കതക് തുറന്നു വന്നത് സൂസി ചേച്ചിയാ… ആന്റപ്പൻ ചേട്ടന്റെ ഭാര്യ….
സൂസി : ആ ജെസ്സിയോ… വാ
ജെസ്സി : നേരമില്ല ചേച്ചി….
സൂസി : ആ ചാക്കോ മാഷ് വിളിച്ചായിരുന്നു….. ഞാൻ ഇപ്പൊ വരാം
സൂസി അകത്തേക്ക് പോയി ഒരു കവറുമായി തിരിച്ചു വന്നു…
സൂസി : മോളെ….30 എണ്ണം ഉണ്ട്…
ജെസ്സി അത് വാങ്ങി ഡിക്കിയിൽ വെച്ചു…
സൂസി : നോക്കി പോണേ…. പൊട്ടരുത്…
ജെസ്സി : ആ ചേച്ചി…
സൂസി : നിന്നെ പറ്റി ഇന്നലെ ചോദിച്ചേ ഉള്ളൂ
ജെസ്സി : ആരോട്
സൂസി : ഡെന്നിസിനോട്…
ജെസ്സി : ഇന്നലെ കണ്ടായിരുന്നോ…
സൂസി : ആ… നമ്മുടെ ലോറൻസിന്റെ വീട്ടിലേക്ക് ഇന്നലെ വന്നായിരുന്നു…
ജെസ്സിയുടെ മുഖഭാവം തന്നെ മാറി… പക്ഷെ സൂസിയുടെ മുമ്പിൽ ചിരിച്ചു തന്നെ നിന്നു….
ആന്റപ്പന്റെ വീട് കഴിഞ്ഞു അടുത്ത വളവിലാണ് ലോറൻസിന്റെ വീട്…
ജെസ്സി : ഓഹ്… ഇന്നലെ പറഞ്ഞായിരുന്നു….ഞാൻ മറന്നു…
ജെസ്സി കള്ളാം പറഞ്ഞു
സൂസി : ഇടയ്ക്ക് കുപ്പിയുമായി ഡെന്നിസ് പോകുന്നത് കാണാറുണ്ട്…..
ജെസ്സി : ആന്നോ….
സൂസി : ഇന്നലേം ഉണ്ടായിരുന്നു ഒരു കുപ്പി…
ജെസ്സി : എന്നാ ചെയ്യാനാ ചേച്ചി…
സൂസി : അവർ ഉറ്റ ചങ്ങാതികളല്ലേ .. പണ്ട് തൊട്ടേ ഒരുമിച്ച് പഠിച്ചവർ….ലോറൻസിനാണെ പെണ്ണും പിടക്കോഴിയുമില്ല… അപ്പോ പിന്നെ വെള്ളമടിക്കാൻ നല്ല സൗര്യമല്ലേ
ജെസ്സി : വെറുതെയല്ല ആൾ വരുമ്പോ എന്നും മണം….
സൂസി : ആഹ് അതിപ്പോ നമ്മുടെ നാട്ടിൽ ആരാ അടികാത്തെ… ഈ തണുപ്പിൽ പച്ചയ്ക്ക് എങ്ങനാ…
ജെസ്സി : മം….എന്നാ നടക്കട്ടെ ചേച്ചി…
ചരിച്ചു കൊണ്ട് മടങ്ങിയ ജെസ്സി ഉള്ളിൽ കരയുവായിരുന്നു….
ലോറൻസ്……. ഡെന്നിസിന്റെ പ്രണയം…. മുണ്ടക്കയത്ത് ബട്ടർഫ്‌ളൈ ഡ്രൈവിംഗ് സ്കൂൾ നടത്തുന്ന ലോറൻസ്…..
ഡെന്നിസ് കുമ്പസരിച്ചപ്പോൾ പറഞ്ഞ പേര്….. അവളുടെ ഹൃദയം നൊന്തു…. ഇപ്പോഴും ഡെന്നിസ് അവിടെ പോകാറുണ്ടെന്നു അവൾക്ക് പുതിയ അറിവായിരുന്നു…നിർത്തി എന്നാണ് ജെസ്സി വിചാരിച്ചത്….
സൂസി ചേച്ചി കരുതിയിരിക്കുന്നത് രണ്ട് ഉറ്റ ചങ്ങാതിമാർ കാണുന്നു വെള്ളമടിക്കുന്നു എന്നൊക്കെയാണ്..നാട്ടിലെ പലരും അവരെ നല്ല ചങ്ങാതിമാരായാണ് കണ്ടിട്ടുള്ളത്…