ തമ്മിൽ ഒരു കലഹമോ അഭിപ്രായ വ്യത്യാസമോ ചാക്കോ മാഷോ മാർവേലോ കണ്ടിട്ടില്ല.. കേട്ടിട്ടില്ല….
അവർ തമ്മിൽ ആർക്കാണ് കൂടുതൽ സൗന്ദര്യമെന്നു വർണിക്കാനാകില്ല….
പക്ഷെ അതൊന്നുമായിരുന്നില്ല അവരുടെ ജീവിതം…..
ജെസ്സി : അപ്പ…. ചായ കുടിച്ചോ…
ചാക്കോ : ഓഹ്… നീ വൈക്യപ്പോ ഞാൻ ഉണ്ടാക്കി
ജെസ്സി : വിശക്കുന്നുണ്ടോ
ചാക്കോ : ഏയ്… നീ ധൃതി വെക്കണ്ടാ…സാവധാനം മതി….
ജെസ്സി : ആ റോസിയെയും മോളി ചേച്ചിയെയും കണ്ടു….. അതാ വൈകിയത്